ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിന് കെടിഡിസിയുടെ ആഡംബര ബസുകള്‍ നിരത്തിലിറങ്ങി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് മൂന്ന് ആഡംബര ബസുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് ബസ് ടൂര്‍ പദ്ധതി ആരംഭിക്കുന്നത്. യുവതീ-യുവാക്കളെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ് പദ്ധതി.
ഗ്ലോറിയസ് തിരുവനന്തപുരം, മെസ്മറൈസിങ് കന്യാകുമാരി, റിഫ്രഷിങ് പൊന്മുടി, സ്പ്ളെന്‍ഡിഡ് കൊച്ചി, അള്‍ട്ടിമേറ്റ് കൊച്ചി എന്നിങ്ങനെ ആകര്‍ഷണീയമായ അഞ്ചു വിനോദ സഞ്ചാര യാത്രകള്‍ക്കാണ് ബസ് ടൂര്‍ പദ്ധതിയിലൂടെ തുടക്കമായത്. ഇതിനായി മൂന്ന് ആഡംബര വോള്‍വോ ബസുകളാണ് KTDC ബസ് ടൂര്‍ പദ്ധതിയുടെ ഭാഗമായി നിരത്തിലിറക്കിയത്.
ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ബസ്സുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു. കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടി എത്രയും വേഗത്തില്‍ ബസ് ടൂര്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കും. ബസ് ടൂര്‍ പദ്ധതി വലിയ തോതില്‍ യുവാക്കളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് സർവീസ്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തുന്ന തിരുവനന്തപുരം ടൂറിന് 899 രൂപയാണ് ടിക്കറ്റ് നിരക്ക്. തിങ്കൾ ഒഴിച്ചുള്ള ദിവസങ്ങളിൽ നടത്തുന്ന തിരുവനന്തപുരം – കന്യാകുമാരി യാത്രയ്ക്ക് നിരക്ക് 1,500 രൂപ. ‘റിഫ്രഷിംഗ് പൊന്മുടി’ എന്ന പാക്കേജിൽ കെ.ടി.ഡി.സിയുടെ ഹോട്ടലായ പൊന്മുടി ഗോൾഡൻ പീക്കിൽ താമസ സൗകര്യവും ഒരുക്കും. ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാരെ ഉദ്ദേശിച്ചാണ് തുടക്കത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത്.
കൊച്ചിയിൽ ബോൾഗാട്ടി പാലസ് മുതൽ മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ ഹിൽപാലസ് സന്ദർശന പാക്കേജിനും ചെറായി ബീച്ചടക്കം സന്ദർശിക്കാവുന്ന അൾട്ടിമേറ്റ് കൊച്ചി ടൂർ പാക്കേജിനും 1,000 രൂപ വീതമാണ് നിരക്ക്.
24 സീറ്റുകളുള്ള ലക്ഷ്വറി ബസുകളില്‍ പരിശീലനം ലഭിച്ച ഗൈഡുകള്‍ ഉണ്ട്. സന്ദര്‍ശന സ്ഥലങ്ങളെപ്പറ്റി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വിവരിക്കുന്ന ആധുനിക സംവിധാനവും ബസ്സില്‍ ഒരുക്കിയിട്ടുണ്ട്.