ലോഫ്ളോര്‍ ബസ്സില്‍ ബസ് വാറണ്ടുമായി കയറിയപ്പോള്‍ ഇറക്കിവിട്ടവര്‍ക്കെതിരെ അടൂര്‍ ഡിവൈ.എസ്.പി ഓഫീസിലെ പോലീസുകാരനായ ആര്.വിനോദ്കുമാര്‍ നടത്തിയ നിയമപോരാട്ടമാണ് ഉത്തരവിലേക്ക് നയിച്ചത്.
നിയമപരമായ ബസ്വാറണ്ടുമായി കെ.എസ്.ആര്.ടി.സി. ലോഫ്ലോര്‍ ബസ്സില്‍ യാത്ര ചെയ്യാന്‍ പോലീസുകാര്‍ക്ക് ഇനി തടസ്സമില്ല. ലോ ഫ്ളോര്‍ എ.സി. ഉള്‍പ്പടെയുള്ള എല്ലാത്തരം ബസ്സുകളിലും പോലീസുകാര്‍ക്ക് നിയമപരമായ വാറണ്ട് ഉപയോഗിച്ച് യാത്രയ്ക്ക് അനുമതിനല്‍കി ഒക്ടോബര്‍ 12ന് കെ.എസ്.ആര്.ടി.സി. മെമ്മോറാണ്ടം ഇറക്കി.
ലോഫ്ളോര്‍ ബസ്സില്‍ ബസ് വാറണ്ടുമായി കയറിയപ്പോള്‍ ഇറക്കിവിട്ടവര്‍ക്കെതിരെ അടൂര്‍ ഡിവൈ.എസ്.പി ഓഫീസിലെ പോലീസുകാരനായ ആര്.വിനോദ്കുമാര്‍ നടത്തിയ നിയമപോരാട്ടമാണ് ഉത്തരവിലേക്ക് നയിച്ചത്.

പോലീസ് ആവശ്യവുമായി ബന്ധപ്പെട്ട് തപാല്‍ ഡ്യൂട്ടിക്ക് കഴിഞ്ഞ മാര്‍ച്ച് 23ന് തിരുവനന്തപുരത്ത് പോയി തിരികെവരാനായി തമ്പാനൂര്‍ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ എത്തി ലോ ഫ്ളോര്‍ ബസ്സില്‍ കയറിയപ്പോഴാണ് ബസ് വാറണ്ട് അനുവദിക്കില്ല എന്നുപറഞ്ഞ് വിനോദ്കുമാറിനെ ഇറക്കിവിട്ടത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹം ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
കേരള പോലീസ് മാനുവല്‍ ചട്ടപ്രകാരം പോലീസുകാര്‍ക്ക് ഔദ്യോഗികയാത്രയ്ക്ക് ബസ് വാറണ്ട് ഉപയോഗിക്കാം. എന്നാല്‍, കേന്ദ്രഫണ്ട് ഉപയോഗിച്ച് വാങ്ങിയിട്ടുള്ള ലോഫ്ളോര്‍ ഉള്‍പ്പടെയുള്ള ജെന്റം ബസ്സുകളില്‍ പാസുകളോ വാറണ്ടുകളോ അനുവദിക്കില്ലെന്ന് ലോകായുക്തയില്‍ കെ.എസ്.ആര്.ടി.സി. വാദിച്ചു. നിയമാനുസരണം ഔദ്യോഗികയാത്രയ്ക്ക് ഉപയോഗിക്കുന്ന ബസ് വാറണ്ട് സൗജന്യനിരക്കിലുള്ള പാേസാ ടിക്കറ്റോ അല്ലെന്നും ടിക്കറ്റിന് ഈടാക്കുന്നതുക പോലീസ് വകുപ്പില്‍നിന്ന് അനുവദിക്കുന്നതാണെന്നും വിനോദ് കോടതിയെ അറിയിച്ചു. ഒക്ടോബര്‍ 8ന് ലോകായുക്തയില്നടന്ന വാദത്തില്‍ കെ.എസ്.ആര്.ടി.സി. എം.ഡി.യെ കേസില്‍ വിസ്തരിക്കണമെന്നും വിനോദ് ആവശ്യപ്പെട്ടു.
നവംബര്‍ 10 ന് കേസ് അവധിക്ക് വച്ചിരിക്കെയാണ്, കെ.എസ്.ആര്.ടി.സി. മെമ്മോറാണ്ടം. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ ഓഫീസുകളിലേക്കും ചീഫ് ഓഫീസില്‍നിന്ന് അയച്ചുകൊടുത്തിട്ടുണ്ട് .
News: Mathrubhumi
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog