കെഎസ്ആർടിസി ബസ് അപകടത്തിൽ പരുക്കേറ്റ യുവതി ചികിൽസാസഹായം തേടുന്നു..

കെഎസ്ആർടിസി ബസ് ഇടിച്ചു പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന പെൺകുട്ടി തുടർചികിൽസയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ഐരവൺ കുരീക്കാട്ടിൽ രാഹുലിന്റെ ഭാര്യ സൗമ്യ(24)യാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിൽസയിൽ കഴിയുന്നത്.

കഴിഞ്ഞദിവസം സംസ്ഥാന പാതയിൽ എലിയറയ്ക്കൽ ജംക്‌ഷനു സമീപത്തുവച്ചാണ് സൗമ്യയും രാഹുലും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തിരുവനന്തപുരത്തേക്കു പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചത്.

അരഭാഗത്ത് ഗുരുതരമായി പരുക്കേറ്റ സൗമ്യയെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചശേഷമാണ് എറണാകുളത്തേക്കു കൊണ്ടുപോയത്. സങ്കീർണ ശസ്ത്രക്രിയകൾ വേണ്ടിവരുന്നതിനാൽ ഏറെ പണച്ചെലവാണുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്.

സൗമ്യയുടെ മാതാപിതാക്കൾ അകാലത്തിൽ മരണപ്പെട്ടിരുന്നു. രാഹുലുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഒരുമാസം ആയതേയുള്ളൂ. സൗമ്യയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ സുമനസ്സുകളുടെ കാരുണ്യം അഭ്യർഥിച്ച് രാഹുലിന്റെ മാതാവ് എൻ.സി. ഇന്ദിര എസ്ബിഐ കോന്നി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 57033668241. IFSC SBIN0070062. ഫോൺ: 9846415556.

Check Also

‘കൊറോണ’ എന്ന പേരിൽ ഒരു ബസ്; ആർക്കെങ്കിലും ഇത് അറിയാമോ?

കൊറോണ എന്നു കേൾക്കുമ്പോൾ എല്ലാവരിലും വൈറസ് ഭീതിയായിരിക്കും ഉണ്ടാകുക. എന്നാൽ ആ പേരിൽ ഒരു ബസ് ഉള്ള കാര്യം അധികമാർക്കും …

Leave a Reply