ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. ചില സ്ഥലപ്പേരുകള്‍ മറ്റുള്ളവര്‍ക്ക് വിചിത്രമായി തോന്നും. അത്തരം ചില സ്ഥലവിശേഷം ഇതാ. സ്ഥലപ്പേരുകള്‍ പരിഹസിക്കാനുള്ളതല്ല എന്നുകൂടി ഓര്‍മപ്പെടുത്തട്ടെ.അന്നാട്ടുകാരുടെ അഭിമാനമാണ് സ്ഥലനാമങ്ങള്‍. ഓരോ സ്ഥലപ്പേരിനും പിന്നില്‍ ചരിത്രമുണ്ടാകും. എങ്കിലും ചില വ്യത്യസ്ത സ്ഥലനാമങ്ങള്‍.
മാന്തുക : ആരെയും മാന്തണ്ട. എംസി റോഡില്‍ പത്തനതിട്ട ജില്ലയില്‍ പന്തളത്തിന് സമീപമാണ് മാന്തുക എന്ന സ്ഥലം. കൃത്യമായി പറഞ്ഞാല്‍ കുളനടക്കും ചെങ്ങന്നൂരിനുമിടയ്ക്കുള്ള സ്ഥലം.
കോഴ : ബാര്‍ കോഴ കാലത്ത് പാലാ- കോഴാ വഴികാട്ടി പലരും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. മൂവാറ്റുപുഴ-കോട്ടയം പാതയില്‍ കുറവിലങ്ങാടിനടുത്ത സ്ഥലമാണ് കോഴാ.
മാറിടം : കോട്ടയം പാലാക്ക് സമീപം കടപ്ലാമറ്റം പഞ്ചായത്തിലാണ് മാറിടം. വിശാലമായ പാടശേഖരവും സ്കൂളുമൊക്കെ മാറിടത്തുണ്ട്.
സ്വര്‍ഗം : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് അടുത്താണ് സ്വര്‍ഗം. അവിടേക്ക് പോകാന്‍ വിമാനമോ റോക്കറ്റോ കയറേണ്ട. വിമാനത്താവളത്തില്‍ നിന്ന് ഓട്ടോ പിടിച്ചാല്‍മതി. ചെങ്ങമനാട് പഞ്ചായത്തിലാണ് സ്വര്‍ഗം.
ദേവലോകം : കോട്ടയം ജില്ലയിലാണ് ദേവലോകം. മലങ്കര ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനം ദേവലോകത്താണ്.
പാതാളവും നരകപ്പടിയും : എറണാകുളത്ത് എലൂരിനു സമീപമാണ് പാതാളം. കളമശ്ശേരി ബസിലും ഇടപ്പള്ളി-മുട്ടാര്‍-മഞ്ഞുമ്മല്‍ വഴിയും പാതാളത്ത് എത്താം. കാഞ്ഞിരപ്പള്ളിക്ക് അടുത്താണ് നരകപ്പടി എന്ന സ്ഥലം. വയനാട്ടില്‍ ബ്രഹ്മഗിരി മലനിരകളില്‍ പക്ഷിപാതാളം എന്ന പക്ഷി നിരീക്ഷണ കേന്ദ്രമുണ്ട്.
ഇനി സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ തീര്‍ത്ത ചില സ്ഥലങ്ങള്‍. ആ സ്ഥലവാസികളോട് മാപ്പ്. മലയാളത്തിലെ അര്ത്ഥഭേദമാണ് ട്രോളിനു കാരണമായത്.
വെല്ലമടി : തമിഴ്നാട്ടില്‍ കന്യാകുമാരിക്ക് സമീപം അഗസ്തീശ്വരത്താണ് വെല്ലമടി. മലയാളികള്‍ ഇതിനെ വെള്ളമടിയാക്കി സോഷ്യല്‍ മീഡിയയില്‍ മാറ്റി.
മറന്നോഡൈ : തമിഴനാട്ടിലെ വില്ലുപുരത്തിനു സമീപം തിരുനാവല്ലൂരിലാണ് മറന്നോഡൈ.
അമ്മായിയപ്പന് : തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയില്‍ കുടവാസല്‍ താലൂക്കിലാണ് അമ്മായിയപ്പന്.സിണ്ടിക്കേറ്റ് ബാങ്കും സ്കൂളും പോളിടെക്നിക്കുമൊക്കെ ഇവിടെയുണ്ട്.
പന്നപട്ടി : തമിഴ്നാട്ടിലെ സേലത്ത് കടിയാംപട്ടിയിലാണ് ഈ സ്ഥലം. നിയമസഭാ മണ്ഡലം : ഓമല്ലൂര്‍. ഇന്ത്യന്‍ ബാങ്ക് ശാഖ പന്നപട്ടിയിലുണ്ട്.
കൈകട്ടി : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ചെറു ഗ്രാമമാണ് കൈകട്ടി. തിരുച്ചിറപ്പള്ളി-ശിവഗംഗ ജില്ലകളുടെ അതിര്‍ത്തി. മലയാളികള്‍ ട്രോളാനായി കൈകാട്ടി എന്ന് പറഞ്ഞു തുടങ്ങി.
അരാടാ : അരാടാ എന്നാ പേരില്‍ പല രാജ്യങ്ങളിലും സ്ഥലങ്ങളുണ്ട്. കിഴക്കന്‍ ചാഡ്,എത്യോപ്യ,ഹോണ്ടുറാസ് എന്നീ രാജ്യങ്ങളില്‍ ഇതേ പേരില്‍ സ്ഥലം.റൊമാനിയയില്‍ അരാടാ എന്ന നദിയുമുണ്ട്. ട്രോളര്‍മാര്‍ ആരാടാ എന്നാക്കി ഈ സ്ഥലത്തിനെ.
ഇനിയുമുണ്ടാകും ഇട്ജുപോലെ രസകരമായ സ്ഥലപ്പേരുകള്‍. നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അവ കമന്റ് ആയി രേഖപ്പെടുത്തൂ…
കടപ്പാട് – http://www.tourismnewslive.com/2018/02/18/manthuka-maridam-swargam-devalokam/