പെനുകോണ്ട : കൊന്നും കൊടുത്തും നടത്തിയ ഒരു രക്തചരിത്രത്തിൻ്റെ കഥ

ലേഖകൻ – ഗോപി കൃഷ്ണൻ.

പെനുകോണ്ട : ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ ഉള്ള ചെറിയ പട്ടണം ആണ് പെനുകോണ്ട .വിജയനഗര സാമ്രാജ്യത്തിലെ രണ്ടാമത്തെ തലസ്ഥാനം ആയിരുന്നു പെനുകോണ്ട .വിജയനഗര സാമ്രാജ്യം ഈ ചെറിയ പട്ടണത്തിൽ 365 ക്ഷേത്രങ്ങൾ പടുത്തുയർത്തിയിരുന്നു എന്ന് ചരിത്രം പറയുന്നു പക്ഷെ പെനുകോണ്ട ഇത് കൊണ്ടല്ല ഇന്ത്യയിൽ പ്രസിദ്ധിപ്പെട്ടത്. അത് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ കൊലപാതകങ്ങൾ കൊണ്ടാണ് .40 വര്ഷം പരിട്ടല രവിയും സൂരിയും കൊന്നും കൊടുത്തും നടത്തിയ രക്ത ചരിത്രത്തിന്റെ കഥ.

പരിട്ടല്ല രവി : കഥ തുടങ്ങുന്നത് 1970 കളിൽ ഇങ്ങനെ ആണ് പരിതല രവിയുടെ അച്ഛൻ പരിതല ശ്രീരാമുലു റായലസീമ പ്രത്യേകിച്ചും അനന്ത്പൂരിലെ സജീവമായി ഉണ്ടായിരുന്ന നക്സലൈറ്റ് സങ്കടന ആയ പീപ്പിൾസ് വാർ ഗ്രൂപ്പിൽ ആകൃഷ്ടനാകുന്നു. പാവങ്ങൾക്ക് കൃഷി സ്ഥലം ഇല്ല എന്നുള്ള ജനകീയ പ്രേശ്നങ്ങളിൽ പീപ്പിൾസ് വാർ ഗ്രൂപ്പ് ഇടപെട്ടു. ആ സമയം പെനുകോണ്ട കോൺഗ്രസ് എം എൽ എ സൂരിയുടെ അച്ഛൻ ആയ ഗംഗുല നാരായണ റെഡ്‌ഡി ആയിരുന്നു ,തുടക്കത്തിൽ ശ്രീരാമലുവിനെ നാരായണ റെഡ്‌ഡി അവഗണിച്ചു പക്ഷെ നാരായണ റെഡ്ഢിക്ക്‌ അവകാശപ്പെട്ട സ്ഥലങ്ങളിൽ പീപ്പിൾ വാർ ഗ്രൂപ്പ് കൈവശപ്പെടുത്താൻ തീരുമാനിച്ചതോടെ എം എൽ എ ക്കു അപകടം മണത്തു.

 

ഒടുവിൽ 1975 ഇല് ഒരു കല്യാണത്തിന് പോകുകയായിരുന്ന ശ്രീരാമുലുവിനെയും കൂടെ ഉണ്ടായിരുന്ന നാല് പേരെയും നാരായണ റെഡ്ഢിയുടെയും കൂട്ടുകാരൻ ചെന്ന റെഡ്ഢിയുടെയും അറിവോടു കൂടി ഒരു സംഘം ആളുകൾ കൊലപ്പെടുത്തി. ഈ സംഭവം നടക്കുമ്പോൾ രവിക്ക് പതിനേഴു വയസ്സാണ് പ്രായം. സ്വന്തം പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി എന്നറിഞ്ഞതും രവിയുടെ മനസ്സിൽ പ്രതികാരം ഉടലെടുത്തു. സ്വന്തം അച്ഛനെ കൊന്നവരെ വകവരുത്തുക എന്നുള്ള ഉദ്ദേശത്തോടു കൂടി നടന്ന രവിയുടെയും ചേട്ടൻ പരിതല ഹരിയുടെയും മുന്നിൽ വീണ്ടും പീപ്പിൾസ് വാർ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടു. ഒടുവിൽ 1982 ഇല് എം എൽ എ ആയ നാരായണ റെഡ്ഢിയെ പരിതല ബ്രതെഴ്സ് കൊലപ്പെടുത്തി .ഇതേ വര്ഷം ആണ് എൻ ടി രാമ റാവു തെലുഗുദേശം പാർട്ടി ഉണ്ടാക്കിയത്. പക്ഷെ 1984 ഇല് പോലീസുമായുള്ള ഒരു ഏറ്റുമുട്ടലിൽ രവിയുടെ ചേട്ടൻ പരിതല ഹരി കൊല്ലപ്പെട്ടു. തുടർന്ന് രവി അമ്മാവനായ കൊണ്ടയ്യയുടെ അടുത്ത് ഒളിവിൽ പോകുകയും 1986 ഇല് അമ്മാവന്റെ മകൾ സുനിതയെ കല്യാണം കഴിക്കുകയും ചെയ്തു.

പക്ഷെ 1989 തിരഞ്ഞെടുപ്പിൽ തന്റെ അച്ഛനെ കൊന്നവരിൽ ഒരാൾ ആയ ചെന്ന റെഡ്‌ഡി എം എൽ എ ആയതു രവി അറിഞ്ഞു നാരായണ റെഡ്ഢിയുടെ മരണ ശേഷം തെലുഗ് ദേശം ആയിരുന്നു അവിടെ ജയിച്ചത് പക്ഷെ വീണ്ടും ചെന്ന റെഡ്‌ഡി ജയിച്ചത് രവിയുടെ കോപത്തിന് കാരണമായി. അച്ഛനെ കൊന്ന പലരും സന്തോഷത്തോടു കൂടി ജീവിക്കുന്നുണ്ടെന്നു അറിഞ്ഞ രവി വീണ്ടും പീപ്പിൾസ് വാർ ഗ്രൂപ്പിൽ ജോയിൻ ചെയ്തു .ഒടുവിൽ 1991 ഇല് പൊലീസുകാരനായി വേഷം മാറി വന്ന നക്സലൈറ്റിസ് ചെന്ന റെഡ്ഢിയെ കൊലപ്പെടുത്തി. തുടർന്ന് വന്ന ഉപതിരഞ്ഞെടുപ്പിൽ ചെന്ന റെഡ്ഢിയുടെ മകൻ രമണ റെഡ്‌ഡി ജയിച്ചു എം എൽ എ ആയി. പിതാവിനെ കൊന്നവരെ എല്ലാം കൊന്നു പ്രതികാരം തീർത്ത രവിക്ക് അടുത്തതായി അധികാരം വേണമായിരുന്നു. അതിനായി പീപ്പിൾസ് വാർ ഗ്രൂപ്പിനേക്കാൾ നല്ലതു തെലുഗ് ദേശം ആണെന്ന് രവിക്ക് മനസ്സിലായി. മാത്രം അല്ല തന്റെ പിതാവിനെ കൊന്നവർ എല്ലാം കോൺഗ്രെസും ആയിരുന്നല്ലോ അപ്പൊ അവരോടു മുട്ടി നിൽക്കുന്നവരോട് രവിക്ക് ആകർഷണം തോന്നുന്നത് സ്വാഭാവികം.

എൻ ടി രാമ റാവുവിനോട് രവി അടുത്തു. സീറ്റ് കിട്ടി 1994 ഇല് രവി ജയിച്ചു. എം എൽ എ ആയി എൻ ടി ആർ മന്ത്രിയും ആക്കി .പിന്നീട് മരണം വരെ രവി ആയിരുന്നു പെനുകോണ്ടയുടെ എം എൽ എ . അധികാരം രവിയെ കൂടുതൽ ശക്തനാക്കി . തന്റെ എതിരാളികളെ മുഴുവൻ ഇല്ലാതാക്കാൻ രവിക്ക് കഴിഞ്ഞു. അതിന്റെ ഭാഗമായി ചെന്ന റെഡ്ഢിയുടെ മകൻ രമണ റെഡ്ഢിയെയും സഹോദരനെയും 1996 ലും 97 ലുമായി രവി കൊന്നു. .എല്ലാവരെയും കൊന്നു അധികാരം സ്ഥാപിക്കുന്നതിനിടയിൽ ശക്തനായ എതിരാളി വളർന്നു വരുന്നത് രവി അറിഞ്ഞില്ല അല്ലെങ്കിൽ കാര്യമാക്കിയില്ല.

ഗംഗുല സൂര്യനാരായണ റെഡ്‌ഡി അഥവാ സൂരി : നാരായണ റെഡ്ഢിയുടെ മൂത്ത മകൻ. പിതാവിന്റെ രാഷ്ട്രീയത്തിലും പെനുകോണ്ട എന്ന പട്ടണത്തിനോടും ഒട്ടും താല്പര്യം ഇല്ലായിരുന്നു സൂരിക്ക്. അത് കൊണ്ട് തന്നെ സൂരി ബാംഗളൂരിൽ എഞ്ചിനീയറിംഗ് പഠിച്ചു ജോലിയും നേടി അവിടെ ഉണ്ടായിരുന്ന ഭാനുമതി എന്നൊരു ബ്രാഹ്മണ യുവതിയെ പ്രേമിച്ചു കല്യാണവും കഴിച്ചു. അമ്മയെയും സഹോദരങ്ങളെയും ഈ രാഷ്ട്രീയ കളികളിൽ നിന്നൊക്കെ ഒഴിവാക്കി ബാംഗളൂരിൽ കൊണ്ട് വന്നു കൂടെ നിർത്തണം എന്നായിരുന്നു സൂരിയുടെ ആഗ്രഹം. പിതാവിന്റെ കൊലപാതകം പോലും സൂരിയുടെ ക്ഷമക്കൊരു വിലങ്ങു തടി ആയില്ല. പക്ഷെ രവിയുടെ ആളുകൾ സ്വയം കുഴി തോണ്ടി. എതിരാളികളെ ഒന്നൊന്നായി ഇല്ലാതാക്കാൻ രവി പറഞ്ഞിരുന്നു എങ്കിലും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നതിനോട് രവിക്ക് താല്പര്യം ഇല്ലായിരുന്നു.

ഒരു ദിവസം ഒരു ചടങ്ങിൽ പങ്കെടുക്കാൻ സൂരി സ്വന്തം നാടായ പെനുകോണ്ടയിൽ എത്തി. നന്നാക്കാൻ കൊടുത്ത ടിവി തിരിച്ചു കൊണ്ട് വന്നതാണ് എന്നുള്ള വ്യാജേന രവിയുടെ ആളുകൾ സൂരിയുടെ വീട്ടിൽ ടിവി ബോംബ് കൊണ്ട് വന്നു വെച്ചു. കാര്യം അറിയാതെ ആരോ അത് ഓൺ ആക്കുകയും ആ വീട് മുഴുവൻ സ്ഫോടനത്തിന് ഇരയാകുകയും ചെയ്തു. സൂരിയുടെ’അമ്മ സാകമ്മ അനിയൻ രഘുനാഥ് റെഡ്‌ഡി അനിയത്തി പദ്മ പിന്നെ രണ്ടു കുടുംബക്കാരും ഇതിൽ കൊല്ലപ്പെട്ടു. ഇത് സൂരിയെ മാനസികമായി തളർത്തുകയും ഇത് ചെയ്ത രവിയെ കൊല്ലുന്നതാണ് ലക്‌ഷ്യം എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ അധികാരം കയ്യിലുള്ള രവി സൂരിയെ ജയിലിൽ ആകുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും അത് വഴി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ സൂരി രക്ഷപ്പെട്ടു. ജയിലിൽ നിന്ന് അനുയായികൾക്ക് നിർദേശം കൊടുക്കാനും സ്വാധീനം സൂരിക്കുണ്ടായി. ജയിലിൽ വെച്ച് സൂരി കൊല്ലപ്പെട്ടാൽ പ്രതിപക്ഷം അത് ആയുധമാക്കും എന്ന് എൻ ടി ആർ രവിയോട് പറഞ്ഞു. അതോടു കൂടി രവി ആ ഉദ്യമം ഉപേക്ഷിച്ചു.

യുദ്ധം : പിന്നെ അങ്ങോട്ട് പെനുകോണ്ട സഖ്യം വഹിച്ചത് ഘോര യുദ്ധത്തിനാണ് . അങ്ങോട്ടും ഇങ്ങോട്ടുമുള്ള യുദ്ധത്തിൽ ഒരുപാടു ആളുകൾക്ക് ജീവൻ നഷ്ടമായി. അതിൽ പ്രധാനം 1997 ഇല് ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ രാമനായിഡു സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി വന്ന രവിയെ കാര് ബോംബ് ഉപയോഗിച്ച് സൂരി കൊല്ലാൻ ശ്രമിച്ചു. രവി അദ്‌ഭുതകരമായി രക്ഷപ്പെട്ടു. പക്ഷെ രവിയുടെ കൂടെ ഉണ്ടായിരുന്ന 26 പേരാണ് അന്ന് കൊല്ലപ്പെട്ടത് .രവി എതിരില്ലാതെ വളരുന്നത് കണ്ട കോൺഗ്രസ് ഇതിനു തടയിടാൻ തീരുമാനിച്ചു. രവി – സൂരി പോര് അതിനൊരു കാരണമാക്കാനും അവർ തീരുമാനിച്ചു.

2004 ഇല് സൂരിയുടെ ഭാര്യ ഭാനുമതിയെ രവിക്കെതിരെ തിരഞ്ഞെടുപ്പിൽ നിർത്തി കോൺഗ്രസ് എരി തീയിൽ എണ്ണയൊഴിച്ചു. പക്ഷെ 22000 ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രവി വീണ്ടും ജയിച്ചു . ഇത്തവണ പക്ഷെ ഭാഗ്യം രവിയുടെ കൂടെ ആയിരുന്നില്ല കാരണം രവി ജയിച്ചെങ്കിലും പാർട്ടി തോറ്റു. കോൺഗ്രസ് അധികാരത്തിൽ വേരുകയും അവർ രവിക്ക് ഉണ്ടായിരുന്ന സുരക്ഷാ പിൻവലിക്കുകയും ചെയ്തു .ഒടുവിൽ 2005 ജനുവരി 24 നു അനന്തപൂരിലുള്ള തെലുഗുദേശം പാർട്ടി ഓഫീസിനു മുന്നിൽ ആയുധ ധാരികളുടെ വെടി ഏറ്റു രവി കൊല്ലപ്പെട്ടു .

സൂരിയുടെ അടുത്ത അനുയായി ആയ ശ്രീനിവാസ റെഡ്‌ഡി തന്റെ മുതലാളിയുടെ മുഖത്തെ സന്തോഷം കാണാൻ ആണ് രവിയെ കൊന്നത് എന്ന് പിന്നീട് വെളിപ്പെടുത്തി . സീനു എന്ന് വിളിക്കുന്ന ശ്രീനിവാസ റെഡ്ഢിയും ഒടുവിൽ അനന്ത്പൂർ ജയിലിൽ കൊല്ലപ്പെട്ടു .പതിമൂന്നു വർഷത്തെ ജയിൽവാസം കഴിഞ്ഞു പുറത്തിറങ്ങിയ സൂരിയും കൂടെ ഉണ്ടായിരുന്ന ബാനു കിരൺ എന്ന ഒരാളാൽ കൊല്ലപ്പെട്ടു. 40 വർഷത്തെ പകക്ക് അതോടെ അന്ത്യമായി. പരിതല രവിയുടെ അനുയായികളോട് സൂരി പറഞ്ഞിരുന്നു നിങ്ങള്ക്ക് ഇനി ഞാൻ കാരണം ഒരു പ്രേശ്നവും ഉണ്ടാവില്ല 13 വർഷത്തെ ജയിൽ വാസം തന്നെ നരകം ആണ് ഇനി എനിക്ക് ജീവിക്കണം എന്ന്. പക്ഷെ വാളെടുത്തവൻ വാളാൽ എന്നുള്ള നീതി അവിടെയും പാലിക്കപ്പെട്ടു.

 

പരിതല രവി മരിച്ച ശേഷം നടന്ന തിരഞ്ഞെടുപ്പിൽ രവിയുടെ ഭാര്യ സുനിത മത്സരിച്ചു ജയിച്ചു എം എൽ എ ആയി .പരിതല രവിയുടെ മക്കൾക്കും സൂരിയുടെ മക്കൾക്കും രാഷ്ട്രീയത്തിൽ താല്പര്യം ഇല്ല. അതുകൊണ്ടു അവർ എവിടെയോ സുഖമായി ജീവിക്കുന്നു. രവിയുടെയും സൂരിയുടെയും കഥ രാം ഗോപാൽ വർമ്മ സിനിമ ആക്കി അതാണ് ‘രക്തചരിത്ര.’ അതിൽ രവി ആയി വിവേക് ഒബ്‌റോയിയും സൂരി ആയി സൂര്യയും അഭിനയിച്ചിരിക്കുന്നു. പറ്റിയാൽ എല്ലാവരും കാണുക.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply