എന്തു സുഖമാണീ യാത്ര… മ​നം മ​യ​ക്കു​ന്ന കാ​ഴ്ച​ക​ളു​മാ​യി കോ​ട്ട​യം​- ആ​ല​പ്പു​ഴ ബോ​ട്ട് യാ​ത്ര

കോ​ട്ട​യ​ത്തു നി​ന്നും ആ​ല​പ്പു​ഴ​യ്ക്ക് ഒ​ന്നു പോ​യാ​ലോ. വെറു​തെ​യ​ല്ല മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളൊക്കെ കണ്ട് ഒരു ബോട്ട് യാത്ര. ചു​രു​ങ്ങി​യ ചെ​ല​വി​ൽ മ​നം മ​യ​ക്കു​ന്ന കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കു​ന്ന കാ​യ​ൽ യാ​ത്ര​ക്കു അ​വ​സ​ര​മൊ​രു​ക്കി കോ​ട്ട​യം​ആ​ല​പ്പു​ഴ ബോ​ട്ട് സ​ർ​വീ​സ് വീ​ണ്ടും ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. മ​റ്റു ബോ​ട്ടുയാ​ത്രകൾ പോ​ലെ​യ​ല്ല ഇത്. കോ​ട്ട​യ​ത്തു നി​ന്നും ആ​ല​പ്പു​ഴ​യ്ക്കു പോ​യാ​ൽ ജ​ല​നി​രപ്പി​ൽ നി​ന്നും താ​ഴ്ന്നു കി​ട​ക്കു​ന്ന പാ​ട​ങ്ങ​ളും പാ​ട​ങ്ങ​ളി​ലേ​ക്കു വെ​ള്ളം ക​യ​റാ​തെ സൂ​ക്ഷി​ക്കു​ന്ന മ​ട​ക​ളും ചാ​ഞ്ഞുനി​ൽ​ക്കു​ന്ന തെ​ങ്ങു​ക​ളും അങ്ങനെ കണ്ണിനുകുളിര്‌‌മയേകുന്ന നിരവധി കാഴ്ചകളാണ് ഈ യാത്ര സ​മ്മാ​നി​ക്കു​ക.

ചാ​ടി​ത്തുള്ളി​പ്പോ​കു​ന്ന ക​രി​മീ​നു​ക​ളെ​യും ഇ​വ​യെ പി​ടി​ക്കാ​ൻ ക​ണ്ണു​ംന​ട്ടി​രി​ക്കു​ന്ന നീ​ല​പ്പൊ​ൻ​മാ​നു​ക​ളെ​യും ഇ​ട​യ്ക്കിടെ കാ​ണാം. വെ​ള്ള​കൊ​ക്കു​ക​ളും കു​ള​ക്കോ​ഴി​ക​ളും ത​ല​ങ്ങും വി​ല​ങ്ങും പ​റ​ക്കു​ന്ന​തും സുന്ദരമായ കാഴ്ച തന്നെ. പ​ച്ചനി​റ​ഞ്ഞ പാ​ട​ങ്ങ​ളും കൊച്ചുകൊച്ചു വീ​ടു​ക​ളും ഷാ​പ്പു​ക​ളും മീ​ൻ പി​ടി​ക്കു​ന്ന​വ​രും കാ​യ​ലും ക​നാ​ലും അങ്ങനെ കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ നിരവധി. വേ​ന്പ​നാ​ട്ടു കാ​യ​ലി​ന്‍റെ ഭാ​ഗ​മാ​യ ആ​ർ ബ്ലോ​ക്ക് കാ​യ​ൽ​പ​ര​പ്പി​ലെ​ത്തു​ന്പോ​ൾ യാ​ത്ര കൂ​ടു​ത​ൽ നയനമനോഹരമാകും.

വേമ്പനാടിന്‍റെ സൗന്ദര്യം കാണാൻ വെറും 19 രൂപ : കോ​ട്ട​യം കോ​ടി​മ​ത ബോ​ട്ട്ജെ​ട്ടി​യി​ൽ​നി​ന്ന് 19 രൂ​പ​യു​ടെ ടി​ക്ക​റ്റ് എ​ടു​ത്താ​ൽ വേ​ന്പ​നാ​ടി​ന്‍റെ സൗ​ന്ദ​ര്യം ക​ണ്‍​നി​റ​യെ അ​സ്വ​ദി​ക്കാം. പ​തി​വു യാ​ത്ര​ക്കാ​രേ​ക്കാ​ളു​പ​രി​ വി​ദ്യാ​ർ​ഥി​ക​ളും വി​നോ​ദസ​ഞ്ചാ​രി​ക​ളു​മ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാ​ണ് യാ​ത്രാബോ​ട്ടി​ൽ ക​യ​റു​വാ​നാ​യി കോ​ടി​മ​ത ബോ​ട്ട്ജെ​ട്ടി​യി​ലെ​ത്തു​ന്ന​ത്.

ചെ​ല​വു​കു​റ​ഞ്ഞ രീ​തി​യി​ൽ ഇ​ത്ര​യും മ​നോ​ഹ​ര​മാ​യ ഒ​രു യാ​ത്രാ​നു​ഭ​വം മ​റ്റൊ​രി​ട​ത്തും ല​ഭി​ക്കി​ല്ല. അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ കോ​ട്ട​യം​ – ആ​ല​പ്പു​ഴ ബോ​ട്ട് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്. കാ​ഞ്ഞി​രം​ജെ​ട്ടി വ​രെ​യു​ള്ള സ​ർ​വീ​സാ​ണ് ഇ​പ്പോ​ൾ കോ​ടി​മ​ത​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച​ത്. ബോ​ട്ടു ക​ട​ന്നുപോ​കു​ന്ന റൂ​ട്ടി​ലെ ചി​ല പൊ​ക്കു പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ബോ​ട്ട് സ​ർ​വീ​സ് കോ​ടി​മ​ത വ​രെ എ​ത്താ​തി​രു​ന്ന​ത്.

പാ​ല​ങ്ങ​ൾ 12 ല​ക്ഷം രൂ​പ മു​ട​ക്കി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യും ത​ട​സ​മാ​യി നി​ന്നി​രു​ന്ന പാ​ല​ങ്ങ​ൾ ഉ​യ​ർ​ത്തി​യു​മാ​ണ് ഇ​പ്പോ​ൾ ബോ​ട്ട് സ​ർ​വീ​സ് സു​ഗ​മ​മാ​ക്കി​യ​ത്. സ​ർ​വീ​സ് ആ​രം​ഭി​ച്ച ദി​വ​സം ക​ള​ക്്ഷ​നാ​യി ല​ഭി​ച്ച​ത് 7889 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ചത്തെ ക​ള​ക്ഷ​ൻ 11,141 രൂ​പ​യാ​യി​രു​ന്നു. ബോ​ട്ട് മാ​സ്റ്റ​ർ, സ്രാ​ങ്ക്, ബോ​ട്ട് ഡ്രൈ​വ​ർ, ലാ​സ്ക​ർ എ​ന്നിവ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​കു​ക. 105 പേ​ർ​ക്കി​രി​ക്കാ​വു​ന്ന മൂ​ന്ന് ബോ​ട്ടു​ക​ൾ ദി​വ​സേന ആ​റു​ട്രി​പ്പു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. പു​തു​വ​ത്സ​ര​ത്തോ​ടെ എ​സി ബോ​ട്ട് കൂ​ടി എ​ത്തു​ന്പോ​ൾ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ൾ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ്.

കോ​ട്ട​യ​ത്തു നി​ന്ന് ആ​ല​പ്പു​ഴ​യി​ലെ​ത്താ​ൻ ര​ണ്ട​ര​മ​ണി​ക്കൂർ
ദി​വ​സ​വും രാ​വി​ലെ അ​ഞ്ചി​ന് കാ​ഞ്ഞി​രം​ജെ​ട്ടി​യി​ൽ നി​ന്നാ​ണ് ആ​ല​പ്പു​ഴ​യ്ക്കു​ള്ള ആ​ദ്യ സ​ർ​വീ​സ്. രാ​ത്രി 9.15ന് ​ആ​ല​പ്പു​ഴ​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ബോ​ട്ട് കാ​ഞ്ഞി​രം​ ജെ​ട്ടി​യി​ൽ സ്റ്റേ ​ചെ​യ്യു​ന്ന​തി​നാ​ലാ​ണ് ആ​ദ്യ​സ​ർ​വീ​സ് കാ​ഞ്ഞി​രം ​ജെ​ട്ടി​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് കോ​ട്ട​യ​ത്തു​നി​ന്നും രാ​വി​ലെ 6.45, 11.30, ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന്, 3.30, 5.15 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ​യ​ക്ര​മം.

ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു​ള്ള അ​വ​സാ​ന ബോ​ട്ട് രാ​ത്രി 9.15ന് ​കാ​ഞ്ഞി​രം​ജെ​ട്ടി​യി​ലെ​ത്തും. അ​വി​ടെ​യാ​ണ് സ്റ്റേ. ​കോ​ട്ട​യ​ത്തി​നും ആ​ല​പ്പു​ഴ​യ്ക്കും ഇ​ട​യി​ൽ 60 സ്റ്റോ​പ്പു​ക​ളാ​ണു​ള്ള​ത്. കാ​രാ​പ്പു​ഴ, പാ​റേ​ച്ചാ​ൽ, 15ൽ ​ക​ട​വ്, കാ​ഞ്ഞി​രം, വെ​ട്ടി​ക്കാ​ട്, കൃ​ഷ്ണ​ൻ​കു​ട്ടി​മൂ​ല, മേ​ല​ടം, പ​ട്ടാ​ശേ​രി, ചി​ത്തി​ര കാ​യ​ൽ, മം​ഗ​ല​ശേ​രി, പൂ​കൊ​ച്ചി, ചെ​റു​കാ​ലി കാ​യ​ൽ, പു​ഞ്ചി​രി, നെ​ഹ്റു​ട്രോ​ഫി, പു​ല്ലാ​ത്തു​ശേ​രി, ക​മ​ല​ന്‍റെ മൂ​ല, മാ​ർ​ത്താ​ണ്ഡം ക​വ​ല, ചെ​റു​കാ​യ​ൽ, കു​പ്പ​പ്പു​റം, ആ​ല​പ്പു​ഴ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന സ്റ്റോ​പ്പു​ക​ൾ. കോ​ട്ട​യ​ത്തു നി​ന്നും ആ​ല​പ്പു​ഴ​യി​ലെ​ത്താ​ൻ ര​ണ്ട​ര​മ​ണി​ക്കൂ​റാ​ണ് വേ​ണ്ട​ത്.

സാധ്യതകൾ ഏറെയുള്ള ജലപാതകൾ : മ​ധ്യ​കേ​ര​ള​ത്തി​ലെ ഉ​ൾ​നാ​ട​ൻ ജ​ല​പാ​ത​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രും ജ​ല​പാ​ത​ക​ൾ​ക്കാ​യി ബ​ജ​റ്റി​ൽ വ​ലി​യ തു​ക​ക​ൾ മാ​റ്റി വ​ച്ചി​ട്ടു​മു​ണ്ട്. കോ​ട്ട​യം​-വൈ​ക്കം, അ​തി​ര​ന്പു​ഴ​-ആ​ല​പ്പു​ഴ, ച​ങ്ങ​നാ​ശേ​രി​-ആ​ല​പ്പു​ഴ തു​ട​ങ്ങി​യ ജ​ല​പാ​ത​ക​ളു​ടെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മു​ള്ള ആവശ്യം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലു​ള്ള ക​നാ​ലു​ക​ളും കാ​യ​ലു​ക​ളും കോ​ർ​ത്തി​ണ​ക്കി 100 കി​ലോ​മീ​റ്റ​ർ​വ​രു​ന്ന ജ​ല​പാ​ത ദേ​ശീ​യ ജ​ല​പാ​ത​യാ​യി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കോ​ടി​മ​ത​യി​ൽ​നി​ന്നാ​രം​ഭി​ച്ച് കു​മ​ര​കം​,വെ​ച്ചൂ​ർ​,ത​ണ്ണീ​ർ​മു​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ വൈ​ക്കം​വ​രെ​യു​ള്ള 28 കി​ലോ​മീ​റ്റ​ർ ദേ​ശീ​യ ജ​ല​പാ​ത 59 ആ​യും അ​തി​ര​ന്പു​ഴ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ​നി​ന്നു കു​മ​ര​കം, കാ​ഞ്ഞി​രം​വ​ഴി ആ​ല​പ്പു​ഴ​യ്ക്കു​ള്ള 38 കി​ലോ​മീ​റ്റ​ർ ദേ​ശീ​യ​ജ​ല​പാ​ത ഒ​ന്പ​താ​യും ച​ങ്ങ​നാ​ശേ​രി​ആ​ല​പ്പു​ഴ ക​നാ​ൽ ദേ​ശീ​യ​ജ​ല​പാ​ത എ​ട്ടാ​യു​ം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു ജ​ല​പാ​ത​കളുടെ​യും സിം​ഹ​ഭാ​ഗ​വും ക​ട​ന്നു​പോ​കു​ന്ന​ത് വേ​ന്പ​നാ​ട്ടു​കാ​യ​ലി​ലൂ​ടെ​യാ​ണ്.

വിവരണം – ബോ​ണി മാ​ത്യു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply