ഒരു നല്ല – വ്യത്യസ്ഥ കെഎസ്ആർടിസി അനുഭവം

കെഎസ്ആർടിസിയുടെ അന്വേഷണ കൗണ്ടറുകളില്‍ പലതവണയായി പല സ്ഥലങ്ങളിലായി പല ആള്‍ക്കാരെ കണ്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ യാത്രയിലെ എന്റെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു.. തമ്പാനൂര്‍ ശ്രീകുമാര്‍ തീയറ്ററിന് എതിര്‍വശത്തുള്ള വിഴിഞ്ഞം, പൂവാര്‍ ബസ്‌ സ്റ്റാന്റ്റിലെ കൌണ്ടറില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥനോട് പോഴിയൂരിലേക്കുള്ള ബസ്‌ അന്വേഷിച്ചാണ് ഞാന്‍ ചെന്നത്. 12.10 ന്റെ ബസ്‌ പോയി എന്നും ഇനി12. 45 ന് പോഴിയൂരിനടുത്തുള്ള ഉച്ചക്കട വഴി പോകുന്ന ബസ്‌ വരാനുണ്ട് എന്നുംപറഞ്ഞു. പാറശ്ശാലയില്‍ നിന്നും വരുന്ന വണ്ടിയാണ് അത്. അതിനിടക്ക് നിരവധി ആളുകള്‍ അന്വേഷണവുമായി വരികയും അവരോടെല്ലാം ക്ഷമയോടെ മറുപടി നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു അദ്ദേഹം. പെരുമാതുറയില്‍ 2 മണിക്ക് ഏതോ പരീക്ഷ എഴുതാന്‍ എത്തിചേരേണ്ടവരോട് ഡയരക്റ്റ് ബസ്‌ കാത്ത് നില്‍ക്കാതെ വേറെ എതെക്കെയോ എളുപ്പവഴി ഉപദേശിക്കുന്നത് കേട്ടു.

100

12.45 കഴിഞ്ഞിട്ടും എനിക്ക് പോകേണ്ട ബസ്‌ എത്തിയില്ല. എന്റെ ടെന്‍ഷന്‍ കണ്ടിട്ട് രണ്ടു മൂന്ന്‍ തവണ ആരെയോ ഫോണ്‍ വിളിച്ച് ബസ്‌നെകുറിച്ച് അന്വേഷിക്കുകയും ബസ്‌ on the way ആണെന്ന് പറയുകയും ചെയ്തു… 2 മണിക്ക് എനിക്ക്പൊഴിയൂരില്‍ St. Mathews H.S. ല്‍ ഒരു ക്ലാസ്സ്‌ എടുക്കാന്‍ എത്തിചേരണമായിരുന്നു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു ഇനിമറ്റേ ബസ്‌കാത്ത് നില്‍ക്കണ്ട, ഇപ്പോ പൊഴിയൂരിലേക്ക് നേരിട്ട് ഉള്ള ഒരു ബസ്‌ വരും അത്എത്തിയാലുടന്‍ നേരത്തെ തന്നെ വണ്ടി എടുക്കാന്‍പറയാം… നിങ്ങള്‍ ഒരു മണിക്കൂര്‍ ആയി ഇവിടെ നില്‍ക്കുവല്ലേ… മാത്രവുമല്ല ക്ലാസ് എടുക്കനുല്ലതല്ലേ എന്ന് പറഞ്ഞു.. ബസ്‌ എത്തിയപ്പോള്‍ അവരോടും എന്നെ പെട്ടന്ന് അവിടെ എത്തിച്ചേക്കണം എന്ന് പറഞ്ഞു… (എന്നെ ആശ്വസിപ്പിക്കാന്‍ ആയിരിക്കണം അങ്ങനെ പറഞ്ഞത്.. അല്ലാതെ അവരുടെ സമയത്തല്ലാതെ വണ്ടിനേരത്തെ എടുക്കാന്‍ പറ്റുമോ? അറിയില്ല..എന്തായാലും 3 മണിക്ക് എത്തും എന്ന്പറഞ്ഞ വണ്ടി 2.45 ന് എത്തി…) എന്തായാലും അദ്ദേഹത്തിന്റെ പെരുമാറ്റം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി.

ഒരു സാധാരണ പൌരന്‍ ആയിരുന്നിട്ടുകൂടി എത്ര മാന്യമായി എത്ര സൗഹാര്‍ദ്ദപരമായി ആണ് എന്നോടും അവിടെ വന്ന് സംശയം ചോദിക്കുന്നഎല്ലാവരോടും അദ്ദേഹംപെരുമാറുന്നത്… ഇങ്ങനെയുള്ള ആള്‍ക്കാരും K.S.R.T.C യില്‍ ഉണ്ടല്ലോ (ഒരുപാടുപേര്‍ ഉണ്ടാവും) എന്നോര്‍ത്തപ്പോള്‍ ആശ്വാസം തോന്നി… പലപ്പോഴും ദുരനുഭവങ്ങള്‍ തന്ന KSRTC ഒരു അത്ഭുതമായി തോന്നിയത് ഇതാദ്യമായാണ്

Written by: Soorya C Thengamom.

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply