കെ.എസ്.ആര്.ടി.സി.കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ബാധ്യതയല്ല, അഭിമാനമാണെന്ന് തെളിയിക്കാനുളള യത്നത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കേരളത്തിലെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്.ടി.സി. നവീകരണത്തിന്റെ പാതയിലാണ്. കെ.എസ്.ആര്.ടി.സി യെ പൊതുസമൂഹത്തിന്റെ താങ്ങാക്കിമാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേരള അര്‍ബന്‍ റോഡ് ട്രോന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വെബ്സൈറ്റും, ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആര്.ടി.സി. യെ ആളുകള്‍ക്ക് ആകര്‍ഷകമായ വിധത്തില്‍ ന്യൂ ജനറേഷന് സൗകര്യങ്ങള്‍ ഒരുക്കി ആധുനീകരിക്കുക, നിലവിലുളള സംവിധാനത്തെ ശക്തിപ്പെടുത്തി നഷ്ടം നികത്തുക എന്നിവയാണ് അടിയന്തിര ലക്ഷ്യങ്ങള്‍. ഒരു വര്‍ഷം നഷ്ടം വരുന്ന 620 കോടി രൂപയില്‍ 307 കോടി രൂപ പല സാഹചര്യങ്ങളില്‍ കുറയ്ക്കാന്‍ കഴിയും, അവശേഷിക്കുന്ന തുകയാണ് നഷ്ടമായി വരുന്നത്. ഇതോടൊപ്പം പ്രതിമാസ ക്യാഷ് ഡിഫറന്സായി വരുന്ന 105 കോടി രൂപയിലും കുറവു വരുത്താന്‍ തീവ്രശ്രമത്തിലാണ് കോര്‍പ്പറേഷനെന്ന് മന്ത്രി പറഞ്ഞു.
ഈ ലക്ഷ്യങ്ങള്‍ സാധിക്കണമെന്നങ്കില് പ്രതിദിന വരുമാനം ഏഴര കോടി രൂപ എന്ന ലക്ഷ്യത്തിലെത്തണം. കഴിഞ്ഞ മാസം 31-ാം തീയതി ഏഴ് കോടി പത്ത് ലക്ഷം രൂപ വരുമാനം ലഭിച്ചതിലൂടെ ഏഴര കോടി രൂപ എന്ന ലക്ഷ്യം അപ്രാപ്യമല്ല എന്ന് തെളിഞ്ഞതായും മന്ത്രി പറഞ്ഞു. ക്രിസ്മസോടുകൂടി കൂടുതല്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ തുടങ്ങുന്നതിനുളള നടപടികള്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
കെ.യു.ആര്.ടി.സി യുടെ റൂട്ടുകള്‍, സമയക്രമം, പ്രധാന ടൂറിസ്റ്റ് മേഖലകളിലേക്കുളള സര്‍വ്വീസുകള്‍, എയര്‍പോര്‍ട്ട്, റെയില്വേസ്റ്റേഷന് സര്‍വ്വീസുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍ക്കൊളളിച്ചാണ് www.kurtc.in വെബ്സൈറ്റ് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുളളത്.
ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനമായ www.kurtconline.com എന്ന സൈറ്റില്‍ പ്രാരംഭമായി 42 ദീര്‍ഘദൂര എ.സി ബുകളിലേക്കുളള റിസര്‍വേഷന്‍ സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുളളത്.
News: Keralaonlinenews