നല്ലൊരു അസ്തമയം കാണാന്‍ വരൂ പിണറായിയിലേക്ക്…

പിണറായി എന്നു കേൾക്കുമ്പോൾ നമ്മുടെ മുഖ്യമന്ത്രിയെ അല്ലേ ഓർമ വരുന്നത്? എന്നാല്‍ ഞാന്‍ പറയുന്നത് ആ പിണറായി എന്ന സ്ഥലത്തെ പറ്റിയാണ്. നിങ്ങളുടെ യാത്രകളിൽ കണ്ണൂർ, തലശ്ശേരി ഉൾപെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും പോകണം പിണറായിക്ക്. മനോഹരമായ ഒരു സ്ഥലം നിങ്ങൾക്ക് കാണാം..

അസ്തമയം മനോഹരമായി ആസ്വദിക്കാം …പുഴയോരം പാർക്ക്‌ എന്നൊക്കെ ഉള്ള രീതിയിൽ ഈ സ്ഥലം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട് ..കുട്ടികൾക്ക് ഉള്ള കളി സ്ഥലം ഉൾപ്പടെ ..
കണ്ടൽ കാടുകളും ഉണ്ട് …. 300 മീറ്റർ മാറി ഒരു മാതൃക കള്ള് ഷാപ്പ് ഉണ്ട് ..നല്ല ഭക്ഷണങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട് ശീതികരിച്ച കള്ളും കിട്ടും ..

ഒരു കിലോമീറ്റർ അകലെ ഉള്ള പിണറായി ടൌണിൽ ലക്ഷ്മി ഹോട്ടെലിൽ നല്ല ഉച്ച ഊണും കിട്ടും …. (NB:ബസിനു വരുന്നവർ കണ്ണൂർ – കൂത്തുപറമ്പ് റോഡിൽ മമ്പറം ഇറങ്ങിയാൽ പിണറായിക്ക് ബസ് കിട്ടും .. ഒരു 10മിനിറ്റ് യാത്ര , തലശ്ശേരിയിൽ നിന്ന് നേരിട്ട് ബസ് ഉണ്ട് പിണറായിക്ക് .. ബൈക്കിൽ വരുന്നവർ ചോദിച്ചു വരുകയോ .. , ഗൂഗിൾ മാപ്പിനെയോ ആശ്രയിക്കാം .. കാരണം ഒരുപാട് ചെറു വഴികൾ ഉണ്ട് പിണറായി എത്തി ചേരാൻ ..)

കടപ്പാട് – വിമല്‍കുമാര്‍ ടി.ജി.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply