കെ എസ് ആര് ടി സി വൈക്കം ഡിപ്പോയില്‍ നിന്നും കോട്ടയം-എറണാകുളം റൂട്ടില്‍ ചെയിന്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് സി കെ ആശ എം എല്‍ എ അറിയിച്ചു. ദേവസ്വം ഗസ്റ്റ് ഹൗസില്‍ എം എല്‍ എ വിളിച്ചു ചേര്‍ത്ത കെ എസ് ആര് ടി സി ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമായത്.

ദീര്‍ഘനാളായി മുടങ്ങികിടന്ന സര്‍വ്വീസാണ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്. ഈ റൂട്ടില്‍ രണ്ട് ഫാസ്റ്റും, രണ്ട് ഓര്‍ഡിനറി ബസ്സുകളുമാണ് പുതിയതായി സര്‍വ്വീസ് നടത്തുക.
കൂടാതെ രാവിലെ 8.10ന് കൈപ്പുഴമുട്ട് വഴി കോട്ടയത്തേയ്ക്ക് നടത്തിയിരുന്ന സര്‍വ്വീസും പുനരാരംഭിക്കും. വൈക്കത്തുനിന്നും രാവിലെ 5.15ന് ചേര്‍ത്തല റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയിരുന്ന സര്‍വ്വീസ് ട്രെയിന്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം 4.50ന് ആരംഭിക്കുവാനും ധാരണയായി. പിറവം വഴി നടത്തിയിരുന്ന അഞ്ച് സര്‍വ്വീസുകള്‍ ചീഫ് ഓഫീസില്‍ നിന്നും അനുമതി കിട്ടുന്ന മുറയ്ക്ക് പുനക്രമീകരിക്കും.
ഡിപ്പോയില്‍ അനുഭവപ്പെടുന്ന ഡ്രൈവര്‍മാരുടെ കുറവ് പരിഹരിക്കുവാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കുവാനും തീരുമാനമായതായി സി കെ ആശ എം എല്‍ എ അറിയിച്ചു.
കടപ്പാട് : ജനയുഗം
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog