വാർത്തകളിൽ താരമായി വീണ്ടും പൂഞ്ഞാർ എം.എൽഎ പി.സി.ജോർജ്. ഇക്കുറി തന്റെ മണ്ഡലത്തിൽ പുതിയതായി നിർമിച്ച റോഡിലൂടെ യാത്രാ ബസ് ഒാടിച്ചായിരുന്നു എംഎൽഎ യുടെ പ്രകടനം.
എങ്ങനെ വ്യത്യസ്ഥനാകാം എന്ന ചിന്ത അലട്ടുന്നതിനിടെയാണ് ഇക്കുറി ബസിന്റെ രൂപത്തിൽ അവസരം പിസിയുടെ അടുത്തെത്തുന്നത്. വർഷങ്ങളായി അവഗണിക്കപ്പെട്ട് കിടന്ന് എരുമേലി എട്ടാം വാർഡിലാണ് എഎൽഎയുടെ നിർദേശപ്രകാരം റോഡ് നിർമിച്ചത്. റോഡ് വെട്ടിയതോടെ ബസ് റൂട്ടും അനുവദിച്ചു. വെറുതെ കൊടിവീശിയുള്ള ഉദ്ഘാടനം പി.സി.യ്ക്ക് ചേരില്ലല്ലോ. അതുകൊണ്്ട് സംഗതി അങ്ങ് മാസാക്കി.
എംഎൽഎ ഡ്രൈവിങ് സീറ്റിലിരുന്നതോടെ റോഡിൽ നിൽക്കുന്നവർക്ക് നിയമ പ്രകാരമുള്ള മുന്നറിയിപ്പും സംഘാടകർ നൽകി.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.

പിന്നെ ഒന്നും നോക്കിയില്ല. ഡ്രൈവിങ് പഠിപ്പിച്ച സകല ആശാൻമാരെയും മനസിൽ ധ്യാനിച്ച് അറിയാവുന്ന രീതിയിൽ അതങ്ങ് സ്റ്റാർട്ടാക്കി, കയ്യടിയ്ക്ക് നടുവിലൂടെ ബസ് ഉരുണ്ടു. ഉദ്ഘാടം കഴിഞ്ഞു. ഇനി എങ്ങനെ ഇറങ്ങും. ക്ലൈമാക്സിൽ കസേരയെത്തിയതോടെ എല്ലാം ശുഭം. അല്ലെങ്കിലും കസേരയാണല്ലോ പ്രധാനം..
Source – http://www.manoramanews.com/news/kerala/2017/08/25/pc-george-inaugurate-road-by-driving-bus.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog