ചോക്ലേറ്റ് നിറത്തില്‍ പുതിയ പത്തുരൂപ നോട്ട് ഇറങ്ങി; വിശദവിവരങ്ങള്‍…

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പത്തുരൂപ നോട്ട് പുറത്തിറക്കി . ചോക്കളേറ്റ് കളറിലുള്ള നോട്ടിന് പഴയ പത്തുരൂപയുടെ പൊക്കം തന്നെയാണുള്ളത് . എന്നാൽ വീതിയിൽ 14 മില്ലിമീറ്ററിന്റെ കുറവുണ്ടാകും.

മുൻ ഭാഗത്ത് മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട് . പിൻ ഭാഗത്ത് സ്വച്ഛഭാരത് ലോഗോയും കോണാർക്ക് സൂര്യക്ഷേത്രത്തിലെ ചക്രവുമാണുള്ളത്. പഴയ പത്തുരൂപ നോട്ടുകൾ വിനിമയത്തിലുണ്ടായിരിക്കുമെന്നും ആർ.ബി.ഐ അറിയിച്ചു.

നേരത്തെ 2005ലാണ് പത്ത് രൂപാ നോട്ടില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്. ഇതിന് പുറമേ കഴിഞ്ഞ ഓഗസ്റ്റില്‍ മഹാത്മാഗാന്ധി സിരീസിലുള്ള 200 , 50 രൂപ നോട്ടുകളും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. കള്ളനോട്ടുകളുടെ ക്രയവിക്രയം തടയുന്നതിന്റെ സര്‍ക്കാരിന്റെ പദ്ധതികളുടെ ഭാഗമായാണ് റിസര്‍വ് ബാങ്ക് മൂല്യം കുറഞ്ഞ നോട്ടുകള്‍ പുറത്തിറക്കുന്നത്. നോട്ട് നിരോധനത്തോടെ വ്യാജ നോട്ടുകള്‍ വിപണിയിലെത്തുന്നത് തടയുന്നതിന് വേണ്ടി അതീവ സുരക്ഷാ മാനദണ്ഡങ്ങളുണ്ടെന്ന അവകാശ വാദത്തോടെയാണ് സര്‍ക്കാര്‍ നോട്ടുകള്‍ വിപണിയിലെത്തിച്ചത്.

നോട്ട് മാറ്റത്തിനു ശേഷം അഞ്ച് ഡിനോമിനേഷനുകളിൽ പുതിയ രൂപകല്പന വരുത്തിയിരുന്നു . ഇതിൽ 2000, 500 നോട്ടുകൾ എടിഎം വഴി വിതരണം ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിലും പുതിയ 200,50 നോട്ടുകൾ എടിഎമ്മിൽ എത്തി തുടങ്ങിയിട്ടില്ല. 200 രൂപ എത്രയും പെട്ടെന്ന് എടിഎമ്മിൽ എത്തിക്കാൻ ബാങ്കുകൾക്ക് ആർ.ബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply