തുടര്‍ച്ചയായി ടാര്‍ജറ്റ് കളക്ഷന്‍ നേടി കെഎസ്ആര്‍ടിസി തൃശ്ശൂര്‍ ഡിപ്പോ.

അധിക സർവ്വീസ് നടത്തിയ തിങ്കളാഴ്ച ഒറ്റ ദിവസം തൃശൂർ KSRTC ഡിപ്പോയ്ക്ക് ലഭിച്ചത് 16.78 ലക്ഷം രൂപ. തിരക്ക് പ്രമാണിച്ചാണ് തിങ്കളാഴ്ച അധിക ട്രിപ്പുകൾ നടത്തിയത്. ഇത് വരുമാനം ഉയർത്താൻ സഹായിച്ചുവെന്ന് ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ വി.എം താജുദ്ദീൻ പറഞ്ഞു..

സാധാരണ ദിവസങ്ങളിൽ 11 ലക്ഷം വരെയാണ് ലഭിച്ചിരുന്നത്. ഇതിന് മുമ്പ് ക്രിസ്മസ് അവധി ദിവസങ്ങളിൽ 17 ലക്ഷത്തിലധികം രൂപയുടെ റെക്കോഡ് വരുമാനം ലഭിച്ചിരുന്നു.
തിരക്ക് കൂടുതലുള്ള കോഴിക്കോട് , പാലക്കാട് , കോട്ടയം , എറണാകുളം , കോയമ്പത്തൂർ , പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക് അധിക സർവ്വീസും നടത്തി. കൂടാതെ ഞായറാഴ്ച തിരുവനന്തപുരത്തേക്ക് പ്രത്യേക സൂപ്പർ ഡീലക്സ് ബസും ഓടിയിരുന്നു.

ജനുവരി 15,16 എന്നീ ദിവസങ്ങളിലും ഡിസംബര്‍ 23,24,27 എന്നീ ദിവസങ്ങളിലും 16.45 ലക്ഷം 16.95 ലക്ഷം | 16.78 എന്നിങ്ങനെ ടാർജറ്റ് മറികടന്നിരുന്നു. മകരവിളക്കിനോടനുബന്ധിച്ച് തൃശൂരിൽ നിന്ന് മാത്രം 16 ബസുകൾ കൊണ്ടുപോയിട്ടുണ്ട്. ഇത്രയും ബസ്ക്ഷാമം നിലനിൽക്കെ ഇതെല്ലാം തരണം ചെയ്താണ് തുടർച്ചയായി തൃശൂർ ഡിപ്പോ ടാർജറ്റ് കളക്ഷൻ നേടുന്നത്..

പോലീസ് നിർദ്ദേശത്താൽ ഡിപ്പോ ഗേറ്റ് പരിസരത്ത് നിന്നും യാത്രക്കാരെ കയറ്റിയ സ്വകാര്യ ബസിന്റെ ഫോട്ടോ എടുത്ത് തൃശൂർ ഡിപ്പോയ്ക്കുള്ളിൽ സ്വകാര്യ ബസ് കയറി യാത്രക്കാരെ എടുത്തു എന്ന വ്യാജ സന്ദേശം സോഷ്യൽ മീഡിയ വഴി ചിലർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഉള്ള ബസുകൾ ഉപയോഗിച്ച് തുടർച്ചയെന്നോണം മികച്ച വരുമാനം നേടിയ തൃശൂർ ഡിപ്പോയെയാണ് നമുക്ക് കാണാൻ കഴിയുന്നത്…

(തുടർച്ചയായി ടാർജറ്റ് കളക്ഷൻ നേടിയ തൃശൂർ ഡിപ്പോയിലെ DTO താജുദ്ദീൻ സാറിനും ജീവനക്കാർക്കും KSRTCയോട് സഹകരിച്ച മാന്യ യാത്രക്കാർക്കും അഭിനന്ദനങ്ങൾ…)

കടപ്പാട് – വൈ.പി സക്കീർ താനൂർ‎.

Check Also

ടാറ്റ നെക്‌സോൺ കാറോടിച്ച് 10 വയസ്സുള്ള കുട്ടി; പണി പിന്നാലെ വരുന്നുണ്ട്…..

പതിനെട്ടു വയസ്സിൽ താഴെയുള്ളവർ വാഹനമോടിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. കാരണം, ഡ്രൈവിംഗ് എന്നത് വളരെയധികം ശ്രദ്ധയും സൂക്ഷ്മതയും വേണ്ട ഒരു പ്രവൃത്തിയാണ്. …

Leave a Reply