കെഎസ്ആർടിസിയുടെ ആഡംബര വാടക ബസുകൾ നാളെ സർവീസ് തുടങ്ങും. സ്കാനിയ കമ്പനിയുമായി കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ടു. ആദ്യഘട്ടത്തിൽ 10 ബസാണ് എത്തിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെ നഗരങ്ങളിൽനിന്നു ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കാണിത്.
രണ്ടാംഘട്ടമായി ഈ വർഷംതന്നെ 15 ബസ് കൂടി നിരത്തിലിറങ്ങും. കിലോമീറ്ററിനു ശരാശരി 23 – 27 രൂപയാണു വാടക. യാത്രാദൂരം കൂടുന്നതിനനുസരിച്ചു നിരക്കു കുറയും. ബസിനൊപ്പം സ്കാനിയയുടെ ഡ്രൈവറുമുണ്ടാകും. ബസ് അറ്റകുറ്റപ്പണിയും കമ്പനിയുടെ ചുമതലയാണ്. കണ്ടക്ടറും ഡീസലും കെഎസ്ആർടിസി നൽകും.

വാടകബസുകൾ വരുന്നതോടെ വാടകയും ഇന്ധനച്ചെലവും കണ്ടക്ടറുടെ ശമ്പളവും ഉൾപ്പെടെ കിലോമീറ്ററിനു പരമാവധി 48 രൂപയേ ചെലവാകൂ എന്നു കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ എം.ജി.രാജമാണിക്യം പറഞ്ഞു.

ശുചിമുറിയുള്ള ബസുകളും വന്നേക്കും
വാടക ബസുകളുടെ രണ്ടാംഘട്ടത്തിൽ ശുചിമുറി സൗകര്യമുള്ള ബസുകളും പരീക്ഷണാർഥം സർവീസിനെത്തും. നാലു സീറ്റ് ഒഴിവാക്കിയാണു ശുചിമുറി സ്ഥാപിക്കുക. ഇവയിൽ യാത്രാനിരക്കും ഉയരും.
Source – http://www.manoramaonline.com/news/kerala/06-ksrtc-luxuary.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog