രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് – ഈ പോലീസുകാരൻ പറയുന്നത് കേൾക്കൂ…

കഞ്ചാവിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗം വിദ്യാര്‍ത്ഥികളിലും കൊച്ചുകുട്ടികളിലും വരെ വലിയരീതിയില്‍ വര്‍ദ്ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പലപ്പോഴും ഇതില്‍ നിന്ന് പിന്തിരിയാനാവാത്ത രീതിയില്‍ കുട്ടികള്‍ ഇത്തരം ലഹരികള്‍ക്ക് അടിമകളായതിനുശേഷമാണ് മാതാപിതാക്കള്‍ പോലും വിവരമറിയുന്നത്. ലഹരിവസ്തുക്കളെക്കുറിച്ചും അവ വിപണിയിലെത്തുന്ന രീതിയേക്കുറിച്ചും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും അറിവില്ലാത്തതാണ് കുട്ടികളുടെ ഈ ശീലം കണ്ടുപിടിക്കപ്പെടാതെ പോവുന്നതിന് പ്രധാന കാരണം.

അതേസമയം, കഞ്ചാവു കുട്ടികളിലേയ്ക്ക് എത്തിക്കാനും അവരെ വലയിലാക്കാനും ഏജന്റുമാര്‍ സജീവമാകുന്നതായാണ് പോലീസ് പറയുന്നത്. ഇതോടെ ജാഗ്രത നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം പോലീസ്. കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ടാണു പോലീസ് ബോധവത്ക്കരണം നടത്തിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കു കണ്ടാല്‍ പെട്ടെന്നു മനസിലാകുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് ഇത്. കുഞ്ഞു പാത്രം പോലെ തോന്നിക്കുന്ന ക്രഷര്‍ ആണ് ഒരു ഉപകരണം.

കഞ്ചാവും സിഗരറ്റ് ചുക്കയുമെല്ലാം ഇതിനുള്ളില്‍ ശേഖരിച്ചു പാത്രം ഒന്നു തിരിച്ചാല്‍ അതു പൊടിയുമെന്നും ഇതു ചുക്കായി സിഗരറ്റില്‍ ഉപയോഗിക്കാമെന്നും ഓണ്‍ലൈന്‍ വഴി ഇവ വാങ്ങാന്‍ സാധിക്കുമെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടികൂടിയ കുട്ടികളില്‍ നിന്നു പിടികൂടിയതാണ് ഈ ഉപകരണം. പേര് അറിയാത്ത കുഴല്‍ പോലെ ഒരു ഉപകരണവും പോലീസ് വീഡിയോയിലൂടെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി. കഞ്ചാവു നിറച്ച ശേഷം ഇത് ഹുക്കയായി വലിക്കാന്‍ ഉപയോഗിക്കുമെന്നും പോലീസ് പറയുന്നു. കുട്ടികളുടെ കൈയ്യില്‍ ഉത്തരം ഉപകരണങ്ങള്‍ ഉണ്ടോ എന്നു മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും വീഡിയോയില്‍ പോലീസ് പറയുന്നു

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply