ഭൂട്ടാനിലെ ലാമയോടൊപ്പം സ്വപ്നം പോലെ ഒരു യാത്ര..

Paro നഗരം ശാന്ത സുന്ദര മാണ്. ഹിമാലയത്തിൽ നിന്നും ചൈന യിലൂടെ ഒഴുകി വരുന്ന paro നദി, ടിബറ്റൻ മാതൃകയിൽ ഉണ്ടാക്കിയ വീടുകൾ, ആപ്പിൾ മരങ്ങൾ,പൈൻ മരങ്ങൾ, വഴിയോര കച്ചവടക്കാർ,.. പിന്നെ നല്ല മഞ്ഞും.
അങ്ങാടികളിലും, വഴിയരികിലും കച്ചവടം നടത്തുന്നത് അധികവും സ്ത്രീകളാണ്.. അതും നല്ല പ്രായം ഉള്ള മുത്തശ്ശിമാർ. ഇവിടെ പൊതുവെ അസുഖങ്ങൾ കുറവാണ്. മുത്തശ്ശിക്ക് വല്ല ഷുഗറോ പ്രഷറോ ഉണ്ടോ,,?,ഒരു കടയിൽ മുറുക്കാൻ വിൽക്കുന്ന 100തികഞ്ഞ അമ്മുമ്മയോട് ഞാൻ ചോദിച്ചു. ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല പോലും. !

ഈ സമയം ഭൂട്ടാനിൽ എവിടെയോ കറങ്ങി നടക്കുന്ന മലയാളത്തിന്റെ മഹാ നടൻ ലാലേട്ടൻ face boook ൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഞാൻ കണ്ടു. അതു കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും ഇവിടുത്തെ ആളുകളുടെ അടുത്ത് പ്രായത്തെ തോല്പിക്കുന്ന എന്തോ ഒരു രഹസ്യം ഉണ്ടെന്ന്. ആ രഹസ്യം തേടി ഒരു യാത്ര : A_walk_with_the_lama.

ഞാൻ ഇപ്പോൾ നിൽക്കുന്നത് സമുദ്ര നിരപ്പിൽ നിന്നും 6000 അടി മുകളിൽ ഉള്ള -paro valley യിൽ. ഇവിടുന്ന് വീണ്ടും 3000 അടി മുകളിൽ…. സമുദ്രനിരപ്പിൽ നിന്നും 10240 അടി മുകളിലാണ്- The sacred himalayan budhist monastery- #Tiger_nest ഉള്ളത്. പൈൻ മരങ്ങൾ ക്കിടയിലൂടെ നടന്നു വേണം മല കയറാൻ. തുടക്കം ഒരു 1000 അടി വേണമെങ്കിൽ കുതിര സവാരി ചെയ്യാം. (കുതിരക്കാരൻ ഭൂട്ടാനീസ്നു 500 rs കൊടുക്കണം. )ചെലവ് ചുരുക്കൽ ഭാഗമായി ഞങ്ങൾ നടക്കാൻ തീരുമാനിച്ചു. monastery യിലേക്ക് കടക്കാൻ ഒരാൾക്ക് 500 രൂപയുടെ ടിക്കറ്റ് ഉണ്ട് .

100 അടി നടന്നപ്പോഴേക്കും ഞാൻ അവശനായി ഒരു #prayer_wheel നു അടുത്ത് ഇരുന്നു. തൊട്ടടുത്തു ചുവന്ന പുതപ്പു പുതച്ചു ഒരു ബുദ്ധ സന്യാസി (#lama )എന്തോ മന്ത്രം ജപിച്ചുകൊണ്ട് ഇരിക്കുന്നുണ്ടയിരുന്നു. ഈ വഴിയിൽ ഇങ്ങനെ prayer whels ഇടയ്ക്ക് ഇടക്ക് കാണാം. ഇതു വെള്ളം കൊണ്ട് കറങ്ങുന്ന പ്രാർത്ഥനാ ചക്രം ആണ്. മിക്ക അരുവികളുടെ മുകളിലും ഇങ്ങനെ ഓരോ പ്രാർത്ഥനാ ചക്രം കറങ്ങുന്നത് കാണാം. ഈ വെള്ളം കുടിക്കാൻ പറ്റുമോ ചേട്ടാ,,? കിതച്ചു കൊണ്ട് ഞാൻ ചോദിച്ചു : “ആളെ അത്രയ്ക്കങ്ങു വശമില്ല ന്നു തോന്നുന്നു, ല്ലേ,.” എന്ന മട്ടിൽ പുള്ളി ഒന്ന് നോക്കി പുഞ്ചിരിച്ചു. “ഇത് മന്ത്രങ്ങൾ എഴുതി വച്ച Prayer wheel നെ കറക്കി വരുന്ന പുണ്യ ജലമാണ്….. ധൈര്യമായി കുടിച്ചോളൂ.. നിങ്ങളുടെ വിഷമങ്ങൾ എല്ലാം മാറും: “ഈ വെള്ളം താഴെ താഴവര യിലെ ജലാശയങ്ങളെ ശുദ്ധമാക്കുന്നു “.

ആ പൈൻ കാട്ടിന്റെ മനോഹാരിതയിൽ ഞങ്ങൾ അൽപനേരം സംസാരിച്ചു ഇരുന്നു.. ബുദ്ധ മതത്തെ കുറിച്ച്,…… ഭൂട്ടാൻ നെക്കുറിച്ച് …. ആ സംസാരം കുറച്ച് നീണ്ടു -ഞങ്ങൾ പരസ്പരം മനസ്സിലാക്കുന്നത് വരെ. ഇതിനിടയിൽ ഞാൻ ഒരു ഡോക്ടർ ആണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്റെ വയറും,. ഞാൻ കിടന്ന് കിതക്കുന്നതും കണ്ട് ചോദിച്ചു : നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യം തന്നെ ശ്രദ്ധിക്കാൻ പറ്റുന്നില്ല, പിന്നെ എങ്ങനെയാണ് നിങ്ങൾ മറ്റുള്ളവരുടെ ആരോഗ്യം ശ്രദ്ധിക്കുക ;?.think about it.!

അതൊരു ചിന്തയുടെ, ഒരു ചർച്ച യുടെ തുടക്കം ആയിരുന്നു : happiness is like that – ഇതുപോലെയാണ് സന്തോഷവും : “നിങ്ങളുടെ സന്തോഷം നിങ്ങളുടെ കൈകളിൽ ആണ്”, സന്തോഷകരമായ ഒരു ജീവിതം ഉണ്ടാക്കിഎടുക്കാൻ, നല്ലത് മാത്രം നിങ്ങളുടെ മനസിലും ശരീരത്തിലും പ്രവേശിക്കാൻ അനുവദിക്കണം . നല്ല ചിന്ത , നല്ല ഭക്ഷണം, നല്ല വെള്ളം, നല്ല വായു. ശെരിയാണ് – ജോലി ഭാരവും, തിരക്കും,മാനസിക സമ്മർദ്ദവും , ഭക്ഷണ രീതിയും കാരണം നമ്മൾ പ്രായത്തിനു മുൻപേ,.. വയറു ചാടി, തൊലി ചുരുണ്ടു , തലമുടി നരച്ചു, വയസൻ ആകുന്നു., ഓർമ്മശക്തി കുറയുന്നു,, രോഗിയാവുന്നു.

പിന്നീടുള്ള നടത്തം ഞങ്ങൾ ഒരുമിച്ച് ആയിരുന്നു… ഓരോ വളവിലും ഞാൻ തളർന്നിരിക്കുമ്പോൾ ലാമ ഓരോ കഥകൾ പറഞ്ഞ് എന്നെ കൂടെ നടത്തി. നോക്കൂ, ഈ ലോകത്ത് നാം കാണുന്നത് എല്ലാം മായ യാണ്. വസ്തു നിഷ്ഠമായ യാഥാർഥ്യം ഒന്നു മാത്രം : ഈ മലയുടെ മുകളിൽ എത്തുമ്പോൾ അതു നിങ്ങൾക്ക് ഞാൻ മനസ്സിലാക്കി തരാം.
ദിവസവും 1000 അടി കയറി ഇറങ്ങുന്ന ലാമ യുടെ വാക്കുകൾ എനിക്ക് പ്രോചോദനമായി.

ലാമ tiger nest ന്റെ കഥ പറയാൻ തുടങ്ങി. 8 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇന്ത്യൻ ഗുരു പദ്മ സംഭവ: 3വർഷവും 3മാസവും 3ദിവസവും തപസ്സിരുന്ന ഗുഹ : അതാണ്‌ Tiger nest. ഗുരു ടിബറ്റിൽ നിന്നും ഒരു പുലിയുടെ പുറത്ത് പറന്നു വന്നാണ് ഈ ഗുഹയിൽ കയറിയത്. ഗുരുവാണ് ഭൂട്ടാനിൽ ബുദ്ധ മത സ്ഥാപകൻ . പിന്നീട് 17 ആം നൂറ്റാണ്ടിൽ ഗുരു Tenzing ragbe എന്ന ലാമ യിലൂടെ ഗുരു പദ്മസംഭവ പുനർജനിച്ചു. 1692 ൽ Tenzing ragbe യാണ് Tiger nest monastery ഉണ്ടാക്കിയത്. Paro താഴ്വര യിലെ ജനങ്ങൾ ആകാശത്തു മൃഗങ്ങൾ പറക്കുന്നതും, പൂക്കൾ പെയ്യുന്നതും ഒക്കെ കണ്ടിട്ടുണ്ട് പോലും !.

നിങ്ങൾ പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ,….? ഞാൻ ലാമ യോട് ചോദിച്ചു.. അതെ,……. ഗുരുവിനു മരണമില്ല :
ഒരു കോപ്പ യിലെ ചായ നിലത്ത് ഒഴിച്ചാൽ വേറെ രൂപം സ്വീകരിക്കുന്നു,.. പക്ഷെ, ചായ യുടെ രുചിയോ നിറമോ മാറുന്നില്ലല്ലോ,. ? അതു പോലെ ഗുരു ഒരു ശരീരത്തിൽ നിന്നും മറ്റൊന്ന്ലേക്ക് പ്രയാണം തുടരുന്നു….. ഭൂട്ടാനിലെ ഏതോ ഒരു monastery യിൽ ഗുരു ഇപ്പോളും ജീവിക്കുന്നുണ്ട്.. ഒരു ലാമയായിട്ട്. ഭൂട്ടാൻ രാജാവിനേക്കാൾ ജനങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നു.

20 ആം നൂറ്റാണ്ടിൽ,.. 1992 ൽ tiger nest നു തീ പിടിച്ചു. പിന്നീട് 2005 ൽ ഭൂട്ടാൻ രാജാവ് 135 മില്യൺ ന്യൂ ചെലവഴിച്ചാണ് ഇപ്പോ കാണുന്ന രൂപത്തിൽ 4 ഗോപുരങ്ങളോട് കൂടിയ മൊണാസ്റ്ററി പുതുക്കി പണിതത് . ഒരുപാട് ലാമ മാർ തപസ്സനുഷ്ഠിച്ച സ്ഥലമാണ് ഇത്. അകത്തു ഗുഹയിൽ സ്വർണ ലിപികളാൽ എഴുതിയ പുണ്യ #പുസ്തകം സൂക്ഷിച്ചു വച്ചിട്ടുണ്ട് . ഇത്രയും പറഞ്ഞു തീർന്നപ്പോഴേക്കും ഞങ്ങൾ ഒരുപാട് നടന്നു നീങ്ങിയിരുന്നു. ഇടയ്ക്ക് പൈൻ മരങ്ങാക്കിടയിലൂടെ കുതിരയെ മേയ്ച്ചു പോകുന്നവർ…, ഇപ്പോ മുകളിൽ നിന്നും താഴെ paro നഗരത്തിൽ മഴ പെയ്യുന്നത് കാണാം. അങ്ങ് ദൂരെ മലമുകളിൽ.. pine മരങ്ങൾക്കിടയിൽ tiger nest ന്റെ ഒരു ഗോപുരം പ്രത്യക്ഷപ്പെടുന്നുണ്ട് . തളർന്നു പോയ ഞാൻ അവിടെ പുല്ലിൽ അൽപനേരം കിടന്നു. എന്നെ തട്ടി വിളിച്ചു കൊണ്ട് ലാമ പറഞ്ഞു,. : “ജീവിതത്തിൽ പരാജയം എന്ന ഒന്നില്ല. ജയവും തോൽവിയും എല്ലാം ഓരോ അനുഭവങ്ങൾ മാത്രം” : വീട്ടിൽ ഇരുന്നാൽ അനുഭവങ്ങൾ ഒരിക്കലും നിങ്ങളെ തേടി എത്തില്ല.. അതുകൊണ്ട്.. ,വരൂ, നമുക്ക് നടക്കാം .

ഞാൻ എഴുന്നേറ്റു. “സന്തോഷം ചിലപ്പോൾ നിങ്ങൾക്ക് അങ്ങാടിയിൽ നിന്നും വാങ്ങാൻ കിട്ടുമായിരിക്കും. പക്ഷെ, ആനന്ദ നിർവൃതി അനുഭവിക്കണം എങ്കിൽ നിങ്ങൾ യാത്ര ചെയ്യണം,. അതു തേടി കണ്ടുപിടിക്കുക തന്നെ വേണം”. ഞങ്ങൾ നടത്തം തുടർന്നു.. മൊണാസ്റ്ററി യുടെ അടുത്ത് എത്താറായി . ഇവിടെ ഒരു നടപ്പാലം ഉണ്ട്,.. വളരെ ഉയരത്തിൽ നിന്നും ഒലിക്കുന്ന ഒരു വെള്ളച്ചാട്ടവും. നല്ല ഉയരത്തിൽ നിന്നും ഒലിക്കുന്ന വെള്ളച്ചാട്ടം പാറക്കെട്ടുകൾക്ക് ഇടയിലെ നിശബ്ദതയെ അതിന്റെ പ്രകമ്പനo കൊണ്ട് ഭേദിക്കുന്നു…, അവിടെ നിറയെ തണുത്ത ഭാഷ്പം നിറക്കുന്നു. മൊണാസ്റ്ററി യുടെ പ്രവേശന കവാടത്തിൽ ഞാൻ ടിക്കറ്റ് കാണിച്ചു. എന്റെ ട്രൗസർ ന്റെ മുകളിൽ ഉടുക്കാൻ ഒരു പാന്റ്സ് തന്നു… വസ്ത്ര ധാരണയുടെ കാര്യത്തിൽ മാന്യത കാണിക്കുന്ന വരണ് ഭൂട്ടാനികൾ.
ഗൈഡ് കൂടെ പോരും, ചാർജ് ഒന്നും വേണ്ട പക്ഷെ നല്ല തുക tip കൊടുക്കേണ്ടി വരുമെന്ന് ലാമ പറഞ്ഞു . പരന്ന കല്ലുകൾ ഒതുക്കി വച്ച പടികൾ ചവിട്ടി ഞങ്ങൾ tiger nest ന്റെ ഉള്ളിലേക്ക് നടന്നു കയറി –

മൊണാസ്റ്ററി യുടെ ഉള്ളിൽ കല്ലു ചുവരിന്റെ പഴുതുകളിലൂടെ അല്പം മാത്രം വെളിച്ചം കടക്കുന്ന വിശാലമായ മുറികൾ ആണ്. കുറേ പ്രതിമകളും, ബുദ്ധ മന്ത്രം ചൊല്ലുന്ന സന്യാസി മാരും. ഓരോ മുറിയുടെയും ജാലകം തുറക്കുന്നത് നേരെ ആകാശത്തേക്ക് .. എന്നു പറയാം. ! താഴെ നോക്കിയാൽ പച്ച പുതച്ചു pine കാടുകളും,.. Paaro നഗരവും കാണാം. അതി മനോഹരമായ കാഴ്ച. ദൂരെ ഹിമാലയം കാണാം എന്നു പറയുന്നു. കല്ലു ചുമരിന്റെ കിളി വാതിലിലൂടെ paro നഗരവും നോക്കി നിൽക്കുന്ന എന്നോട് – sir,ഡിസംബറിൽ ഇവിടെ വന്നാൽ ദൂരെ മഞ്ഞു പുതച്ചു നിൽക്കുന്ന വെളുത്ത പർവതങ്ങൾ കാണാം : ഭൂട്ടാൻ സുന്ദരിയായ ഞങ്ങളുടെ ഗൈഡ് പറഞ്ഞു.

പൂർണ്ണമായ നിശബ്ദത യിൽ..മരം കൊണ്ടുണ്ടാക്കിയ തറയിൽ,. ഗുരു വിന്റെ വെങ്കല പ്രതിമക്ക് മുൻപിൽ ലാമ ചമ്രം പടിഞ്ഞിരുന്നു. എന്നോട് അടുത്ത് ഇരിക്കാൻ പറഞ്ഞു. ഇത് നിങ്ങളുടെ ജീവിതത്തിലെ ഒരു അനർഘ നിമിഷമാണ് : make a wish – that will happen.: ലാമ ധ്യാനത്തിൽ മുഴുകി . ധ്യാനം കഴിഞ്ഞു ഞങ്ങൾ ഗുഹകൾ എല്ലാം കണ്ട് പുറത്തേക്കിറങ്ങി. ക്ഷീണിച്ചു അവശനായിരുന്നു ഞാൻ.. ഇത്ര യും ഉയരത്തിൽ എങ്ങനെ എത്തി എന്നു തന്നെ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു.

എന്തിനാ നിങ്ങൾ മൊണാസ്റ്ററി ഇത്രയും ഉയരങ്ങളിൽ നിർമ്മിക്കുന്നത്.. ? ഞാൻ ലാമ യോട് ചോദിച്ചു : എന്റെ തോളിൽ തട്ടിയിട്ട് ലാമ പറഞ്ഞു :യഥാർത്ഥ സന്യാസി നഗരത്തിൽ ചുറ്റി നടക്കില്ല. അവരെ കാണണമെങ്കിൽ നിങ്ങൾ മലമുകളിൽ തന്നെ പോവണം.. കാരണം നമുക്ക് വേണ്ടത് ഏകാഗ്രതയാണ്. ജീവിതത്തിലെ നാട്യങ്ങളും അനാവശ്യ ബഹളങ്ങളും എല്ലാം മാറ്റിവച് “എനിക്ക് എന്നോട് തന്നെ സംസാരിക്കാൻ ഒരിടം.” : താഴെ മനോഹരമായ paro നഗരത്തിലെക്കു നോക്കൂ,. . തിരക്കു പിടിച്ച ആ മഹാ നഗരം ഇവിടുന്ന് നോക്കുമ്പോൾ എത്ര ചെറുതാണ്, അല്ലെ,. ? അത്രയേ ഉള്ളൂ ഈ ലോകം.. അതിലെ ഒരു കുഞ്ഞു ജീവി നമ്മൾ.. പിന്നെ നമുക്ക് അഹങ്കരിക്കാൻ എന്തിരിക്കുന്നു ?
Hmmm…ഇവിടുത്തെ കാഴ്ച അതിമനോഹരം തന്നെ ! ഞാൻ പറഞ്ഞു. നിങ്ങൾ winter ൽ വരണം – മഞ്ഞു മൂടിയ മൊണാസ്റ്ററി യും.. ഈ കാണുന്ന മലകളും ഒന്ന് കാണേണ്ടത് തന്നെ.. ലാമ പറഞ്ഞു.

ഇനിയും ഈ മല കയറാൻ ഞാനില്ല എന്റെ പോന്നു ലാമ,, !! അതാണ്‌ തുടക്കത്തിൽ ഞാൻ നിങ്ങളോട് പറഞ്ഞത്,… ഈ കയറ്റം നിങ്ങൾക്ക് ഒരു ഭാരമായും പ്രയാസമായും തോന്നാം.. പക്ഷെ, ഞാൻ ഇത് കുറേ തവണ കയറി ഇറങ്ങിയതാണ്. അതായത്, ഒരാൾക്ക് നല്ലത് എന്ന് തോന്നുന്നത് മറ്റൊരാൾക്ക് അങ്ങനെ തോന്നേണമെന്നില്ല.. ഒന്നും യാഥാസ്ഥിതികമല്ല….എല്ലാം മായ. “! നിങ്ങൾക്ക് മുൻപിൽ നേരത്തെ ഉണ്ടായിരുന്ന പർവതം എവിടെ ? കഠിന പരിശ്രമം കൊണ്ട് നിങ്ങൾ അതിനു മുകളിൽ എത്തിയില്ലേ,.. ? There is no free lunch ഡോക്ടർ, പ്രയത്നം കൊണ്ട് നിങ്ങളുടെ ജീവിത പ്രശ്നങ്ങളെ നിങ്ങൾക്ക് മറികടക്കാൻ കഴിയുമെന്ന് ഇപ്പോൾ ബോധ്യമായില്ലേ.. ?
നിങ്ങൾ നിങ്ങളുടെ ജോലി… അത് എത്ര ചെറുതും ആവട്ടെ , ഭംഗിയായി ചെയൂ, അനാവശ്യ ചിന്തകൾക്ക് മനസ്സിലേക്ക് പ്രവേശനം നിരോധിക്കൂ,… നിങ്ങൾ ഏറ്റവും സന്തോഷവാൻ ആവുന്നത് കാണാം. അതാണ്‌ ഞങ്ങളുടെ സന്തോഷത്തിന്റെ രഹസ്യം.

അതും പറഞ്ഞു ലാമ ഇനിയും മുകളിൽ ഒരു ഗോപുരം കാണിച്ചു തന്നു : The copper mountain paradise of padmasambhava. ഒരു 300 പടികൾ കൂടെ കയറി ചെന്നാൽ ഇനിയും മനോഹരമായ ഒരു സ്ഥലം കൂടി ഉണ്ട്. അവിടെ meditate ചെയ്യാനാണ് ഞാൻ പോകുന്നത്. വരുന്നോ ??. ക്ഷമിക്കണം , എനിക്ക് മതിയായി. ഇനിയും നടക്കാൻ വയ്യ, ഞാൻ ഇനി തിരിച്ചു പോയ്കോളാം.. ഞാൻ പറഞ്ഞു . ലാമ യുടെ കൂടെ ഒരു photo എടുക്കാൻ നോക്കി . പക്ഷെ,പുള്ളി അതു നിരസിച്ചു. എന്റെ ശരീരം പരിശുദ്ധമാണ്. നിങ്ങൾ മൊബൈലിൽ ഈ ഫോട്ടോ എടുത്തു അശുദ്ധമായ സ്ഥലത്തെല്ലാം പോവില്ലേ,. എന്നും പറഞ്… പുഞ്ചിരിച്ചു, ഇനിയും വരുമ്പോൾ കാണാം. ഒരു അപേക്ഷ കൂടി – ഭൂട്ടാനികൾ പാവങ്ങളാണ് , ലോകത്തു എവിടെ വച്ചു കണ്ടാലും അവരെ സഹായിക്കണം -എന്നും പറഞ്ഞു ചുവന്ന ഷാൾ ഒന്നുകൂടെ പുതച്ചു കോട മഞ്ഞു മൂടിയ ചവിട്ടു പടികൾ പതുക്കെ ചവിട്ടി ലാമ കയറിപോയി ദൂരെ കോടമഞ്ഞിൽ അപ്രത്യക്ഷമായി . ഞാൻ താഴെ ഇറങ്ങി… എന്റെ കൂടെ വന്ന അനിയൻ താഴെ കാത്തു നില്പുണ്ടായിരുന്നു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply