നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മകള്‍ ഇല്ലാതാക്കാന്‍ ഒരു ട്രിപ്പ് പോയ കഥ…!!

പതിവ് പോലെ മഞ്ചേരി ഓഫീസിൽ ഇരിക്കുമ്പോഴാണ് കാമുകിയുടെ മെസ്സേജ് വന്നത്. “ഇക്കാ… ഇന്നലെ എന്നെ പെണ്ണ് കാണാൻ വന്നവരുമായിട്ട് ഉപ്പ കല്യാണം ഉറപ്പിച്ചു.എനിക്ക് ഒന്നും പറയാനുള്ള ശക്തി ഇല്ല.ഉപ്പയും മാമനും പറഞ്ഞു നിന്റെ ആഗ്രഹം ഒന്നും നടക്കാൻ പോവില്ലാന്ന്…”.  അപ്പോൾ ഞാൻ അവളോട് നിന്റെ ഉപ്പാക്ക് വിളിച്ച് പറയട്ടെ എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു അത് കൊണ്ടൊന്നും കാര്യം ഇല്ല….അവര് എല്ലാവരും എല്ലാം തീരുമാനിച്ച് ഉറച്ച് നിൽക്കാണ് എന്ന് പറഞ്ഞു… അവൾക്ക് ഞാൻ വിളിച്ച് നോക്കി.. ഫോൺ Switch off…

അപ്പോഴാണ് ‘തൊണ്ടിമുതലും ദൃസാക്ഷികളും’എന്ന സിനിമയിൽ ദിലീഷ് പോത്തൻ നായികയോട് പറയുന്ന ഡയലോഗ് ഓർമ വന്നത്…”പെണ്ണിന്റെ സമ്മതമില്ലാതെ ഇത് വരെ ഒരു പ്രണയവും വിജയിച്ചിട്ടില്ലാന്ന്. ദേഷ്യവും, സങ്കടവും കൊണ്ട് കഞ്ചാവടിച്ച കിളിയെപ്പോലെ തേഞ്ഞ് ഇരിക്കുമ്പോഴാണ് കർണ്ണാടകയിലെ ഷിമോഖയിൽ വർക്ക് ചെയ്യുന്ന ചങ്ക് ഷഫീലിന്റെ call… അവൻ ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുമ്പ് ഞാൻ അങ്ങോട്ട് ചോദിച്ചു.. “മലപ്പുറത്ത് നിന്ന് എത്ര മണിക്കൂർ യാത്ര ഉണ്ട് ഷിമോഗയിലേക്ക് എന്ന്” .അവൻ പറഞ്ഞു Train ആണെങ്കിൽ 10-12 മണിക്കൂർ യാത്ര ഉണ്ടെന്ന് പറഞ്ഞു.

ഞാൻ ഇതാ അങ്ങോട്ട് വരാൻ നിൽക്കാണ് ഞാൻ വിളിക്കാം എന്ന് പറഞ്ഞ് ഞാൻ call cut ചെയ്തു…
whats App തുറന്ന് നോക്കിയപ്പോൾ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന ചങ്ക് ഫഹീമിനെ കണ്ടു. പോരുന്നോ എന്റെ കൂടെ എന്ന് ചോദിച്ചു… ഞാൻ മുക്കത്ത് ണ്ട്.. ഇങ്ങോട്ട് വാടാ മൈ@#$%ന്ന് അവൻ. ഇപ്പോൾ വരാം എന്ന് പറഞ്ഞ് Officil നിന്ന് ഇറങ്ങി നേരെ വീട്ടിലോട്ട് പോയി.എന്നിട്ട് ഉമ്മാനോട് കർണ്ണാടകയിൽ ഒരു ഇന്റ്ർവ്യൂ ഉണ്ടെന്ന് കള്ളം പറഞ്ഞ് ,ആരുടേയൊക്കെ വാശി തീർക്കാൻ വേണ്ടി ബാഗും എടുത്ത് എന്റെ Access – 125-ൽ ഒറ്റ ഇറങ്ങിപ്പോരൽ….

മുക്കത്ത് പോയി ഫഹീമിനെയും എടുത്ത് പോവുമ്പോൾ സമയം വൈകുന്നേരം 6 മണി… . രാത്രി 9 മണി ആയപ്പോഴേക്കും കേരള-കർണ്ണാടക മുത്തങ്ങ ചെക്ക് പോസ്റ്റ് കടന്നു. എന്നിട്ട് നേരെ നമ്മടെ ടിപ്പുവിന്റെ നാടായ മൈസൂരിലേക്ക്. മൈസൂർ എത്തിയപ്പോഴേക്കും രാത്രി 2 മണി ആയി.. മൈസൂരിൽ ദസറ – ഫെസ്റ്റ് നടക്കുന്ന സമയത്താണ് ഞങ്ങൾ അവിടെ എത്തിയത്.. എന്തായാലും രാത്രി ആയിലേ , റൂം എടുത്ത് നിൽക്കാം എന്ന് വിചാരിച്ചപ്പോൾ ഫഹീം ഒരു 20 രൂപയുടെ നോട്ട് എടുത്ത് നീട്ടിയിട്ട് എന്റെ കയ്യിൽ ആകെ ഇത് മാത്രം ഒള്ളു എന്ന്..

റൂം എടുക്കുക എന്ന സ്വപനം മാറ്റി വെച്ച് നേരെ റെയിൽവേ സ്റ്റേഷനിൽ പോയി .അവിടെ ചെന്നപ്പോൾ ശെരിക്കും കണ്ണിൽ ഇരുട്ട് കയറി.ദസറ നടക്കുന്നതിനാൽ എല്ലാവരും കിടന്നുറങ്ങുന്നത് റെയിൽവേ സ്റ്റേഷനിൽ… ഒരു കാല് കുത്താനുള്ള സ്ഥലം പോലുമില്ല അവിടെ… അവസാനം ആരുടെയൊക്കെയോ കൂടെ റയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങി.

രാവിലെ 6 മണി ആയപ്പോൾ പോലീസിന്റെ ലാത്തികൊണ്ടുള്ള കുത്ത് കൊണ്ടാണ് എണീറ്റത്…
പിന്നെ നേര ഷിമോഗയിലോട്ട് ഒറ്റപിടുത്തം. രാത്രി അവിടെ ഷഫീലിന്റെ അടുത്ത് തങ്ങി. രാവിലെ തന്നെ അവിടുന്ന് അവനോട് യാത്ര പറഞ്ഞ് എറങ്ങിയിട്ട് രാത്രി ആവുമ്പോഴേക്കും വീട് പിടിക്കാം എന്ന ലക്ഷ്യത്തോട് കൂടി കൊടക് വഴി നാട്ടിലേക്ക് വെച്ച് പിടിച്ചു.

കുടകിലെ ഓറഞ്ച് ഒക്കെ കണ്ട് മതി മറന്ന് നിൽക്കുമ്പോഴാണ് നാളെ വീണ്ടും ഓഫീസിൽ പോവണം എന്ന ചിന്ത കടന്നു കൂടിയത്… അപ്പോഴാണ് കണ്ണൂരിലുള്ള ചങ്ക് അളിയൻ അബിനെ ഓർമ്മ വന്നത്. അവൻ വീട്ടിലോട്ട് വരാൻ പറഞ്ഞു… പിന്നെ ഒന്നും നോക്കിയില്ല… നേരെ കുടക് – മാനന്തവാടി വഴി നേരെ അവന്റെ നാടായ കൊട്ടിയൂർ എത്തി… നമ്മൾ മലപ്പുറക്കാരെ പോലെ തന്നെയാണ് കണ്ണൂർക്കാരും.. അത്ഥികളെ സൽകരിക്കുന്നതിൽ അവർ ഒട്ടും പുറകിലല്ല… അന്ന് രാത്രി അവന്റെ വീട്ടിൽ കിടന്നു… സ്വന്തം വീട്ടിൽ കിടന്നുറങ്ങുന്നത് പോലെ ഒരു ഉളുപ്പുമില്ലാതെ 10 മണി വരെ അവിടെ കിടന്നുറങ്ങി… അവിടെ നിന്നും ചായയും കുടിച്ച് നേരെ ചുരം കയറി നിൽക്കുമ്പോഴാണ് ചങ്ക് പെങ്ങളെപോലെ സ്നേഹിക്കുന്ന അക്ഷയയുടെ വിളി… മര്യാദക്ക് വീട്ടിലോട്ട് വരാൻ… അവൾ എങ്ങനെയോ ഞങ്ങൾ ഇവിടെ ഉള്ള കാര്യം അറിഞ്ഞിക്ക്.നേരെ കൽപ്പറ്റയിൽ അവളുടെ വീട്ടിൽ എത്തി.

അവിടുന്ന് ഉച്ചഭക്ഷണവും കഴിച്ച് തിരിച്ച് ഒരു നല്ലപിടി ഓർമകളുമായി തിരിച്ച് നാട്ടിലേക്ക്…
എന്തിന് വേണ്ടിയാണ് ഞാൻ യാത്ര തുടങ്ങിയത്,.. അത് അപ്പോഴേക്കും മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു. പിന്നീടാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത് … പ്രണയത്തേക്കാൾ കൂടുതൽ ഞാൻ യാത്രകളെ സ്നേഹിക്കുന്നുവെന്ന സത്യം… അത് കൊണ്ടല്ലെ… ഒന്നര വർഷത്തെ പ്രണയം വെറും നാല് ദിവസം കൊണ്ട് മറക്കാൻ സാധിച്ചത്.

വരികളും ചിത്രങ്ങളും – Sharafu Alangadan.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply