ബത്തേരിയില്‍ നിന്നും വീക്കെന്‍ഡ് സ്പെഷ്യല്‍ KSRTC സര്‍വ്വീസുകള്‍ വീണ്ടും..

കൽപ്പറ്റ ഓൺലൈൻ റിസർവേഷൻ കൗണ്ടറിന്റെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു ടീം കെ എസ് ആർ ടി സി സുൽത്താൻ ബത്തേരി നമ്മുടെ സോണൽ ഓഫീസർ ശ്രീ ജോഷി ജോൺ സാറുമായി സംസാരിക്കാൻ അവസരം കിട്ടി .. ഇപ്പോഴത്തെ ബത്തേരി ഡിപ്പോയുടെ പ്രവർത്തനത്തെ കുറിച്ച് അവതരിപ്പിക്കാൻ കുറച്ചു സമയം ലഭിച്ചു. അദ്ദേഹം നമ്മളോട് ഉറപ്പു പറഞ്ഞ ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

1. സുൽത്താൻ ബത്തേരിയിൽ നിന്നും അടുത്ത ആഴ്ച മുതൽ സുൽത്താൻ ബത്തേരി ഡിപ്പോയുടെ വാരാന്ത്യ സ്പെഷ്യൽ ഡീലക്സ് സുൽത്താൻ ബത്തേരി – എറണാകുളം – തിരുവനന്തപുരം ആരംഭിക്കും

2. സുൽത്താൻ ബത്തേരി – മാനന്തവാടി – ബാംഗ്ലൂർ ഞായറാഴ്ച സ്പെഷ്യൽ സൂപ്പർ ഫാസ്റ്റ് വീണ്ടും പുനർ ആരംഭിക്കും ..ഇതിനും ബത്തേരി ഡിപ്പോയുടെ കോഴിക്കോട് – ബാംഗ്ലൂർ , വടകര – ബാംഗ്ലൂർ സൂപ്പർ ഫാസ്റ്റ് സർവീസുകളുടെ സുഗമമായ നടത്തിപ്പിന് കണ്ണൂരിൽ ഉള്ള സ്പെയർ സൂപ്പർ ഫാസ്റ്റ് ബത്തേരിയിലേക്കു അനുവദിച്ചിട്ടുണ്ട്

3. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്നും അയച്ച പുതിയ പ്രൊപ്പോസലുകൾ എത്രയും പെട്ടെന്ന് തുടങ്ങാൻ ഉള്ള നടപടികൾ ഉണ്ടാകും.

4. കുമളി സർവീസിന്റെ സുഗമമായ നടത്തിപ്പിന് ഒരു സൂപ്പർ ഡീലക്സ് ബസ് കൂടി അനുവദിച്ചു നിലവിൽ മിന്നൽ അടക്കം നാല് ഡീലക്സ് ഷെഡ്യൂൾ ബത്തേരി ഓപ്പറേറ്റ് ചെയുന്നുണ്ട്.. അവയ്ക്കു കൂടിസ്പെയർ ആയി കൂടി ആണിത്.

5. സുൽത്താൻ ബത്തേരി ഡിപ്പോയിൽ ഉടൻ തന്നെ ഒരു ജി സി ഐ യെ നിയമിക്കാൻ ഉള്ള നടപടികൾ ഉണ്ടാകും.

കൂടാതെ ബോർഡ് മെമ്പർ അംഗം സി എം ശിവരാമൻ സർ, വയനാട് ഡി ടി ഓ ഇൻ ചാർജ് ജയകുമാർ സർ , വയനാട് ഹെഡ് ക്വാർട്ടേഴ്‌സ് ജി സി ഐ ജോയ് സർ എന്നിവരും ഉണ്ടായിരുന്നു. ടീം കെ എസ് ആർ ടി സി സുൽത്താൻ ബത്തേരിയെ പ്രതിനിധികരിച്ചു ഡോണ മനു, സലിം കുരുടൻകണ്ടി , അരുൺ ബാബു, ശരത് കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു.

കടപ്പാട് – ശരത് കൃഷ്ണനുണ്ണി.

Check Also

ടാറ്റ നെക്‌സോൺ കാറോടിച്ച് 10 വയസ്സുള്ള കുട്ടി; പണി പിന്നാലെ വരുന്നുണ്ട്…..

പതിനെട്ടു വയസ്സിൽ താഴെയുള്ളവർ വാഹനമോടിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. കാരണം, ഡ്രൈവിംഗ് എന്നത് വളരെയധികം ശ്രദ്ധയും സൂക്ഷ്മതയും വേണ്ട ഒരു പ്രവൃത്തിയാണ്. …

Leave a Reply