ട്രാഫിക് സിഗ്നലുകളില്‍ കാര്‍ ന്യൂട്രലില്‍ ഇടണോ അതോ ഫസ്റ്റ് ഗിയറിലിടണോ?

ട്രാഫിക് സിഗ്നലുകളില്‍ കാര്‍ നിര്‍ത്തുമ്പോള്‍ ഗിയറിലോ അതോ ന്യൂട്രലാണോ നിര്‍ത്തേണ്ടത് എന്ന സംശയം പലര്‍ക്കും ഉണ്ടാകും. ഗിയറില്‍ നിര്‍ത്തിയിടുന്നത് ക്ലച്ചിനെയും ബ്രേക്കിനെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നും ഇതുമൂലം ഇന്ധനക്ഷമത കുറയുമെന്നും ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ ന്യൂട്രലിലിട്ട ശേഷം നിമിഷങ്ങള്‍ക്കകം വീണ്ടും ഗിയറിലേക്ക് മാറ്റുന്നത് ട്രാന്‍സ്മിഷന് തകരാറിനിടയാക്കുമെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ഇതില്‍ ഏതാണ് ശരി?

ട്രാഫിക് സിഗ്നലില്‍ ന്യൂട്രലിലിടണമെന്നും ഗിയറില്‍ തുടരുന്ന ശീലമാണ് തെറ്റെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ത്രോഔട്ട് ബെയറിംഗിന്റെയും അഥവാ റിലീസ് ബെയറിംഗിന്‍റെയും ക്ലച്ച് ഡിസ്‌ക്കിന്റെയും നാശത്തിന് ഗിയറില്‍ തുടരുന്നത് കാരണമാകും. അതിനാല്‍ ട്രാഫിക് സിഗ്നലുകളില്‍ കാര്‍ ന്യൂട്രലില്‍ നിര്‍ത്തുകയാണ് ഉചിതം.

ഓട്ടോമാറ്റിക്ക് കാറുകളിലും ഇതേരീതി പിന്തുടരുക. സിഗ്നല്‍ കാത്തുകിടക്കുമ്പോള്‍ ഓട്ടോമാറ്റിക് കാറിനെ ഡ്രൈവ് മോഡില്‍ നിന്നും ന്യൂട്രല്‍ മോഡിലേക്ക് മാറ്റുക. ഒപ്പം ബ്രേക്കില്‍ നിന്നും അനവസരത്തില്‍ കാല്‍ എടുക്കാതിരിക്കുക.

എന്തൊക്കെയായാലും നമ്മുടെ നാട്ടിലെ മിക്ക ഡ്രൈവര്‍മാരും ഓട്ടമത്സരത്തിനു മുന്നോടിയെന്നപോലെ  സിഗ്നല്‍ തെളിയുന്നതും കാത്ത് വണ്ടി ഇരപ്പിച്ചുകൊണ്ട് നില്‍ക്കാറാണ് പതിവ്. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ എല്ലാവര്‍ക്കും ഒരു ശ്രദ്ധ വേണം. നമ്മുടെ വാഹനങ്ങളുടെ ആയുസ്സ് തീരുമാനിക്കുന്നത് ഒരുപരിധിവരെ നമ്മള്‍ തന്നെയാണ്.

കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്.

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply