ലോകത്തിലെ ഏറ്റവും മനോഹരമായ ജോലി; അതും അവിശ്വസനീയ ശമ്പളത്തോടെ…

ലോകത്തെ സുന്ദരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇഷ്ട്ടപ്പെടാത്തവർ ആരുമുണ്ടാകില്ല. ജോലിത്തിരക്കും സാമ്പത്തിക പ്രയാസവും മറ്റുമാണ് പലരെയും ആ സ്വപ്നത്തിൽ നിന്നും പിൻവലിക്കുന്നത് . എന്ന ഇപ്പറഞ്ഞത് നിങ്ങളുടെ ജോലിയായാലോ അതും 6,50,000 രൂപ ശമ്പളത്തോട് കൂടി.

ലോകത്തിലെ ഏറ്റവും മനോഹരമായ ഈ ജോലി അവസരത്തിലേക്ക് അപേക്ഷ അയയ്ക്കാന്‍ ഉള്ള അവസാന തിയതി മാര്‍ച്ച് 30 ആണ്.

ഇറ്റാലിയന്‍ കമ്പനിയായ തേഡ് ഹോം എന്ന ആഢംബര വെക്കേഷന്‍ ഹോം സ്റ്റേ കമ്പനിയാണ് ലോകം ചുറ്റി ഓരോ കാഴ്ചകളും കണ്ട് അഭിപ്രായം രേഖപ്പെടുത്താനായാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്.

തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലാണ് കമ്പനി അറിയിപ്പ് നല്‍കിയിരിക്കുന്നത് . ശമ്പളമാണെങ്കില്‍ 10,000 യുഎസ് ഡോളറും. അതായത് ഏകദേശം 6,53,000 രൂപ. എങ്ങനെയുണ്ട് ?ലോകത്തെ ഏറ്റവും മികച്ച ജോലി എന്ന അടിക്കുറിപ്പോടെയാണ് കോണ്‍ട്രാക്ട് പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നത്.

മാര്‍ച്ച് 30ന് മുമ്പാണ് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്കായിരിക്കും നിയമനം. ലോകത്തിലാകെ കോടിക്കണക്കിന് രൂപ ചിലവുള്ള ആഡംബരയാത്ര നടത്തലാണ് ജോലി. അതും സൗജന്യമായി. ഒപ്പം പ്രതിമാസം പത്തായിരം ഡോളര്‍ ശമ്പളവും ലഭിക്കും.

ലോകത്തെ മികച്ച ഹോം സ്റ്റേകളില്‍ താമസിച്ച് കൊണ്ടാണ് യാത്ര ചെയ്യാനുള്ള അവസരം ലഭ്യമാക്കുന്നത്. തേഡ് ഹോം തന്നെ നിങ്ങള്‍ക്ക് താമസസൗകര്യവും ഒരുക്കിത്തരും. ഇനി നിങ്ങളുടെ ജോലി എന്താണെന്ന് ചോദിച്ചാല്‍ അതും സിംപിളാണ്.

ലോകം ചുറ്റി സഞ്ചരിച്ച് താമസിക്കുന്ന ഹോം സ്റ്റേകളിലെ നിങ്ങളുടെ അനുഭവങ്ങള്‍ മികച്ച രീതിയില്‍ എഴുതുകയും, മികച്ച ഫോട്ടോകളും എടുത്ത് ബ്ലോഗ് തയ്യാറാക്കുകയുമാണ് ജോലി. നവമാധ്യമങ്ങളിലൂടെ അനുഭവങ്ങള്‍ പങ്കുവെക്കാനാകണം, ഭംഗിയുള്ള ഭാഷ ഇതാണ് യോഗ്യതകള്‍. ആകര്‍ഷകമായ എഴുത്ത്, ഫോട്ടോഗ്രഫി, സോഷ്യല്‍മീഡിയാ പരിജ്ഞാനം, ബ്ലോഗ് എഴുത്തില്‍ മുന്‍പരിചയം എന്നിവയാണ് കമ്പനി മുന്നോട്ട് വെക്കുന്ന മാനദണ്ഡം.

അന്താരാഷ്ട്ര സഞ്ചാരത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയും നല്‍കും. ലോകത്തിലെവിടെ ഉള്ളവര്‍ക്കും ജോലിക്ക് കയറാം, പിന്നീട് മൂന്ന് മാസം ലോകത്താകെ സഞ്ചരിക്കാമെന്നും വെബ്സൈറ്റ് വിശദീകരിക്കുന്നു. ഹോട്ടല്‍ മേഖലയെ കുറിച്ചും ആഗോളടൂറിസത്തെ കുറിച്ചും അറിവുള്ളവര്‍ക്കാണ് മുന്‍ഗണന.

അപേക്ഷിക്കുന്നയാള്‍ 18 വയസിന് മുകളിലായിരിക്കണം, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം. ക്രിമിനല്‍ പശ്ചാത്തലം പാടില്ല, യാത്ര ചെയ്യുന്നതില്‍ ബുദ്ധിമുട്ട് ഇല്ലാത്തയാളായിരിക്കണം, വളര്‍ത്തു മൃഗങ്ങളെ ഒപ്പം കൊണ്ടുപോകാനാകില്ല, ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ അനുയോജ്യരായിരിക്കണം എന്നീ നിര്‍ദേശങ്ങളും കമ്പനി മുന്നോട്ട് വെക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഒപ്പം ഒരാളെ നമുക്ക് കൊണ്ടുപോകാനും അനുവാദമുണ്ട്.

മാസം 10,000 യുഎസ് ഡോളറിനൊപ്പം ഉദ്യോഗാര്‍ത്ഥിയുടെ യാത്രാ ചെലവും കമ്പനി വഹിക്കും. യാത്രകളില്‍ ഒരു പങ്കാളിയെ കൂടെ കൂട്ടാമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും രണ്ടാമത്തെയാളുടെ ചെലവ് കമ്പനി വഹിക്കില്ല. ജോലിക്ക് വേണ്ട് അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കമ്പനിയുടെ മെയില്‍ വിലാസത്തില്‍ അപേക്ഷകള്‍ അയക്കാം.

നിങ്ങള്‍ എന്ത് കൊണ്ട് ഈ ജോലിക്ക് അനുയോജ്യനാണെന്ന് വിശദമാക്കുന്ന ഒരു മിനിറ്റ് വീഡിയോയും ആപ്ലിക്കേഷനൊപ്പം അയക്കണം. മാര്‍ച്ച് 30ന് മുമ്പാണ് അപേക്ഷകള്‍ അയക്കേണ്ടത്. വീഡിയോ ഇല്ലാതെ അപേക്ഷകള്‍ അയച്ചാല്‍ സ്വീകരിക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

bestjobontheplanet@thirdhome.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡേറ്റയും വീഡിയോയും മാര്‍ച്ച് 30ന് മുന്‍പ് അയയ്ക്കണമെന്നും സൈറ്റ് നിര്‍ദേശിക്കുന്നു

Check Also

ലോകത്തിലെ വലിയ Top15 കണ്ടെയ്‌നർ ഷിപ്പുകൾ – Top 10 World’s Largest Container Ships In 2020

The International Shipping Industry shares a major chunk, about 90%, of the global trade in …

Leave a Reply