കാറിന് ഇഷ്ടപ്പെട്ട നമ്പർ ലഭിക്കാൻ മുടക്കിയ തുക കേട്ടാൽ നിങ്ങൾ ഞെട്ടും…

തൃശൂർ: ഭാര്യയെ ഇത്രയേറെ സ്‌നേഹിക്കുന്ന ഭർത്താക്കന്മാർ ഉണ്ടാകുമോ? തീർച്ചയായും ഉണ്ടാകും എന്ന് തന്നെയാണ് ഉത്തരം. സംശയം ഉള്ളവർക്കായി ഇതാ തൃശൂരിലെ പ്രവാസി റലീഫും ഭാര്യയും.

റലീഫ്  പതിനഞ്ചാം വിവാഹ വാർഷികത്തിന് സമ്മാനമായി നൽകിയത് എന്താണെന്നറിയോ ഒരു റേഞ്ച് റോവർ കാറ്. അതിലെന്താണ് ഇത്ര അധിശയിക്കാൻ ഉള്ളത് എന്നല്ലേ, നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്? കാറിന് ഇഷ്ടപ്പെട്ട നമ്പർ ലഭിക്കാൻ മുടക്കിയ തുക കേട്ടാൽ നിങ്ങൾ ഒന്ന് അമ്പരക്കും, എന്നത് തീർച്ചയാണ്.

തൃശൂരിലെ പ്രവാസിയായ റലീഫ് ഇഷ്ടപ്പെട്ട കാർ നമ്പറിന് ചെലവാക്കിയത് 16 ലക്ഷം രൂപയാണ്. ഭാര്യക്ക് വിവാഹ വാർഷിക സമ്മാനം നൽകാൻ സമീപകാല കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് കാർ നമ്പർ ലേലം പിടിച്ചത്.

ആൻസി റലീഫ് , ഒരു പക്ഷെ ഇവരാവും ഏറ്റവും വിലയേറിയ കാർ നമ്പർ വിവാഹ വാർഷിക സമ്മാനമായി ലഭിച്ച മലയാളി സ്ത്രീ. വിദേശത്ത് ബിസിനസ് നടത്തുന്ന തൃശൂർ പറവട്ടാനി സ്വദേശി റലീഫ് 16 ലക്ഷത്തി 15 ആയിരം രൂപ കൊടുത്താണ് ഇഷ്ട നമ്പർ ഭാര്യക്ക് വാങ്ങിക്കൊടുത്തത്.

ഇരുവരുടെയും 15 വിവാഹ വാർഷികത്തിന് 64 ലക്ഷം മുടക്കി റെയ്ഞ്ച് റോവറാണ് ആദ്യം വാങ്ങിയത്. പിന്നീട് ഭർത്താവിന്റെ വാഹനത്തിന്റെ നമ്പറായ 1 തന്നെ ഭാര്യയുടെ കാറിനും വാങ്ങാൻ തീരുമാനിച്ചു. അങ്ങിനെയാണ് KL 8 BL 1 എന്ന നമ്പർ വമ്പൻ വിലയ്ക്ക് വാങ്ങിയത്.

കടുത്ത പോരാട്ടത്തിനൊടുവിലാണ് ലേലത്തിൽ ഇഷ്ട നമ്പർ പ്രവാസി സ്വന്തമാക്കിയിരിക്കുന്നത്. ഭാര്യയ്ക്ക് പതിനഞ്ചാം വിവാഹ വാർഷിക വേളയിൽ നൽകാൻ ഇതിലും മികച്ച സമ്മാനം ഇല്ലെന്നാണ് റലീഫ് പറയുന്നത്.

നോട്ട് നിരോധനത്തിന്റെ കാലത്ത് ഇതൊക്കെ കള്ളപ്പണമാണോന്ന ചോദിച്ചാലും കൃത്യമായ മറുപടിയുണ്ട്.  എന്തായാലും സമീപകാലത്ത് കേരളത്തിൽ നടന്ന വാഹന നമ്പർ ലേലത്തിൽ ഇവരുടെ വിവാഹ വാർഷികം ഒരു റെക്കാഡ് കുറിച്ചിരിക്കുകയാണ്

Source- http://www.marunadanmalayali.com/news/keralam/raleef-spends-16-lakh-for-just-to-get-a-car-number-59305

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply