കിഴക്കിന്റെ വെനീസീലേക്ക് സര്‍ക്കാര്‍ ബോട്ടില്‍ ഒരു സ്വപ്ന യാത്ര..

ഓരോ യാത്രയും ഓരോ അനുഭവങ്ങൾ സമ്മാനിക്കുന്നു… ഹൌസ് ബോട്ടും കരിമീൻ ഫ്രൈയും  താറാവ് കറിവെച്ചതും നല്ല നാടൻ കള്ളും ഡി.ജെ യും ഓക്കെ പ്രതീക്ഷിച്ച് ആലപ്പുഴയിൽ വരുന്നവരാണ് അധിക ടൂറിസ്റ്റുകളും. എന്നാൽ ഇതൊന്നും ഇല്ലാതെ യാത്ര യെ മാത്രം പ്രണിയിച്ച്  ആലപ്പുഴയിൽ ഒന്ന് പോയാലോ അതും കുറഞ്ഞ ചിലവിൽ….

ആദ്യമായിട്ടാണ് ഒറ്റയ്ക്ക് ഒരു യാത്ര പോവേണ്ടി വരുന്നത്… കാരണം സഹ യാത്രികനായി കൂടെ വരേണ്ട സുഹൃത്ത് ന് അപ്രതീക്ഷിതമായി പാതിവഴിയിൽ തിരിച്ച് പോവേണ്ടി വന്നു. മലപ്പുറത്ത്‌ അങ്ങാടിപുറം സ്റ്റേഷനിൽ നിന്നും രാജ്യറാണി എക്സ്പ്രസ്സിൽ  രാത്രി 9.30 ന്റെ ട്രെയിനിൽ യാത്ര തുടങ്ങി 3 മണിക്ക് കോട്ടയം സ്റ്റേഷനിൽ എത്തിയ ഞാൻ നല്ല ഒരു ചൂട് കോഫി യും കുടിച്ച് പ്ലാറ്റ്ഫോമിൽ കുറച്ചു നേരം ഇരുന്നു… ശേഷം സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി കുളിച്ച് ഫ്രഷായി സുബഹി നിസ്കാരം കഴിഞ്ഞ് ഓട്ടോയിൽ കയറി ബോട്ട് ജെട്ടിയിലേക്ക്.

*കോടി മാതാ ബോട്ട് ജെട്ടി* (ജലഗതാഗത വകുപ്പിന്റെ കീഴിൽ കോട്ടയം മുതൽ ആലപ്പുഴ വരെ യാത്ര ക്കായി ഉപയോഗിക്കുന്ന ബോട്ട് ജെട്ടി ). അവിടെ നിന്നും ആദ്യ ബോട്ട് യാത്ര ആരംഭിക്കുന്നത്. രാവിലെ 6.45 ന് ആണ്. ഉദയ സൂര്യൻ വേമ്പനാട് കായലിനെ സ്വർണചായം പുതപ്പിക്കുന്നത് കാണാനുള്ള ആഗ്രഹമായിരുന്നു ഈ യാത്രയുടെ ഉദ്ദേശം, എന്നാൽ രാത്രിയിൽ പെയ്തു തീരാത്ത മഴ മേഘങ്ങൾ കണ്ടപ്പോൾ പ്രതീക്ഷഅസ്തമിച്ചു. സമയം 6.30 ആയപ്പോഴേക്കും യാത്രക്കായി ഒരു കൂട്ടം ആളുകൾ എത്തിതുടങ്ങി ബോട്ടിൽ കയറിയവരിൽ അധികവും സെൽഫി എടുക്കുന്നത് കണ്ടപ്പോൾ മനസ്സിലായി ഇവരാരും സാധാരണ യാത്രക്കാർ അല്ലെന്ന് അവരും എന്നപോലെ ടൂറിസ്റ്റ്കളാണ്. കോട്ടയം ടു ആലപ്പുഴ 19 രൂപ യുടെ ടിക്കറ്റ് തന്നു. ബോട്ടിൽ യാത്രക്കുള്ള മണി മുഴങ്ങി. ബോട്ട് പുറപ്പെടുമ്പോൾ ചാറ്റൽ മഴയിൽ കായലിൽ ഓളങ്ങൾ ഇരുഭാഗത്തേയും ബണ്ടിൽ തട്ടി ഉയർന്നു പൊങ്ങുന്നത് എല്ലാവർക്കും കൗതുകമായി.

ഒറ്റക്കുള്ള യാത്രയിൽ പരിചയപ്പെടാൻ ആരുമില്ല. ചുറ്റും നോക്കിയപ്പോൾ മുന്നിൽ ഒരു ഗൈഡ് പോലെ ഒരാൾ യാത്രാ വിവരണം പറഞ്ഞു കൊടുക്കുന്നു . ഞാനും അത് കേട്ടുകൊണ്ട് പുറത്തെ വിശാലമായ നെൽവയലുകലിൽ വെള്ളം നിറച്ചു വെച്ചിരിക്കുന്നതും ഇടക്ക് യാത്രക്കാരെ കയറ്റാനും ഇറക്കാനും ബോട്ട് നിർത്തുന്നതും കായലിൽ കുറുകെ അഞ്ചിൽ കൂടുതൽ കുഞ്ഞു പാലങ്ങൾ ബോട്ട് വരുമ്പോൾ പാലം കയർ ഉപയോഗിച്ച് വലിച്ചു പോക്കുന്നതും എല്ലാം കണ്ടു യാത്ര തുടർന്നു..

അതിനിടയിൽ മുന്നിൽ ഇരിക്കുന്നവരെ പരിചയപ്പെട്ടു. അവരും മലപ്പുറം തന്നെ. പിന്നെ കുറെ പയ്യൻസ് അവരും മലപ്പുറം യാത്രയിൽ സ്വന്തം നാട്ടിലെ ആളുകളെ കണ്ടുമുട്ടിയപ്പോൾ വലിയ സന്തോഷം തോന്നി.. അതിനിടയിൽ പത്തനംതിട്ടയിലെ മാത്യു ജോർജ് യേട്ടനെ പരിചയപെട്ടു.. ഈ യാത്രയിൽ കിട്ടിയ നല്ലയൊരു അനുഭവമായിരുന്നു പുതിയ ആളുകളെ പരിചയപ്പെടാൻ സാധിച്ചത്. മ്മളെ ഗൈഡ് കോട്ടയക്കാരൻ ആണ്. അസ്സൽ തമാശക്കാരൻ. ഓരോരോ സ്ഥലങ്ങളും അതിന്റെ ചരിത്രവും അദ്ദേഹം ഞങ്ങൾക്ക് പറഞ്ഞു തന്നു.

അതിനിടയിൽ യാത്രക്കാർ കൂടി കൊണ്ടിരുന്നു. ഇരുകരകളിലും താമസമക്കാർ അതിനപ്പുറം ഇരു ഭാഗത്തും കണ്ണെത്താ ദൂരം നെൽവയൽ, ചെറിയ ബണ്ടു കൾ കൊണ്ട് കായലും വയലും വേർതിരിച്ചു വെച്ചിരിക്കുന്നു..
യാത്ര 2 മണിക്കൂർ പിന്നിട്ടപ്പോൾ ഹൌസ് ബോട്ടുകളുടെ നീണ്ട നിര തന്നെ കായലുകളിൽ കാണാൻ തുടങ്ങി. പിന്നീട് അങ്ങോട്ട്‌ വലുതും ചെറുതുമായ ബോട്ടുകൾ കടന്നു പോയികൊണ്ടേയിരുന്നു. ഈ യാത്ര 9.15 ന് ആലപ്പുഴയിൽ എത്തും. സമയം 9 ആയി കായലിന്റെ സൗന്ദര്യവും, മത്സ്യം പിടിക്കുന്നവരെയും, കായലിൽ നിന്നും ചളി വാരുന്നവരെയും, എല്ലാം കണ്ട് രണ്ടര മണിക്കൂർ പോയത് വളരെ പെട്ടന്നായിരുന്നു.

ആലപ്പുഴയിൽ എത്തിയ ഞാൻ കൂടെ ജോലി ചെയ്തിരുന്ന അനിലേട്ടനെ വിളിച്ചു അങ്ങനെ അനിലേട്ടന്റെ കൂടെ വീട്ടിലേക്ക്‌. അവിടെ നിന്നും ചപ്പാത്തി യും ചിക്കനും കഴിച്ചു ബൈക്കിൽ യാത്ര തുടങ്ങി. ആലപ്പുഴ സ്വദേശിയായ അദ്ദേഹത്തിന് ആലപ്പുഴയെ കുറിച്ച് കൂടുതൽ അറിയാമെന്ന കാര്യം എന്നിൽ ആഹ്ളാദം ഇരട്ടിച്ചു.

ആലപ്പുഴയിലെ പ്രധാന സ്മാരകം, ക്ഷേത്രങ്ങൾ🏯, പള്ളികൾ⛪,കുട്ടനാട്ടിലെ കൃഷിയിടം🌾🌾, ബീച്ച് 🌊എന്നിവ ഈ യാത്രയിൽ അനിൽ ഭായ് എനിക്ക് കാണിച്ചു തന്നു. അതിൽ ചിലതൊക്കെ ചരിത്രം വിക്കിപീഡിയ🌐 യിൽ നിന്നും എടുത്തതും കൂട്ടിചേർക്കുന്നു..

*അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം* അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പരബ്രഹ്മസ്വരൂപനായ ശ്രീ കൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണ് ഇവിടുത്തേത് ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്…

*തകഴി ശിവശങ്കരപ്പിള്ള സ്മാരകം* നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ

*കരുമാടിക്കുട്ടൻ(ബുദ്ധപ്രതിമ)* ആലപ്പുഴ ജില്ലയിലെ തകഴിക്കടുത്തുള്ള കരുമാടി എന്ന ഗ്രാമത്തിലെ പ്രസിദ്ധമായ ബുദ്ധപ്രതിമയാണ്‌ കരുമാടിക്കുട്ടൻ. കരുമാടിത്തോട്ടിൽ വളരെക്കാലമായി അറിയപ്പെടാതെ കിടന്നിരുന്ന വിഗ്രഹം സം‌രക്ഷിച്ചെടുത്തത് സർ റോബർട്ട് ബ്രിസ്റ്റോ ആയിരുന്നു. കേരളത്തിൽ അപൂർ‌വ്വം ബുദ്ധപ്രതിമകളിലൊന്നാണിത്.

*പുന്നപ്ര-വയലാർ രക്തസാക്ഷി സ്മാരകം* “പുന്നപ്ര-വയലാർ സമരം ബ്രിട്ടീഷ് സർക്കാരിനും ജന്മിത്തത്തിനും എതിരേ നടന്ന തൊഴിലാളി സമരമായിരുന്നു. ഭൂമി പുനർവിതരണം പുന്നപ്ര-വയലാർ സമരത്തിന്റെ കാതലായിരുന്നത് കാർഷിക വിപ്ലവത്തിൽ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ അടങ്ങിയിരിക്കുന്നു എന്ന മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തം പുന്നപ്ര വയലാർ സമരം തെളിയിക്കുന്നു.”

ഇതിനു പുറമെ ഒരുപാട് ക്ഷേത്രങ്ങൾ പള്ളികൾ യാത്രക്കിടയിൽ കാണാൻ സാധിച്ചു. നെൽ വയലുകൾ കൃഷി കഴിഞ്ഞു വെള്ളം നിറച്ചു വെച്ചതിനാൽ വഴിയോര കാഴ്ചകൾ ഭംഗി കുറഞ്ഞുപോയന്ന്‌ തോന്നിപോയി… യാത്ര തുടർന്നു കൊണ്ടിരുന്നു എല്ലാം ഒരു ദിവസം കൊണ്ട് തന്നെ കണ്ടു തീർത്തു രാത്രി തിരിക്കണം, അതായിരുന്നു പ്ലാൻ യാത്ര തുടർന്നു…. അനിൽ ഭായ് എന്നെയും കൊണ്ട് എവിടേക്കോ പോവുന്നു….പിന്നീട് തണ്ണീർ മുക്കം ബണ്ടിന്റെ അടുത്തേക്കായിരുന്നു യാത്ര…. ചരിത്രം നോക്കാം..👇

*തണ്ണീർമുക്കം ബണ്ട്* വേമ്പനാട്ടു കായലിലെ ഒരു പ്രധാന ആകർഷണം ആണ് തണ്ണീർമുക്കം ബണ്ട്. കുട്ടനാട്ടിലെ നെൽകൃഷി ഉപ്പ് വെള്ളത്തിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി കുട്ടനാട് വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ചതാണ് ഇത്. ഇതുകൊണ്ടു കുട്ടനാട്ടിൽ വർഷം മുഴുവൻ ശുദ്ധജലം ലഭിക്കുന്നു. ഇതു കുട്ടനാട്ടിലെ നെൽകൃഷിക്ക് സഹായം അയെങ്കിലും അനേകം പാരിസ്ഥിതിക പ്രശ്നങ്ങൾ ഇതു മൂലം ഉണ്ടായിട്ടുണ്ട്.അവിടെ എത്തിയ ഞങ്ങൾക്ക് പുതിയ ബണ്ടിന്റെ നിർമാണം നടക്കുന്നത് കാണാൻ സാധിച്ചു.

സമയം വൈകിട്ട് നാലര. ബീച്ചിലെ ലൈറ്റ് ഹൌസിലേക്ക്…. അവസാന പാസ്സ് എടുത്ത് കയറി കൂടുതൽ സമയം അവിടെ നിന്നില്ല ശേഷം മഴ മേഘങ്ങളും ഇടിമിന്നലും വലിയ തിരമാലയും കണ്ടുകൊണ്ടു കടൽ തീരത്ത്.. രാവിലെ തുടങ്ങിയ ബൈക്ക്‌ യാത്ര ഇവിടെ അവസാനിക്കുന്നു.. രാത്രി 8.00 മണിക്ക്‌ തിരുവനന്തപുരം ആലപ്പുഴ വഴി തൃശ്ശൂർ പെരിന്തൽമണ്ണ വഴിക്കടവ് ബസിൽ കയറി സ്വന്തം വീട്ടിലേക്ക്‌ ….

===*യാത്ര സഹായി – യാത്രികൻ_വാട്സ്ആപ്പ്_ഗ്രൂപ്പ്‌, ഗൂഗിൾ_മാപ്പ്, വിക്കിപീഡിയ, ആനവണ്ടി(App), ഐ.#ആർ. #ടി. #സി. (App), ഫോട്ടോസ് &വിവരണം Shakir Tk Shakki. സ്പെഷ്യൽ താങ്ക്സ്‌ Anil Gopal (ആലപ്പുഴ ) Ali Kottakkal Shanavas Karuvarakundu.

വീഡിയോസ് :- #instagram https://www.instagram.com/p/BiwoalWFL20i9l8CeDkzR_6UOUBi26…/.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply