കെ എസ് ആർ ടി സി ബസ്സിന്റെ പടം എടുത്താൽ പോലീസ് പിടിക്കുമോ?

നിരവധി തവണ പലയിടത്തും പോയി ഞാൻ ആനവണ്ടിയുടെ പടം പിടിച്ചിട്ടുണ്ട് ഇന്നേവരെ ആരും തടയുകയോ ബസിന്റെ ഫോട്ടോ എടുക്കുന്നത് വിലക്കുകയോ ചെയ്തിട്ടില്ല, എന്നാൽ ഇന്ന് ആദ്യമായി എനിക്ക് ഈ അവസ്ഥ നേരിടേണ്ടി വന്നു. അതും കിളിമാനൂർ ബസ് സ്റ്റാൻഡിൽ നിന്ന്. രാവിലെ 9:30 വെഞ്ഞാറമൂടിന്റ മൂഴിയാർ ഫാസ്റ്റ് തിരുവനന്തപുരത്തേക്ക് വരുന്ന സമയം, കിളിമാനൂർ വന്നാണ് സ്ഥിരം ഡീസൽ അടിക്കാറ്, അതുകൊണ്ട് തന്നെ ഞാൻ സ്ഥിരം അതിലാണ് വെഞ്ഞാറമൂടിലേക്ക് വരാറ്, ഇന്നലെ ആ സർവീസിന്റെ 5 വർഷം തികഞ്ഞ ആഘോഷം ഉണ്ടായിരുന്നു അത് ഞങ്ങൾ വെഞ്ഞാറമൂട് ഫാൻസുകാർ നന്നായി ആഘോഷിച്ചു.

സ്റ്റേ വണ്ടി ആയതിനാൽ വണ്ടി ഇന്നാണ് തിരികെ വരുന്നത്, പതിവ് പോലെ ഇന്നും വണ്ടി കിളിമാനൂർ എത്തി ഡീസൽ അടിച്ചു, കിളിമാനൂർ ഡിപ്പോ അറിയാവുന്നവർക്കറിയാം പമ്പിൽ ഡീസൽ അടിച്ചിട്ട് വണ്ടി യു ടേൺ എടുത്ത്‌ വേണം സ്റ്റാൻഡ് പിടിക്കാൻ, അതായത് ഒരു മരണ മാസ്സ് എൻട്രി കിട്ടും എന്ന് സാരം ഇതുകൊണ്ട്തന്നെ ഞാൻ പടം പിടിക്കാൻ എല്ലാം സെറ്റ് ചെയ്തു, ടൈറ്റസ് അണ്ണൻ ആയിരുന്നു ഡ്രൈവർ പുള്ളി വണ്ടി എടുത്തു മുന്നോട്ടു വന്നപ്പോഴേ ഞാൻ ക്ലിക്കാൻ റെഡി ആയി താമസിച്ചാൽ പാളിപ്പോകും, ഇത്രയും നല്ല ഓഫർ ഇനി കിട്ടില്ല അപ്പോഴതാ പുറകിൽ നിന്ന് “എന്താടാ ഇവിടെ വണ്ടിയുടെ പടം എടുക്കാൻ പറ്റില്ല” സത്യം പറഞ്ഞാൽ ഞെട്ടി ഞാൻ തിരിഞ്ഞു നോക്കി അവിടുത്തെ സെക്യൂരിറ്റി ആണ് തോളിൽ നക്ഷത്രം ഒക്കെ ഒക്കെയുണ്ട്.

ഈ സമയം കൊണ്ട് തന്നെ വണ്ടിവളഞ്ഞു സ്റ്റാൻഡ് പിടിച്ചു, ഇയാൾ എന്നെത്തന്നെ ഉറക്കെ ശകാരിച്ചു കൊണ്ടിരുന്നു, വണ്ടിയിൽ ഉള്ള യാത്രക്കാർ എല്ലാരും എന്നെ എന്തോ കുറ്റക്കാരനായി നോക്കുന്നുണ്ടായിരുന്നു പലർക്കും കാര്യം പോലും അറിയില്ലായിരുന്നു, ഞാൻ പല സെക്യൂരിറ്റിയെയും കണ്ടിട്ടുണ്ട് പക്ഷെ ഇതുവരെ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല വെഞ്ഞാറമൂട് ഡിപ്പോയിലും ഉണ്ട് സെക്യൂരിറ്റി ഗാർഡ് അവരൊക്കെ നമ്മളോട് വളരെയധികം മാന്യമായി മാത്രമേ പെരുമാറിയിട്ടുള്ളു, ബസിന്റെ വർക്ക് ചെയ്യുമ്പോൾ അവരൊക്കെ സഹായിക്കുകയും, പൈസ തികഞ്ഞില്ല എങ്കിൽ തന്നു സഹായിക്കുകയും ചെയ്തിട്ടുണ്ട്, അവരെയൊക്കെ അക്ഷരം തെറ്റാതെ വിളിക്കാൻ കഴിയും സെക്യൂരിറ്റി ഗാർഡ്. പക്ഷെ ഇന്നത്തെ സംഭവം എന്നെ വല്ലാതെ വിഴമിപ്പിച്ചു.

ആൾക്കാരുടെ മുൻപിൽ വെച്ച് ശകാരിച്ചതോ, എന്നെ ചീത്ത പറഞ്ഞതിലോ വിഷമം ഇല്ല പക്ഷെ ഈ മനുഷ്യൻ കാരണം ഒരു മരണ മാസ്സ് എൻട്രി നഷ്ട്ടപ്പെട്ടു, വണ്ടിയുടെ ഫോട്ടോ എടുക്കുന്നതിൽ വല്ല നിയമ തടസങ്ങൾ വല്ലതും ഉണ്ടോ കൂട്ടുകാരെ?? ഞങ്ങൾ വണ്ടിയുടെ പ്രൊമോഷന് വേണ്ടിയല്ലേ ഫോട്ടോ എടുക്കുന്നത് അല്ലാതെ വേറെ ഒന്നിനും വേണ്ടിയല്ലലോ, ഇനി കിളിമാനൂർ ഡിപ്പോയുടെ വണ്ടി ആയിരുന്നെങ്കിൽ അതിലൊരു ന്യായം പറയാം അത് അവരുടെ വണ്ടി ആണെന്ന്, ഇത് അതുപോലും അല്ല നമ്മൾ വെഞ്ഞാറമൂട്കാരുടെ ചങ്ക് വണ്ടിയാണ് Rsc 182

അതിന്റെ പടം എടുക്കുന്നതിനു ഇയാൾക്കെന്താ കുഴപ്പം, ഇതുപോലെ കുറെ പേർ കാണുമല്ലോ അവരാണ് കോർപ്പറേഷന്റെ ശാപം, അയാളുടെ പേര് അറിയാത്തതു കൊണ്ട് ഇവിടെ ഞാൻ പറയുന്നില്ല, സംഭവം നടക്കുന്നതിനു തൊട്ടു മുൻപ് എടുത്ത പടം ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു.

അനുഭവം ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ ഷെയർ ചെയ്തത് അഭിജിത്ത് കൃഷ്ണ

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply