എളുപ്പത്തിൽ പാസ്പോർട്ട്‌ എടുക്കാം, പുതുക്കാം: നടപടിക്രമങ്ങൾ വളരെ ലളിതമാണ്‌..

പാസ്‌പോർട്ട്‌ എടുക്കുകയെന്നുള്ളത്‌ ബുദ്ധിമുട്ടുള്ള കാര്യമാണ്‌. പാസ്‌പോർട്ട്‌ കയ്യിലില്ലാത്തതിന്റെ പേരിൽ ജോലിയും യാത്രയുമെല്ലാം ഒഴിവാക്കേണ്ടി വരുന്നവരുമുണ്ട്‌. എന്നാൽ പഴയതുപോലെ പാസ്‌പോർട്ട്‌ ഓഫീസിനുമുന്നിലെ നീണ്ട നിരയിൽ കാത്തുനിന്ന്‌ ക്ഷീണിക്കേണ്ട അവസ്ഥയൊന്നും ഇപ്പോഴില്ല. എളുപ്പത്തിൽ പാസ്‌പോർട്ട്‌ ലഭിക്കുന്ന സംവിധാനം നിലവിൽ വന്നുകഴിഞ്ഞു. ആർക്കും എളുപ്പത്തിൽ പാസ്‌പോർട്ട്‌ എടുക്കാം. അതിന്റെ നടപടിക്രമങ്ങളും ലളിതമാണ്‌.

1 പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുക എന്നതാണ്. ഈ വെബ് സൈറ്റ് ഓപ്പണ്‍ ചെയ്യുക. –  http://www.passportindia.gov.in/AppOnlineProject/welcomeLink  2 ഒരു യൂസർ ഐടിയും പാസ്സ്‌ വേർഡും ക്രിയേറ്റ്‌ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഇടതുവശത്ത്‌ document adviser എന്ന ഒരു ലിങ്ക്‌ കാണാം. അതിൽ ക്ലിക്ക്‌ ചെയ്താൽ ഓരോ തരത്തിലുള്ള പാസ്പോർട്ടിനും (തത്കാൽ, നോർമൽ) സമർപ്പിക്കേണ്ട documents എന്തൊക്കെയാണെന്ന്‌ അറിയാൻ കഴിയും.

3 അപേക്ഷാ ഫോം പൂരിപ്പിച്ച്‌ ഓൺലൈനായി സമർപ്പിക്കുക. 4 അപേക്ഷകൻ പാസ്സ്പോട്ടിന്റെ ഫീസ്‌ (ഏതു ടൈപ്പ്‌ പാസ്സ്പോർട്ട്‌ എന്നതിനെ ആശ്രയിച്ച്‌) നെറ്റ്‌ ബാങ്കിംഗ്‌ വഴിയോ , ചെല്ലാൻ വഴി എസ.ബി.ഐ.ബാങ്കിലോ അടച്ചതിന്‌ ശേഷമേ അപ്പോയിമെന്റ്‌റ്‌ ലഭിക്കുകയുള്ളു. (NB: ചെല്ലാൻ വഴി എസ.ബി.ഐ.ബാങ്കിൽ ഫീസ്‌ അടച്ചാൽ 48 മണിക്കുറിനു ശേഷമേ അപ്പോയിമെന്റ്‌റ്‌ ലഭിക്കുകയുള്ളു. നെറ്റ്ബാങ്കിങ്ങ്‌ / ഡെബിറ്റ്‌ കാർഡ്‌ വഴി വേഗം ഫീസ്‌ അടക്കം . എസ്‌.ബി.റ്റി തുടങ്ങി ചില ബാങ്കുകൾ , നെറ്റ്‌ ബാങ്കിങ്ങിന്‌ സർവീസ്‌ ചാർജ്ജ്‌ ഈടാക്കുന്നില്ല. മറ്റു ബാങ്കുകൾ 15 -20 രൂപ സർവീസ്‌ ചാർജ്ജ്‌ ഈടാക്കുന്നു. പഴയത്‌ പോലെ തീയതിയും സമയവും നമുക്ക്‌ തിരഞ്ഞെടുക്കാൻ സാധിക്കുകയില്ല. ഏറ്റവും അടുത്ത തീയതിയും സമയവും നമുക്ക്‌ ലഭിക്കും.) സേവാ കേന്ദ്രത്തിൽ എത്താൻ സാധിക്കുന്ന ദിവസവും സമയവും തിരഞ്ഞെടുക്കുക.

5 സമയവും തിയതിയും ലഭിച്ചാൽ അതിന്റെ പ്രിന്റ്‌ എടുക്കുക. 6 ആവശ്യമുള്ള എല്ലാ യഥാർത്ഥ രേഖകളുമായി തിരഞ്ഞെടുത്ത തിയതിയിൽ കൃത്യ സമയത്ത്‌ അപേക്ഷകൻ നേരിട്ട്‌ ഹാജരാവുക. 20 മിനിറ്റ്‌ കൊണ്ട്‌ സേവാകേന്ദ്രങ്ങളിലെ ആപ്ലിക്കേഷൻ പ്രോ‍സസ്‌ കഴിയും. മൈനർ, ക്രിമിനൽ കേസ്‌ തുടങ്ങിയ സങ്കീർണതകളുള്ള പക്ഷം പാസ്‌ പോർട്ട്‌ ഓഫീസിൽതന്നെ ചെല്ലേണ്ടിവരും. പാസ്‌പോർട്ട്‌ സേവാകേന്ദ്രങ്ങളിൽ അപേക്ഷകനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രം നൽകിയാൽ മതി. ഫോട്ടോ അവിടെവെച്ചുതന്നെ എടുക്കും.

7 പ്രഥമ പരിശോധനാ കൌണ്ടറിൽ നിന്നും ടോക്കൺ കൈപ്പറ്റുക. 8 ടോക്കണിന്റെ ബാർ കോഡ്‌ സുരക്ഷാ കവാടത്തിൽ കാണിച്ച്‌ ലോഞ്ചിലേക്ക്‌ പ്രവേശിക്കുക. ഇവിടെ കാണുന്ന സ്ക്രീനിൽ നമ്പർ ടോക്കൺ നമ്പർ തെളിയുമ്പോൾ അതിനു നേരെ കാണിക്കുന്ന ‘എ’ സെക്ഷൻ കൌണ്ടറിലേക്ക്‌ പോവുക. 9 ‘എ’ കൌണ്ടറിൽ വെച്ച്‌ അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള അവസരം ഉണ്ടായിരിക്കും. ഇവിടെ നിന്ന്‌ പാസ്പോർട്ടിന്‌ ആവശ്യമായ ഫോട്ടോയും വിരലടയാളവും എടുക്കും. ഇത്‌ കാണാനായി അപേക്ഷകന്‌ അഭിമുഖമായി മോണിറ്റർ ഉണ്ടായിരിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്കാനിംഗ്‌ ഈ കൌണ്ടറിൽ തന്നെ നടക്കുന്നതായിരിക്കും.

10 ഇവിടെ നിന്നും ‘ബി’ കൌണ്ടറിൽ എത്തണം. ഇവിടെ നിന്നും രേഖകളുടെ പരിശോധന നടക്കും. ആവശ്യമായ എല്ലാ രേഖകളും ഉണ്ടെങ്കിൽ പാസ്സ്പോർട്ട്‌ ഗ്രാന്റിംഗ്‌ വിഭാഗമായ ‘സി’ കൌണ്ടറിലേക്ക്‌ പോകാം. 11 ‘സി’ കൌണ്ടറിൽ നിന്നും പുറത്തേക്ക്‌ കടക്കുമ്പോൾ അക്നോളഡ്ജ്മെന്റ്‌ സ്ലിപ്പ്‌ ലഭിക്കും. സ്ലിപ്പിൽ പാസ്പോർട്ട്‌ ലഭിക്കുമോ ഇല്ലയോ എന്ന വിവരം, തിയതി, ആവശ്യമായ നിർദ്ദേശം, തുടർന്ന്‌ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. പുറത്ത്‌ കടക്കുമ്പോൾ സേവാ കേന്ദ്രത്തിൽ നിന്നും ലഭിച്ച സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള സൌകര്യങ്ങളും അപേക്ഷകന്‌ അവസരമുണ്ട്‌. 12 അപേക്ഷാ റഫറൻസ്‌ നമ്പർ (എ. ആർ . എൻ ) കുറിച്ചു വയ്ക്കുക.

തത്കാലിനായി അപേക്ഷ സമർപ്പിച്ചാൽ ഒന്നോ രണ്ടോ ദിവസം കൊണ്ട്‌ പാസ്‌പോർട്ട്‌ ലഭിക്കും. വെരിഫിക്കേഷൻ ആവശ്യമില്ലാത്തതോ, പാസ്‌പോർട്ട്‌ ലഭിച്ചശേഷം വെരിഫിക്കേഷൻ മതിയെന്നുള്ളതുമായവ മൂന്ന്‌ ദിവസം കൊണ്ട്‌ ലഭിക്കും. വെരിഫിക്കേഷൻ ആവശ്യമുള്ളവ വെരിഫിക്കേഷൻ റിപ്പോർട്ട്‌ കിട്ടിയാൽ എപ്പോൾ വേണമെങ്കിലും ലഭിക്കും. 21 ദിവസമാണ്‌ വെരിഫിക്കേഷനെടുക്കുന്ന സമയം. വെരിഫിക്കേഷനായെത്തുന്ന പോലീസുകാർക്ക്‌ ഒരുതരത്തിലും കാശ്‌ കൊടുക്കേണ്ട കാര്യമില്ല. വെരിഫിക്കേഷനു ചെല്ലുന്ന പോലീസുകാർക്കുള്ള തുക സർക്കാരിൽനിന്ന്‌ ലഭിക്കുന്നുണ്ട്‌. പാസ്‌പോർട്ട്‌ ഓഫീസർമാർക്കടക്കം ആർക്കും പാസ്‌പോർട്ട്‌ തടഞ്ഞുവയ്ക്കാൻ അധികാരമില്ല. പൗരത്വം, ക്രിമിനലാണോ തുടങ്ങിയ കാര്യങ്ങൾ, പിന്നെ അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിലാസമടക്കം ശരിയാണോ എന്നു പരിശോധിക്കുക തുടങ്ങിയവയാണ്‌ വെരിഫിക്കേഷനിൽ ഉൾപ്പെടുന്നത്‌.

പാസ്‌പോർട്ട്‌ ഓഫീസിനു മുന്നിലടക്കം നിരവധി ഏജന്റുമാരെ കാണാം. എന്നാൽ ഒരുതരത്തിലും അവരെ സമീപിക്കരുത്‌. പാസ്‌പോർട്ട്‌ സേവാകേന്ദ്രങ്ങളിൽ ചെന്നു നേരിട്ടുതന്നെ പാസ്‌പോർട്ട്‌ ലഭിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യണം. പാസ്‌പോർട്ട്‌ എടുക്കുന്നതിനാവശ്യമായ രേഖകൾ തീർച്ചയായും സേവാകേന്ദ്രങ്ങളിൽ ചെല്ലുമ്പോൾ കരുതേണ്ടതാണ്‌. വോട്ടർ ഐ.ഡി അല്ലെങ്കിൽ ഡ്രൈവിങ്‌ ലൈസൻസ്‌, അഡ്രസ്‌ വെരിഫിക്കേഷനാവശ്യമായ രേഖ, 1989 ജനവരി 26ന്‌ ശേഷം ജനിച്ചവർക്ക്‌ ജനന സർട്ടിഫിക്കറ്റ്‌ എന്നിവയാണ്‌ കരുതേണ്ടത്‌. പാസ്‌പോർട്ട്‌ സ്പീഡ്‌ പോസ്റ്റ്‌ വഴിയാണ്‌ ലഭിക്കുക. നൽകുന്ന അഡ്രസിൽ ചെറിയ തെറ്റുണ്ടെങ്കിൽപ്പോലും പാസ്‌പോർട്ട്‌ ലഭിക്കില്ല കാരണം അവസാന വെരിഫിക്കേഷൻ എന്നുള്ള രീതിയിലാണ്‌ പോസ്റ്റൽ സംവിധാനം ഉപയോഗിക്കുന്നത്‌.

Source – https://malayalamemagazine.com/passport-india/

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply