ഒരു സിഗ്നല്‍ ജംഗ്ഷനും വെളിവില്ലാത്ത വണ്ടിക്കാരും പാവം മനുഷ്യരും…

നമ്മുടെ റോഡുകളില്‍ സംസ്ക്കാരമില്ലായ്മ വളരെയേറെ വര്‍ദ്ധിച്ചു വരികയാണ്. ഈ പറയുന്നത് വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടാണെങ്കില്‍ നേരെ എറണാകുളം ജില്ലയിലെ കളമശ്ശേരിയിലെ ഹൈവേയിലുള്ള TVS ജംഗ്ഷനില്‍ (ആശിഷ് സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം) ഒരു പത്തു മിനിറ്റ് നിന്നാല്‍ മതി. സമീപത്തുള്ള കമ്പനിയില്‍ ജോലിചെയ്യുന്ന രാജീവ് ശ്രീനിവാസ് എന്ന യുവാവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്‌ ആണ് ചുവടെ കൊടുത്തിരിക്കുന്നത്.

“ഇവിടെ കാണുന്ന സ്ഥലം എറണാകുളം കളമശ്ശേരി TVS ജംഗ്ഷൻ. നാല് റോഡ് ചേരുന്ന ഒരു ജംഗ്ഷൻ ആണ്.. ഇന്ന് അവിടെ ഒരു അപകടം നടന്നു.. ഇവിടെ ഞങ്ങൾക്ക് അത് സ്ഥിരം കാഴ്ചയാണ്, ദിവസം ഒരെണ്ണം മിനിമം അവിടെ ഉണ്ടാകും… അവിടെ സംഭവിക്കുന്നത് വെറും അപകടം അല്ല.. അതിനുള്ള കാരണങ്ങൾ പറയാം.. NH പോകുന്നത് കൊണ്ട് എപ്പോളും വാഹനങ്ങൾ ഉള്ള റോഡ് ആണ് ഇത്..

ഇന്ന് 06/May/ 2018 3.30 PM ഇടപ്പള്ളിയിൽ നിന്നും വന്ന KL 07 BK 6008 എന്ന ബസ് സിഗ്നൽ കാത്ത് നിൽക്കാതെ അമിത വേഗത്തിൽ Hmt റോഡിലേക്ക് കടക്കുമ്പോൾ ആയിരുന്നു അപകടം തൃശ്ശൂർ ഭാഗത്ത്‌ നിന്നും വന്ന ഒരു ടു വീലർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു.. അവരുടെ ജീവൻ തിരികെ കിട്ടുമോ എന്ന് പോലും സംശയം ആണ്.. ഇവിടെ എപ്പോളും പോലീസുകാർ ഉള്ളതാണ് എന്നിട്ടും അപകടങ്ങൾക്ക് ഒരു കുറവും ഇല്ല.. അവരെയും പറഞ്ഞിട്ടു കാര്യം ഇല്ല ഹെൽമറ്റ് ഇല്ലാത്ത ബൈക്ക് യാത്രക്കാരെ പിടിക്കാനും പാവം ഓട്ടോറിക്ഷ ആളുകളെ പിടിക്കാനും മാത്രം ആണ് പലപ്പോളും അവർ അവിടെ നിൽക്കാറുള്ളത്..

പ്രധാന പ്രശ്നം ഇതൊന്നും അല്ല ആരെങ്കിലും മഴ എന്ന് എഴുതി കാണിച്ചാൽ മതി പിന്നെ അവിടുത്തെ സിഗ്നൽ ഒരു ആഴ്ച്ച ഉണ്ടാകില്ല.. ആർക്കും കുറച്ച് നേരം wait ചെയ്യാൻ കഴിയില്ല. എപ്പോളും അമിത വേഗത്തിൽ ആണ് ഇവിടെ വാഹങ്ങൾ പോകുന്നത്.. ഈ അപകടം നടന്ന് നിമിഷങ്ങൾ ആയില്ല red സിഗ്നൽ കിടന്നപ്പോൾ അവിടെ കടന്ന് പോയത് ആറോളം കാറുകൾ ആണ്… ഒരു മിനിറ്റ് നേരം ഒരു സിഗ്നൽ കാത്ത് കിടന്നാൽ എന്താണ് ഇവർക്കൊക്കെ പ്രശ്നം.. ?എപ്പോളും ഇത് കാണാറുണ്ട് ഇങ്ങനെ മരണ പാച്ചിൽ..അത് ബസ് മാത്രം അല്ല എല്ലാ വാഹനങ്ങളും കണക്കാണ്..

ഇനി ഇടപ്പള്ളിയിൽ നിന്ന് NH വഴി വരുന്ന ബൈക്ക് സിഗ്നൽ ഉണ്ടെങ്കിൽ ഉടനെ സൗത്ത് കളമശ്ശേരി റോഡ് കയറി തൃശ്ശൂർക്ക്‌ തിരിഞ്ഞു പോകും.. ഇത് പോലീസിന്റെ മുൻപിൽ വെച്ച് നടക്കുന്ന കാര്യം ആണ് അവർ കണ്ടതായെ നടിക്കില്ല.. പിന്നെ അവിടെ ഒന്ന് ശ്രദ്ധിച്ചാൽ മനസിലാകും സീബ്രാ line വരച്ചിരിക്കുന്നത് റോഡിന്റെ നടുക്ക് ഇറങ്ങാൻ ആണ്…

ഇന്നത്തെ സംഭവസ്ഥലത്ത് ഞാൻ എത്തിയപ്പോൾ കാണുന്നത് ബസിൽ ചിരിച്ചുകൊണ്ട് ഇരിക്കുന്ന driver നെ യാണ്… അയാൾക്ക് ആ അപകടത്തിൽ ഒരു പങ്കും ഇല്ലാത്ത പൊലെ ആണ് അയ്യാളുടെ പെരുമാറ്റം… അപ്പോൾ അവിടെ പോലീസ് ഇല്ലായിരുന്നു.. പൊലീസ് വന്ന് ജീപ്പിൽ കൊണ്ട് പോയി.. പിന്നീട് ബസ് ഓണർ ആണെന്ന് തോന്നുന്നു ഒരാൾ വക്കീലും ആയി വന്ന് കാര്യങ്ങൾ തിരക്കുന്നത് കണ്ടു… എല്ലാം കഴിഞ്ഞു..

ഇനി നടക്കാൻ പോകുന്നത് ആ ഡ്രൈവർ കുറച്ച് day കഴിയുമ്പോൾ വീണ്ടും അതേ വണ്ടിയിൽ തന്നെ കാണും..
ഇവിടെ മാറ്റേണ്ടത് നിയമം ആണ്.. ഇതുപോലെ ഉള്ളവർക്ക് നല്ല ശിക്ഷ കൊടുക്കാൻ നമ്മുടെ നിയമത്തിന് കഴിയുന്നില്ല എന്നതാണ് സത്യം..

ഒരു കാര്യം കൂടി പറയട്ടെ.. ഒരു സിഗ്നലിൽ ഒന്നോ അല്ലെങ്കിൽ രണ്ടോ മിനിറ്റ് wait ചെയ്തു എങ്കിൽ ആർക്കും ഒരു നഷ്ട്ടവും ഉണ്ടാകില്ല.. ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ ഉള്ളതാണ്.. അത് വെറും നിയമം ആയി എടുക്കാതെ നിങ്ങളുടെ കടമയായി എടുക്കുക.. ഇതുപോലെ ഉള്ള ഒരുപാട് ജീവനുകൾ നഷ്ടപ്പെടാതെയിരിക്കാൻ അത് സഹായിക്കും.. ഇവിടെയുള്ള അധികാരികൾ ആരെങ്കിലും ഈ പോസ്റ്റ് കാണുന്നു എങ്കിൽ അവിടുത്തെ സിഗ്നൽ, സിബ്രാ ലൈന്‍ എന്നിവ ഒന്ന് നേരെ ആക്കുക.. വാഹനങ്ങളുടെ മത്സര ഓട്ടങ്ങൾ നിർത്തലാക്കുക… ഒരുപാട് ജീവിതങ്ങൾ വഴിയിൽ പൊലിയുന്നുണ്ട്.”

കടപ്പാട് – രാജീവ് ശ്രീനിവാസ്.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply