പ്രവാസികൾക്ക് ആഹ്ലാദവാർത്തയുമായി കേരളത്തിലേക്കുള്ള വിമാന സര്‍വീസ് വര്‍ദ്ധിപ്പിച്ച് ഒമാന്‍ എയര്‍. ദിനം പ്രതി മസ്കത്തില് നിന്ന് കോഴിക്കോട്ടേക്ക് മൂന്ന് സര്‍വ്വീസുകളായാണ് വര്‍ധിപ്പിച്ചത്. രാത്രി 2:10, ഉച്ചക്ക് 2:05, രാത്രി 10.50 എന്നിങ്ങനെ മൂന്ന് സമയങ്ങളില്‍ പുറപ്പെടുന്ന വിമാനം രാവിലെ 7:10, വൈകിട്ട് 6:55, പുലര്‍ച്ചെ 3.40 എന്നീ സമയങ്ങളില്‍ കോഴിക്കോടെത്തും. അതോടൊപ്പം തന്നെ സലാല-കോഴിക്കോട് റൂട്ടിലുള്ള സര്‍വ്വീസ് ഡിസംബര്‍ ഒന്ന് മുതല്‍ അവസാനിപ്പിച്ചു.

ഇതോടെ മസ്കത്തില് നിന്ന് കോഴിക്കോട്ടേക്ക് ദിനം പ്രതി മൂന്ന് വിമാന കമ്പനികളുടെ അഞ്ച് സര്‍വ്വീസുകളാവും ഉണ്ടാവുക. എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ എന്നി വിമാന കമ്ബനികളും ദിനം പ്രതി ഓരോ സര്‍വ്വീസുകളും കോഴിക്കോട്ടേക്ക് നടത്തുന്നു.

ഒമാന്‍ എയറിന്റെ സലാല – കോഴിക്കോട് സര്‍വ്വീസ് ഒഴിവാക്കിയതോടെ ഇനി എയര്‍ ഇന്ത്യ സര്‍വ്വീസ് മാത്രമാകും യാത്രക്കാരുടെ ഏക ആശ്രയം. ഉയര്‍ന്ന നിരക്ക് ഈടാക്കുക,സര്‍വ്വീസുകളുടെ കുറവ്, സലാലയില്‍ നിന്നുള്ളവരുടെ പരാതി തുടങ്ങിയ കാര്യങ്ങള്‍ കൊണ്ടാണ് ഒമാന്‍ എയറിന്റെ നടപടി എന്നതു ശ്രദ്ധേയം.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog