ഇനിയിത് വണ്ടിനമ്പര്‍ കാണാതിരിക്കാനുള്ള ലോറിക്കാരുടെ ട്രിക്ക് ആണോ?

“പറയാതെ വയ്യ “:……….

കോഴിക്കോട് മലാപ്പറമ്പ് സിഗ്നലിൽ കിടന്നപ്പോൾ ശ്രദ്ധയിൽ പെട്ടതാണ്.
അന്യ സംസ്ഥാന ചരക്ക് വണ്ടിയാണ് എന്നത് പുറക് വശം കണ്ടാൽ അറിയാം.

എന്നാൽ ഏത് സംസ്ഥാനത്തു രജിസ്റ്റർ ചെയ്തതാണെന്നോ നമ്പർ എത്രയാണെന്നോ മനസ്സിലാക്കാൻ കഴിയില്ല. പുറകു വശം മുഴുവൻ കീറ തുണി കൊണ്ട് മറച്ചിരിക്കുന്നു . ഇങ്ങനെ വാഹനം അലങ്കരിക്കൽ നോർത്ത് ഇന്ത്യൻ ഡ്രൈവേഴ്‌സിന് ഒരു ഹരമാണ് .

മുത്തങ്ങ ബോർഡർ കടന്നു വന്ന ഈ വണ്ടി കോഴിക്കോട് എത്തുന്നതിനിടെ നിരവധി RTO ഓഫിസുകളും പോലീസ് സ്റ്റേഷനുകളും കടന്നു വന്നിട്ടും ഒരു അധികാരിയുടെയും കണ്ണിൽ പെടുകയോ ഇനി അഥവാ പെട്ടെങ്കിൽ അഴിച്ചു മാറ്റുകയോ ചെയ്തില്ല. വല്ല അപകടവും ഉണ്ടാക്കി കടന്നു കളഞ്ഞാൽ നമ്പർ നോട്ട് ചെയ്യാൻ പോലും പറ്റില്ല.

രാത്രിയിൽ റോട്ടിലിറങ്ങിയാൽ കാണാൻ പറ്റും നല്ലൊരു ശതമാനം ഹെവി വാഹനങ്ങൾക്കും പാർക്കിംഗ് ലൈറ്റോ ബ്രേക്ക് ലൈറ്റോ ഉണ്ടാവാറില്ല. നമ്മുടെ ആന വണ്ടിയടക്കം.

നമ്പർ ചെറുതാക്കി എഴുതി, നമ്പർ പ്ലേറ്റിന് വലിപ്പമില്ല തുടങ്ങി ആവശ്യത്തിനും അനാവശ്യത്തിനും വരെ കേരള വണ്ടികളെ പെറ്റിയടിക്കുന്ന അധികാര വർഗം ഇത്തരം നിയമ ലംഘനം കണ്ടില്ലന്നു നടിക്കുന്നു.

വഴിയിൽ പതുങ്ങി നിന്ന് ഇരയെ കണ്ട വേട്ട മൃഗത്തെ പോലെ ചാടി വീണു നിർത്താതെ പോവുന്നവനെ എറിഞ്ഞു വീഴ്ത്തിയും പെറ്റിയടിച്ചു സർക്കാർ ഖജനാവിലേക് മുതൽ കൂട്ടുന്ന
കേരള പോലീസ് , ആർ . ടി. ഒ അധികാരികളേ, ഇത്തരം നിയമ ലംഘനങ്ങൾക്കു കൂടി പിഴ ചുമത്താൻ തയ്യാറായാൽ ഇന്നുകിട്ടുന്നതിന്റെ ഇരട്ടി വരുമാനമാവുകവും നമ്മുടെ റോഡുകൾ ഒരു പരിധി വരെ അപകട മുക്തമാവുകയും ചെയ്യുമെന്ന് “പറയാതെ വയ്യ “..

Credit – Faisal Hussain

Check Also

ഞങ്ങളുടെ സഹനവും കരുതലും നിങ്ങളുടെ സുരക്ഷയെക്കരുതി – ബസ് കണ്ടക്ടറുടെ കുറിപ്പ്

കുറിപ്പ് – ഷൈനി സുജിത്ത്, കെഎസ്ആർടിസി കണ്ടക്ടർ. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് പോകുമ്പോൾ അവനെ കണ്ടിരുന്നു. കോവിഡ് കാലം നഷ്ടപ്പെടുത്തിയ …

Leave a Reply