മൂകാംബിക ദർശനവും പ്രകൃതിയെ തൊട്ടറിഞ്ഞുള്ള കുടജാദ്രി യാത്രയും…

വിവരണം – Jishnu Ariyallur.

ഏറെ നാളത്തെ ആഗ്രഹമായിരുന്നു കുടജാദ്രിയിലേക്കുള്ള ഒരുയാത്ര.അതിനുവേണ്ടി നാട്ടിൽ നിന്നും പോയവരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയിരുന്നു.. അവർ പറഞ്ഞതനുസരിച് മൂകാംബികയിൽ നിന്നും ജീപ്പിന് പോവാതെ കാട്ടിലൂടെ നടന്നു പോകാൻ തീരുമാനിച്ചു…. ഞങ്ങൾ ആറുപേർ…. 17/6/18 ന് അർധരാത്രി 12. 15 ന് ഉള്ള ട്രെയിനിൽ കോഴിക്കോട് നിന്നും ആണ് പോകാൻ തീരുമാനിച്ചത്… പക്ഷെ അത് എത്തിയത് 1. 20 നും.. മുന്നിൽ ഒരു സുന്ദരമായ ലക്ഷ്യം ഉള്ളത്കൊണ്ട് കാത്തിരിപ്പ് ഒരു മുഷിപ്പായി തോന്നിയില്ല.. പാട്ടുകേട്ടും പരസ്പരം സംസാരിച്ചും സമയം ചിലവഴിച്ചു… ട്രെയിനിൽ തിരക്കായിരിക്കും എന്നാണ് കരുതിയത്… പ്രതീക്ഷിച്ച തിരക്കൊന്നും ഉണ്ടായില്ല. ഉറക്കമെന്ന വികാരത്തെ കണ്ണുകളിൽ ആവാഹിച്ചു അങ്ങനെ നിന്ന് യാത്ര തുടങ്ങി…

ഏകദേശം 7 മണിക്കൂർ യാത്ര ഉണ്ട് ബൈന്ദൂർ എന്ന “മൂകാംബിക റോഡ് “റെയിൽവേ സ്റ്റേഷനിലേക്ക്.. പുലർച്ചെ 4 മണിക്ക് കാസർക്കോട് എത്തിയപ്പോഴാണ് ഇരിക്കാൻ കഴിഞ്ഞത്… ഇരുന്നതേ ഓർമ ഒള്ളു…. പിന്നെ കണ്ണുതുറക്കുമ്പോൾ ട്രെയിൻ ഉഡുപ്പി സ്റ്റേഷൻ വിട്ടിരുന്നു… അടുത്ത സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത്… അങ്ങനെ ഒരു ഏഴരയോട് കൂടി അവിടെ എത്തി…. Byndoor ൽ നിന്നും 30 രൂപക്ക് മൂകാംബികയിലേക്ക് ബസിനു പോകാം. അതല്ലെങ്കിൽ omni van ഉണ്ട്.. ആറുപേർക് 600 രൂപക്ക് മൂകാംബികയിൽ എത്താം.. ഞങ്ങൾക്ക് അത്ര തിരക്കില്ലാത്തത് കൊണ്ട് ബസിനു പോകാൻ തീരുമാനിച്ചു… 8. 30 ന് മൂകാംബികയിൽ എത്തി.. ഫ്രഷ് ആവാൻ വേണ്ടി അമ്പലത്തിനു മുന്നിൽ തന്നെ ഒരു റൂമെടുത്തു… 12 മണി വരെ ആറുപേർക് 300 രൂപ…. കൂടുതലായിത്തോന്നിയില്ല. കുളിച്ച് മാറ്റി അമ്പലത്തിൽ പോയി വന്നു….. തിരക്ക് വളരെ കുറവായിരുന്നു… ലക്ഷ്യം കുടജാദ്രി ആയതു കൊണ്ടും അങ്ങോട്ട്‌ പോകാനുള്ള bus 12. 00 pm നു ഉള്ളതുകൊണ്ടും അധികനേരം ചിലവഴിച്ചില്ല….  പിന്നെ മസാലദോശയും നല്ല ചായയും കുടിച്ചു bus സ്റ്റോപ്പിലേക്ക് നടന്നു.. നടന്നു പോകാൻ ഉദ്ദേശിച്ചത് കൊണ്ടും അവിടെ എത്തിയാൽ കഴിക്കാൻ ഒന്നും കിട്ടില്ല എന്ന് പറഞ്ഞു കേട്ടതിനാലും ആവശ്യത്തിന് വെള്ളവും പഴവും, ബിസ്ക്കറ്റും വാങ്ങി ആയിരുന്നു യാത്ര….

അങ്ങിനെ കാത്തിരിപ്പിന് വിരാമമിട്ട് bus എത്തി… ഷിമോഗ ഭാഗത്തേക്ക് പോകേണ്ട ബസിനാണ് കയറേണ്ടത്…. നമുക്ക് കന്നഡ ഭാഷ അറിയില്ലല്ലോ….. ബസിന്റെ ബോർഡ്‌ ആണെങ്കിൽ എല്ലാം കന്നടയിലും… അടുത്ത് കണ്ട പൂക്കടക്കാരനോട് ചോദിച്ചു ഉറപ്പു വരുത്തി ബസിൽ കയറി… ഒരു കാര്യം മറന്നു…. ചായ കുടിക്കാൻ കയറിയപ്പോൾ കടക്കാരൻ ഇപ്പോൾ നടന്നുപോകുന്നത് risk ആണെന്നും നല്ല അട്ട ഉണ്ടെന്നും പറഞ്ഞിരുന്നു… അതുകൊണ്ട് ഒരു പാക്ക് ഉപ്പും പിന്നെ ഒരു സിഗാർലൈറ്ററും വാങ്ങി കയ്യിൽ വച്ചു…. ഏകദേശം ഒരു 45 മിനുട്ട് യാത്രക്ക് ശേഷം” കാരഘട്ട ” യിൽ എത്തി ചേർന്നു.. അവിടെ നിന്നും ആണ് ട്രെക്കിങ്ങ് ആരംഭിക്കുന്നത്.. മൂകാംബികയിൽ നിന്നും ഇവിടേക്ക് ഒരാൾക്ക് 20 രൂപയാണ് ചാർജ്.

ബസ് ഇറങ്ങിയതിനു എതിർവശത്തു ഒരു ആളില്ല forest chek post കാണാം.. ആ കാണുന്ന വഴിയേ ആണ് ഇനി ഒരു 12km നടക്കാനുള്ളത്.. വേറെ ആരെയും കാണാനില്ല. ഞങ്ങൾ 6 പേർ മാത്രം.. നടക്കാൻ കാലെടുത്തു വച്ചപ്പോൾ തന്നെ അതാ ഒരു മരം വീണു കിടക്കുന്നു… വഴിയില്ലെന്ന ആദ്യം കരുതിയത്… പക്ഷെ ഒരു വശത്തിലൂടെ ആൾക്കാർ പോയതിന്റെ ലക്ഷണം കണ്ടാപ്പോൾ സമാധാനമായി…. ഇനിയാണ് പരീക്ഷണം തുടങ്ങുന്നത്….. പോകുന്ന വഴി അട്ടകളുടെ പറുദീസാ ആണെന്ന് മനസിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല….. ബാഹുബലി സിനിമയിൽ ശത്രുവിനെ നാലുഭാഗത്തു നിന്നും ആക്രമിക്കുന്നത് കണ്ടിട്ടില്ലേ….. അതായിരുന്നു ഞങ്ങളുടെ അവസ്ഥ…… എങ്ങോട്ട് തിരിഞ്ഞാലും അട്ട…. ആരെയും വെറുതെ വിട്ടില്ല…പിന്നെ ഒരു ഓട്ടമായിരുന്നു…. അതിനിടക്ക് ഉപ്പിന്റ ശക്തി അറിയാൻ ഒന്ന് പ്രേയോഗിച്ചു നോക്കി….. അതാ കിടക്കുന്നു അട്ട എന്ന യോദ്ധാവ് ചുരുണ്ടു കൂടി…. അതോടുകൂടി ഓട്ടം നിർത്തി കയ്യിൽ ഉപ്പും വെച്ച് നടന്നു…..

പറയാതെ വയ്യ…. നടക്കുമ്പോൾ ചുറ്റും കാടിന്റെ സംഗീതം മാത്രം…. ചെറിയ വെള്ളച്ചാട്ടത്തിന്റെ ശബ്ദവും കിളികളുടെ ശബ്ദവും എല്ലാം കാതിനു കുളിരേകി…. ദൂരം പിന്നിടുംതോറും അട്ടയുടെ ശല്ല്യം കുറഞ്ഞു വന്നു… കാടിന്റെ ഭംഗി കൂടി കൂടി വരികയും ചെയ്തു… വഴി തെറ്റിയോ എന്ന് സംശയിച്ചു നിൽക്കുമ്പോഴാണ് മുൻപിൽ ഒരു ബോർഡ്‌ കാണുന്നത്… “kudajadri 5 km”..അപ്പോൾ ഉറപ്പിച്ചു ഇതു തന്നെ വഴി…. അതിന്റെ കൂടെ തന്നെ echo village എന്ന sign board കാണാം..അവിടെ അമേരിക്കക്കാർ ആണത്രേ താമസിക്കുന്നത്.. ആദ്യം അവിടെ പോയാൽ പാലും തൈരും എല്ലാം വെറുതെ കിട്ടുമായിരുന്നത്രെ… പക്ഷെ ഇപ്പോൾ അവരുടെ സ്ഥിതി മോശമാണെന്നും ഒരു ജീപ്പ് ഡ്രൈവർ പറഞ്ഞറിഞ്ഞു….

കുറച്ചും കൂടി മുന്നോട്ടു പോയാൽ ഒരു checkpost കാണാം.. അവിടെ നിന്നും ഒരാൾക്ക് 25 രൂപയുടെ pass എടുക്കണം… പക്ഷെ ഞങ്ങൾ പോകുമ്പോൾ അവിടെ ആരും ഇല്ലായിരുന്നു… ഈ chekpost കഴിഞ്ഞാൽ നമ്മുടെ തങ്കപ്പൻ ചേട്ടന്റെ santosh ഹോട്ടൽ എത്തും… അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം അവരുടെ ഭാര്യയും മകനും ആണ് hotel നടത്തുന്നത്… അവിടെ നിന്നും നല്ല ചൂടൻ കട്ടനും അടിച്ചു യാത്ര തുടങ്ങി…. ഇതുവരെ നടന്നത് പോലെ അത്ര എളുപ്പമല്ല ഇനിയുള്ള യാത്ര……. ഇനിയാണ് ശരിക്കുള്ള യാത്ര തുടങ്ങുന്നത്…. കാടിനുള്ളിലൂടെ കുന്നും മലയും താണ്ടി….. വിവരിക്കാൻ കഴിയില്ല… അതൊന്നു അനുഭവിച്ചു തന്നെ അറിയണം…. എന്റെ ആദ്യത്തെ ട്രെക്കിങ്ങ് ആയിരുന്നു ഇത്…. കാടിനുള്ളിലൂടെയും പുൽമേടിനുളിലൂടെയും തണുത്ത കാറ്റേറ്റും അട്ടയുടെ കടിയേറ്റും കോടമഞ്ഞാസ്വദിച്ചും ഒരു കിടിലൻ യാത്ര…

ദൂരം കൂടും തോറും തണുപ്പിന്റെ ശക്തി കൂടി കൂടി വന്നു… ഏകദേശം നാലര മണിക്കൂർ നീണ്ടു നിന്ന യാത്ര കുടജാദ്രിയുടെ starting പോയിന്റിൽ എത്തി നിൽക്കുമ്പോൾ സമയം 5.30 കഴിഞ്ഞിരുന്നു…. അപ്പോൾ തന്നെ മനസ്സിൽ പറഞ്ഞു…. ഈ യാത്ര ഒരിക്കലും മറക്കില്ല എന്ന്….. ഞങ്ങൾ ആറുപേരും അത്യാവിശം ക്ഷീണിച്ചിരുന്നു.ചിലർ അവിടെ stay കിട്ടില്ല എന്ന് പറഞ്ഞപ്പോൾ ഒന്ന് പേടിച്ചു… കാരണം 6 മണി വരെയേ ജീപ്പ് ഉണ്ടാകു അവിടെ.. അത് കഴിഞ്ഞാൽ ജീപ്പ് കിട്ടില്ല…. ഞങ്ങൾ അപ്പോൾ മുകളിലേക്ക് കയറിയാൽ ഇറങ്ങുമ്പോൾ late ആകും… എന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് ഒരു ഡ്രൈവർ ചേട്ടൻ പറയുന്നത്, മുകളിൽ ഒരു pwd guest house ഉണ്ടെന്ന്…. പിന്നെ ഒന്നും നോക്കിയില്ല… അങ്ങോട്ട്‌ പോയി… ആറുപേർക് 2 നേരത്തെ food അടക്കം 2000 രൂപ…. പിന്നെ current ഉണ്ടാവില്ല…. ഒരു മണിക്കൂർ ജനറേറ്റർ on ആക്കി തരും… ആ സമയത്തു ഫുഡും കഴിക്കാം charge ചെയ്യേണ്ടത് ചാർജും ചെയ്യാം… (food കയ്യിൽ കരുതുന്നതാകും നല്ലത്… അവരുടെ food എല്ലാവർക്കും പറ്റിക്കോളനം എന്നില്ല )airtel ന് മാത്രമേ റേഞ്ച് ഒള്ളു.. .നല്ല ക്ഷീണം ഉള്ളതിനാൽ നാളത്തെ കുടജാദ്രിയിലേക്കുള്ള യാത്രയും മനസ്സിൽ കണ്ടു കിടന്നു…..

രാവിലെ 7 . 30 യോട് കൂടി കുടജാദ്രിയിലേക്കുള്ള യാത്ര ആരംഭിച്ചു. ഏകദേശം ഒന്നര km കയറാനുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.. ഞങ്ങളോടൊപ്പം 2 നായകളും ചേർന്നു കയറാൻ.. ആദ്യം ഒന്ന് പേടിച്ചെങ്കിലും ഉപദ്രവകാരികൾ അല്ലന്നറിഞ്ഞപ്പോൾ സമാധാനമായി. ഒന്നര മണിക്കൂർ എടുത്തു മുകളിൽ എത്താൻ. പക്ഷേ അങ്ങോട്ടുള്ള യാത്ര ഒരനുഭവം തന്നെ ആയിരുന്നു. കോട മൂടിയ വഴികളിലൂടെ,,,, ശക്തമായ കാറ്റിനെ പ്രീതിരോധിച്ചുള്ള ഓരോ കാൽവെപ്പും എനിക്കും കൂട്ടുകാർക്കും നൽകിയ ഉണർവ് പറഞ്ഞറിയിക്കാൻ കഴിയില്ല… ഒരു പക്ഷേ ഇങ്ങനത്തെ ഒരനുഭവം ആദ്യമായത് കൊണ്ടാവാം… മുന്നിൽ നടക്കുന്ന ആളെ കാണാൻ കഴിയാത്ത അത്ര ശക്തമായിരുന്നു കോടമഞ്. ഇടക്കിടക്ക് ഞാൻ എങ്ങും പോയിട്ടില്ല എന്നോർമിക്കാനെന്ന ഭാവത്തിൽ മഴ പെയ്തും കൊണ്ടിരുന്നു…. മുകളിലേക്ക് എത്തും തോറും കാറ്റിന്റെ ഉഗ്രരൂപം കൂടി കൂടി വരുന്നുണ്ടായിരുന്നു.

കോടമഞ്ഞിൽ പുതച്ചു നിൽക്കുന്ന കുടജാദ്രിയെ കാണാൻ പ്രേത്യേക ഭംഗി ഉള്ളതായി തോന്നി.. ഞങ്ങൾ ആയിരുന്നു അന്നത്തെ ആദ്യ സന്ദർശകർ… കുറച്ചു സമയത്തിന് ശേഷം സന്ദർശകരുടെ എണ്ണം കൂടി കൂടി വന്നു..ശങ്കരാചാര്യർ തപസു ചെയ്ത ചിത്രമൂലയിലേക്ക് അവിടെ നിന്ന് കഷ്ടിച്ച് 600 മീറ്റർ ഒള്ളു . കടുത്ത കാറ്റും മഴയും ഞങ്ങളെ അങ്ങോട്ടുള്ള യാത്രയിൽ നിന്നും പിന്തിരിപ്പിച്ചു. ഒന്നര മണിക്കൂർ അവിടെ ചിലവഴിച്ചു ഇറങ്ങുമ്പോൾ കൂടെ ആ രണ്ടു നായകളും ഉണ്ടായിരുന്നു…. അതിന്റെ കാരണം ഇപ്പോഴും അറിയില്ല… ഞങ്ങൾ നിൽക്കുന്നിടത് അവർ നിൽക്കും, നടക്കാൻ തുടങ്ങിയാൽ നടക്കും…. അവർക്ക് എന്തങ്കിലും കഴിക്കാൻ കൊടുക്കണം എന്നുണ്ടായിരുന്നു… പക്ഷെ വാങ്ങിയ ബിസ്കറ്റ് എല്ലാം തലേന്നേ കഴിഞ്ഞതിനാൽ ഒന്നും കൊടുക്കാൻ കഴിഞ്ഞില്ല. നല്ല ഒരുപിടി ഓർമ്മകൾ നൽകിയ കുടജാദ്രിയോട് നന്ദി പറഞ്ഞ് മല ഇറങ്ങി….

വീണ്ടും വരുമെന്ന് മനസ്സിലുറപ്പിച്ചു… പിന്നീടുള്ള യാത്ര ജീപ്പിൽ ആയിരുന്നു. ഡ്രൈവറെ സമ്മതിക്കാതെ വയ്യ…. പക്ഷെ എല്ലു വെള്ളമാകുന്ന യാത്ര ആയിരുന്നു അത്… ഒരു കല്ലിൽ നിന്നും മറ്റൊരു കല്ലിലേക്ക് തെന്നി തെന്നി യുള്ള യാത്ര ചിലർക്ക് ഒരനുഭവമായി തോന്നിയേക്കാം….. ഒരിക്കലെങ്കിലും കുടജാദ്രി സന്ദർശിക്കണം.
ഒരാൾക്ക് വന്ന ചിലവ് 1500 രൂപ. Route ::::കോഴിക്കോട് -byndoor (via train ) Byndoor -mookambika(via bus ) Mookambika to karagatta (bus through shimoga route).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply