കാണാക്കനി തേടി സായിപ്പിനെ കൊതിപ്പിച്ച ഉറുമ്പിക്കരയിലേക്ക്…

യാത്രാവിവരണം – Suneer Ibrahim.

“ന്റെ ബാബുഏട്ടാ ഞമ്മള് പെട്ടു: ശെരിക്കും പെട്ടു.” ഇങ്ങനെ എതെങ്കിലും ട്രിപ്പ് പോയപ്പോ ഇങ്ങള് പറഞ്ഞതായി ഓർക്കുന്നുണ്ടോ?.. രാവിലെ പാഞ്ചാലി മേട്ടിലേക്ക് എന്നു പറഞ്ഞു ഇറങ്ങിയ യാത്ര ഇപ്പൊ ദേ ഇതാ ഉറുമ്പിക്കര യിൽ എ്ത്തിപ്പെട്ടിരിക്കുന്നു. മഴയുടെയും കോട മഞ്ഞിന്റെയും വെള്ളച്ചാട്ടങ്ങളുടെയും സ്വന്തം ഉറുമ്പിക്കര🏄🏄🏄
ഓഫ്‌റോഡ് പ്രേമികളുടെ സ്വർഗം.(ഹ ഹ)..ഇടക്ക് വഴിയിൽ ഇരുന്നു “ഹലാക്കിന്റെ അവിലും കഞ്ഞീം”(ബഷീർ) എന്നു പറയിപ്പിക്കുന്ന വഴികളും …

മുണ്ടക്കയത്തു വെച്ചു കണ്ട ഒരു വഴികാട്ടി ആയ സഹോ ആണ് ഉറുമ്പിക്കര അടുത്താണെന്നും വെള്ളച്ചാട്ടം സൂപ്പർ ആണെന്നും പറഞ്ഞതു.സഞ്ചാരി യിൽ കേട്ടിട്ടുള്ള പേരാണല്ലോ?.. ഫോണെടുത്തു സെർച്ച് ചെയ്യാമെന്നോർത്തപ്പോ നാശം റേഞ്ചു ഇല്ല. എന്നാ പിന്നെ അവിടെ പോകാം, പഞ്ചാലിമെടു തിരിച്ചു വരുമ്പോൾ കേറാം. ..

അങ്ങനെ ചോദിച്ചും പറഞ്ഞും ഉറുമ്പിക്കര വെള്ളച്ചാട്ടം എത്തി.നാട്ടുകാർക്ക് വഴി പറഞ്ഞു തരാൻ വളരെ ഉത്സാഹവും സന്തോഷവുമാണ്. വളരെ മനോഹരമായ സ്ഥലം.അതികം explore ചെയ്തിട്ടില്ല. നല്ല ഒരു കുളി പാസ്സാക്കി.കുറെ നാട്ടുകാര് പിള്ളേർ അവിടെ കുളിക്കുന്നുണ്ടായിരുന്നു. മുകളിൽ ഒരു റിസോർട്ട് ഉണ്ടെന്നും ആ വഴിയേ ഏലപ്പാറക്കു പോകാമെന്നും പറഞ്ഞു.പക്ഷെ ഓഫ്‌റോഡ് ആണ്.റിസ്ക് ആണ് എന്നൊക്കെ പറഞ്ഞു. റിസ്ക് എടുക്കാതെ എന്തു റസ്ക്”. ഏതായാലും റിസോർട് വരെ പോകാം.എന്നിട്ടു തീരുമാനിക്കാ റിസ്ക് ഏടുക്കണോ എന്നു.
റിസോർട്ട് വരെ വലിയ സീൻ ഇല്ല.റോഡ് എന്നു വേണമെങ്കിൽ പറയാം. ചിലയിടത്തു കോണ്ക്രീറ് ചിലയിടത്ത് കല്ലും മണ്ണും മാത്രം ; ഇതെന്താ ഇങ്ങനെ,ആരാണ് സുന്ദരമായ ഒരു നല്ല റൈഡ് ആഗ്രഹിക്കാത്തത്.

റിസോർട്ടിനടുത്തു എത്തിയപ്പോൾ എല്ലാവരുടേം കഥയിൽ ഉണ്ടാകാറുള്ള പോലെ ഒരു ചേട്ടൻ നമുക്ക് വേണ്ടി അവിടെ ഒരു കാര്യവും ഇല്ലാതെ കാത്തു നിൽപുണ്ടായിരുന്നു. പുള്ളിയോട് കുറെ നേരം കത്തി വച്ചു. ബ്രിട്ടീഷ് ക്കാരുടെ കാലത്തുള്ള എസ്റ്റേറ്റ് ആണ്. ബ്രി​​ട്ടീ​​ഷു​​കാ​​ര​​നാ​​യ ജോ​​ണ്‍ ജോ​​സ​​ഫ്‌ മോ​​ര്‍ഫി സാ​​യി​​പ്പ് കേ​​ര​​ള​​ത്തി​​ല്‍ 1903-ൽ ​​ആ​​ദ്യ​​മാ​​യി ഈ ​​പ്ര​​ദേ​​ശ​​ത്താ​​ണ്‌ റ​​ബ​​ര്‍ കൃ​​ഷി ആ​​രം​​ഭി​​ക്കു​​ന്ന​​ത്. സായിപ്പ് സുഖമായി ജീവിച്ചിരുന്ന കാലം. എന്തായിരിക്കും ഇവിടത്തെ അവസ്ഥ, ആലോചിച്ചിട്ട് തന്നെ പെടിയാകുന്നു. ആ മഹാൻ ആയ ചേട്ടൻ ആണ് നമ്മുടെ കോണ്ഫിഡസ് കൂട്ടിയത്. വഴി വളരെ മോശമാണ്.4 wheel ഡ്രൈവ് വണ്ടി മാത്രേ പോകൂ. പക്ഷെ പിള്ളേരൊക്കെ പോകുന്നതാ, ബുള്ളെട്ടു കൊണ്ടൊക്കെ. നല്ല കാഴ്ചകൾ ഒക്കെ ഉണ്ട്. ഫോട്ടം പിടിക്കാൻ ഒക്കെ നല്ലതാ. ഞങ്ങൾ പരസ്പരം നോക്കി.അപ്പൊ പോകാല്ലേ??.. ചേട്ടനോട് യാത്ര പറഞ്ഞു ഹനുമാൻ ഗിയറിൽ മല മുകളിലേക്ക് പാഞ്ഞു.

റിസോർട്ടിന്റെ മുകളിൽ നല്ല.ഒരു view പോയിന്റ് ഉണ്ട്. അവിടെ നിൽക്കുമ്പോൾ ഒരു Tharil ഒരു ഫാമിലി വന്നു ജീപ്പ് നിർത്തി.അവരും ഏതോ ഒരു വീഡിയോ കണ്ടു വന്നതാണ്. അവരായിട്ടു കമ്പനി ആയി. അവരാണ് വഴി നീളെ യാതൊരു മടിയും ഇല്ലാതെ ഞങ്ങളെ സഹായിച്ചത്.അതു വഴിയേ പറയാം.

മുകളിലൊട്ടുള്ള റോഡ് ജോറായിട്ടുണ്ട്.റോഡ് എന്നു പറയാൻ ഇല്ല. മൊത്തം ഉരുളൻ പാറകൾ പാകിയിരിക്കുന്നു. പലയിടത്തും കല്ലുകൾ അടർന്നു പോയിട്ടുണ്ട്.ബൈക്കു അതിൽ കയറുമ്പോൾ തെന്നി മാറുന്നു.ഒരു സൈഡ് ചെങ്കുത്തായ അഗാധമായ കൊക്കയാണ്. താഴെ വീണാൽ” 2 ജോണി വാക്കർ മ്മാര് ഇവിടെ ജീവിക്കുന്നു എന്നു ബോർഡ് വെച്ചാ മതി” കുറച്ചങ് ചെന്നപ്പോൾ ഒരു വാട്ടർ ടാങ്കിനടുത്തു എത്തി അവിടുന്നു മുഖവും കഴുകി റെസ്റ് എടുക്കുന്നതിനിടയിൽ ആ Thar ലെ പിള്ളേര് ഹായ് കാണിച്ചു കടന്നു പോയി. ഞങ്ങൾ താറിന്റെ പുറകെ വിട്ടു.
അടർന്നു കടക്കുന്ന കല്ലുകൾക്കിടയിലൂടെ ബുള്ളറ്റും R15 ഉം കരഞ്ഞും കിതച്ചും മുൻപോട്ടു പോയി.

പെട്ടെന്ന് എന്റെ ബൈക്ക് ചെറുതായൊന്നു മറിഞ്ഞു.ആ താർ ലെ പിള്ളേര് ഓടി വന്നു സഹായിച്ചു. നമ്മുടെ ജിന്നിനെ പൊക്കിയെടുക്കുന്നതിനിടയിൽ എന്റെ കയ്യുടെ മസിലും പിടിച്ചു.ഭയങ്കര വേദന.ബാഗിൽ നിന്നു മൂവ് എടുത്തു തടവി.5 min കഴിഞ്ഞു വേദന മാറി. വിശന്നിട് വയ്യ. ഉള്ള എനർജി മൊത്തം ചോർന്നു. കൂടെയുള്ള ബ്രോ വളരെ ദയനീയമായി എന്നെ നോക്കി. ശെരിക്കും പെട്ടലോ. തിരിച്ചു പോയാലോ?..ഇനിയും ഈ മല തിരിച്ചു ഇറങ്ങൽ അസാധ്യം.നല്ലൊരു ദൂരം പിന്നിട്ടു.മല ഇറങ്ങാൻ കേറുന്നതിനെക്കാൾ കഷ്ടപ്പാടാണ്.മുൻപോട്ടു പോകുന്തോറും വഴി മോശമായി വരുന്നു. എന്തേലും പറ്റിയാൽ ആരു സഹായിക്കാൻ. ഫോണിന് റെയ്ഞ്ച് ഇല്ല.മൊത്തത്തിൽ ഒരു ഭയാനകമായ ഭീകരത…

ഇടക്ക് എതിർ ദിശയിൽ ഒരു ജീപ്പ് വന്നു. ബൈക്ക് സൈഡ് കൊടുക്കാൻ തന്നെ ബുദ്ദിമുട്ടാണ്, അപ്പോ താറിന്റെ കാര്യം പറയണോ. അവര് ശെരിക്കും കഷ്ടപ്പെട്ടു. ഇരുമലച്ചി പാറയുടെ മുകളിൽ എത്തി.അവിടെ ഒരു അമ്പലമുണ്ട്.ആരെയും കണ്ടില അവിടെ.കുറേനേരം അവിടെ കാറ്റു കൊണ്ട് ഇരുന്നു. പിന്നെ വീണ്ടും ആ കല്ലു പാകിയ വഴിയേ. കുറച്ചു ചെന്നപ്പോൾ രണ്ടു ബൈക്കും വീണ്ടും കുടുങ്ങി. ആ താർ ലെ പിള്ളേര് വന്നു തള്ളി തന്നു.
അവരോടു താങ്ക്സ് പറഞ്ഞു അവരെ മുൻപേ കേറ്റി വിട്ടു. അങ്ങനെ ഒരു കണക്കിന് ആ ദുർഘടമായ വഴികൾ പിന്നിട്ടു. മലയുടെ താഴെ എത്തി. മുകളിൽ കല്ലാണെങ്കിൽ താഴെ ചെളി നല്ല.കട്ട ചെളി. ബൈക്കു താണു പോകുന്നു. ആദ്യം പോകേണ്ട വഴി മാർക് ചെയ്തു, നടന്നു നോക്കി എന്നിട്ടു അതിലൂടെ ബൈക്കു ഓടിച്ചു. ഒന്നു രണ്ടു പ്രാവശ്യം താണു . ഒരു കണക്കിന് തള്ളി കേറ്റി.

അങ്ങനെ അബാൻ ടീ എസ്റ്റേറ്റിലൂടെ ഏലപ്പാറക്കു സ്കൂട് ആയി. റൂട്ട് :  മുണ്ടക്കയം _ കൂട്ടിക്കൽ_ യെണ്ടയാർ_ ഉറുമ്പി റിസോർട്_ അബാൻ ടീ പ്ലാന്റേഷൻ_ഏലപ്പാറ. ഞാൻ പോയ റൂട്ട് ഇതാണ് .വേറെ റൂട്ട് കൂടി കുട്ടിക്കാനത്തെക്കു ഉണ്ട്. മുണ്ടക്ക​​യം -കൂ​​ട്ടി​​ക്ക​​ല്‍ -വെം​​ബ്ലി-​​ഉ​​റു​​മ്പി​​ക്ക​​ര ഏ​​ക​​ദേ​​ശം 20 കി​ലോ​മീ​റ്റ​ർ, മുണ്ടക്ക​​യം -എ​​ന്ത​​യാ​​ര്‍ -വ​​ട​​ക്കേ​​മ​​ല -ഉ​​റു​​മ്പി​​ക്ക​​ര ഏ​​ക​​ദേ​​ശം 20 കി​ലോ​മീ​റ്റ​ർ, കുട്ടിക്കാനം-ആ​​ഷ്‌​​ലി എ​​സ്റ്റേ​​റ്റ്‌ -ഉ​​റു​​മ്പി​​ക്ക​​ര – ഏ​​ക​​ദേ​​ശം 7 കി​ലോ​മീ​റ്റ​ർ, ഏലപ്പാറ -മേ​​മ​​ല-​​ഉ​​പ്പു​​കു​​ളം-​​ഉ​​റു​​മ്പി​​ക്ക​​ര ഏ​​ക​​ദേ​​ശം 13 കി​ലോമീറ്റർ.

അനുഭവങ്ങൾ :  # ഒരിക്കലും ഒറ്റക്ക് പോകാതിരിക്കുക , പോയവർ ഉണ്ട് പക്ഷെ(വണ്ടി തള്ളാനും സഹായത്തിനും ആരെങ്കിലും വേണ്ടേ?# ഫുഡ് കരുതുക വഴിയിൽ ഒന്നും ഇല്ല. # ബൈക്കു ഒഴിവാക്കി 4 wheel ഡ്രൈവാണു നല്ലതു….

 

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply