KSRTC മിന്നൽ സർവ്വീസിനെ തകർക്കാൻ പ്രൈവറ്റ് ലോബിയുടെ ഒത്തുകളി…

ചുരുങ്ങിയ സമയംകൊണ്ട് ആളുകള്‍ക്കിടയില്‍ നല്ലപേരു സമ്പാദിച്ച ഒരു ബസ് സര്‍വ്വീസാണ് കെഎസ്ആര്‍ടിസിയുടെ മിന്നല്‍. ട്രെയിനുകളെപ്പോലും സമയത്തില്‍ പിന്നിലാക്കിക്കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന മിന്നല്‍ സര്‍വ്വീസുകള്‍ക്കെതിരെ പ്രൈവറ്റ് ബസ് ലോബിയുടെ ഗൂഡാലോചന നടക്കുവാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ കുറച്ചായി. ഈ കഴിഞ്ഞ ദിവസം (10-03-2018) തൃശ്ശൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് നടന്ന ഒരു സംഭവം ജോമോന്‍ കളപ്പുരയ്ക്കല്‍ എന്ന യാത്രക്കാരന്‍ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയാണ്. അദ്ദേഹത്തിന്‍റെ പോസ്റ്റ്‌ താഴെക്കൊടുക്കുന്നു…

“കെഎസ്ആര്‍ടിസിയുടെ മിന്നൽ സർവ്വീസിനെ തകർക്കാൻ ഗൂഢ പ്രവർത്തി നടക്കുന്നുണ്ട്. ഇൗ കഴിഞ്ഞ 10-03-2018ൽ ഞാൻ പാലായിൽ നിന്ന് കോഴിക്കോട്ടേക്ക് ഉള്ള 8.30pmന്റെ മിന്നലിന് പോകുവായിരുന്നു. ബസ് തൃശ്ശൂർ എത്തിയപ്പോൾ 10 മിനുട്ട് സ്റ്റാൻഡിൽ സ്റ്റോപ് ഇട്ടു. ബസ് പുറപെടുവാൻ സമയം ആയപ്പോൾ തികച്ചും മാന്യന്മാർ എന്ന് തോന്നിക്കുന്ന രണ്ടുപേർ വന്ന് കണ്ടക്ട്ടറോട് ബഹളം വെക്കാൻ തുടങ്ങി. ബഹളതിന് ഉള്ള കാര്യം ഇതാണ്.  Ksrtc യുടെ മിന്നലിന് സീറ്റ് ഉണ്ടെങ്കിൽ മാത്രേ കയറ്റാൻ പറ്റൂ എന്നത് നമ്മുക്ക് അറിയാവുന്നത് ആണ്. സീറ്റ് ഇല്ലാത്തതിനാൽ കണ്ടക്ട്ടർക്ക്‌ അവരെ ബസ്സിൽ കേയറ്റൻ പറ്റില്ലായിരുന്നു. അവർ പറയുന്നത് അവർ ബസ്സിൽ കയറി അതിനു ശേഷം കണ്ടക്ടർ ഇറക്കി എന്നാണ്. കണ്ടക്ടർ പറഞ്ഞിട്ടാണ് കയറിയത് എന്നും.

എന്നാല് സ്റ്റാൻഡിൽ ബ്രേക്കിന് നിർത്തിയിട്ട ബസ്സിൽ ഇവർ കയറിയത് കണ്ടക്ടർ അറിഞ്ഞത് ബസ്സ് പുറപ്പെടാൻ തുടങ്ങിയപ്പോൾ റിസർവേഷൻ ടിക്കറ്റ് ചോദിച്ചപ്പോൾ ആണ്. ടിക്കറ്റ് ഇല്ലാത്തതിനാൽ ഇവരെ ഇറക്കുകയും ചെയ്തു. കാരണം ആ സീറ്റ് നേരത്തെ booked ആയത് ആണ്. ഇതും പറഞ്ഞ് അവർ ബസ്സ് സ്റ്റാൻഡിൽ നിന്ന് വിടുവാൻ അനുവദിച്ചില്ല. മറ്റ് യാത്രക്കാർ എല്ലാം ബസ്സിൽ പെട്ട്‌ ഇരിക്കുവാണ്. ഷർട്ട് ഒക്കെ ഇൻ ചെയ്ത് നല്ല മനുന്മരെ പോലെ ഉളളവർ ആയതിനാൽ തർക്കിക്കുന്നതിൽ കാര്യം ഉണ്ടാകും എന്നാണ് ഞാൻ അടക്കം ബസ്സിൽ ഉണ്ടായിരുന്ന എല്ലാവരും കരുതിയത്. ഇവരോട് ഞാൻ ഉൾപടെ മറ്റ് യാത്രക്കാർ പറഞ്ഞു, നിങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ വണ്ടി നമ്പർ കുറിച്ച് സ്റ്റേഷൻ മാസ്റ്ററുടെ കൈയിൽ പരാതി ഏൽപ്പിക്കാൻ. ഞങ്ങൾ ഇത് പല തവണ അവർത്തിച്ചിട്ടും ആ മാന്യന്മാർ കേൾക്കാൻ കൂട്ട് ആക്കിയില്ല. ഞങ്ങളോട് മിണ്ടത്തിരിക്കട എന്നും പറഞ്ഞ് ദേഷ്യപ്പെട്ടു. അവർ ഒരു കാരണവശാലും ബസ്സ് സ്റ്റാൻഡിൽ നിന്ന് വിടില്ല എന്ന് പറഞ്ഞ് നിൽക്കുവാണ്.

ഇവരുടെ ബഹളം കാരണം ബസ്സ് സ്റ്റാൻഡിൽ കുടുങ്ങി. ഇത് കണ്ട് സഹിക്കാൻ വയ്യാതെ ഞാൻ ഉൾപ്പടെ മറ്റ് യാത്രക്കാർ ഇവരോട് കയർത്തു. സ്ത്രീകളും കുട്ടികളും അടക്കം ബസ്സിൽ ഇരിക്കുവാണ്‌ എന്നും, പരാതി ഉണ്ടെങ്കിൽ സ്റ്റേഷൻ മാസ്റ്ററെ എൽപ്പിക്കാനും, ബസ്സ് പോകാൻ അനുവദിക്കണം എന്നും ഞങ്ങൾ പറഞ്ഞു. അവർക്ക് ബസ്സ് വിടുവാൻ ഉദ്ദേശം ഇല്ലായിരുന്നു. പരാതി ഉണ്ടെങ്കിൽ അത് അധികൃതരെ അറിയിക്കാതെ ബസ്സ് വിടാതെ ഇത്രെയും നേരം തടഞ്ഞ് വെച്ചിരിക്കുന്നതിൽ ഞങ്ങൾക്ക് സംശയം തോന്നി തുടങ്ങി.

ഇനിയാണ് ഇതിലെ ട്വിസ്റ്റ്റ്റ്, ആദ്യമേ പറഞ്ഞല്ലോ ഷർട്ട് ഒക്കെ ഇൻ ചെയ്ത് മാന്യന്മാരെ പോലെ ഉളളവർ ആണ് ബഹളം വെക്കുന്നത് എന്ന്. ഇൗ ബഹളത്തിന് ഇടക്ക് പക്ക കച്ചറ ലൂക് ഉള്ള ഒരുത്തൻ ഇവർക്ക് വേണ്ടി ഞങ്ങളോട് തർക്കിക്കാൻ തുടങ്ങി. നീ ഒന്നും ഇവിടുന്ന് പോകത്തില്ല എന്നും പറഞ്ഞ് ബഹളം കൂട്ടി. അവൻ ഞങ്ങളെ തള്ളിമാറ്റി ബസ്സിന് ഉള്ളിൽ കയറി ഡ്രൈവറുടെ കൈയിൽ നിന്ന് താക്കോല്‍ പിടിച്ച് മേടിക്കുവാനും, അദ്ദേഹത്തെ പേടിപ്പിക്കാനും തുടങ്ങി. ഇൗ ബഹളം തുടങ്ങിയപ്പോൾ ഒന്നും ആ പരിസരത്ത് ഇല്ലാതിരുന്ന ഇവൻ എവിടുന്നു വന്നു എന്നും, എന്തിന് ഇത്രയും അക്രമാസക്തമായി എന്നും ഞങ്ങൾക്ക് മനസിലായില്ല. കുറച്ച് കഴിഞ്ഞപ്പോൾ പോലീസ് വന്ന് ഇവന്മാരെ പിടിച്ച് മാറ്റി ബസ്സ് വിടുവിപ്പിച്ചു.

പിന്നീട് യാത്രക്ക് ഇടയിൽ ചിന്തിച്ചപ്പോൾ കാര്യം ഏറെ കുറെ മനസ്സിലായി. അവിടെ നടന്നത് മുഴുവൻ നേരത്തെ എഴുത്തികൂട്ടിയ നാടകം നടക്കുവായിരുന്ന് എന്ന്. തികച്ചും മാന്യന്മാർ എന്ന് തോന്നിപ്പിക്കുന്ന അവരുടെ കൂടെ ഉള്ള ആള്‍ അവസാനം ആക്രമ സ്വഭാവം പുറത്ത് എടുത്തതോടുകൂടി അത് ഉറപ്പായി. Ksrtcയുടെ മിന്നൽ സർവ്വീസ് പ്രൈവറ്റ് ബസ്സ് ലോബിക്ക് ഒരു തിരിച്ചടിയാണ്. ഒരു മിനിറ്റ് എങ്കിൽ ഒരു മിനിറ്റ് ഇൗ ബസ്സ് സ്റ്റാൻഡിൽ പിടിച്ച് ഇട്ടാൽ അവന്മാരുടെ വിജയമാണ്. യാത്രക്കാരും വലഞ്ഞ് മടുത്തോളും, ksrtc ക്ക് ചീത്തപ്പേരും ആയിക്കോളും.”

ഇപ്പോള്‍ മനസ്സിലായോ മിന്നല്‍ സര്‍വ്വീസ് ഇന്നാട്ടിലെ ചില പ്രൈവറ്റ് മുതലാളിമാരുടെ ഉറക്കം കെടുത്തുന്നുണ്ടെന്ന്. ഇത്തരം ചീപ്പ് പരിപാടികള്‍ ഇനി അനുവദിച്ചുകൂടാ. യാത്രക്കാരും കെഎസ്ആര്‍ടിസി അധികൃതരും ഇവരെ ചെറുത്തു തോല്‍പ്പിക്കണം. നിങ്ങള്‍ ഇത് എല്ലാവരെയും അറിയിക്കണം. പ്രൈവറ്റ് ബസ്സ് ലോബിക്ക് ksrtc യെ തകർക്കാൻ പറ്റില്ല എന്ന് തെളിയിക്കേണ്ടത് നമ്മുടെ കടമയാണ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply