പ്രളയപ്പേടിയെ അതിജീവിക്കാൻ അമ്മയുമായുള്ള യാത്ര

വിവരണം – സത്യ പാലക്കാട്.

ഈ യാത്രയിൽ ചിലയിടത്ത് നിങ്ങളെ കാണാൻ കഴിയും , പ്രളയം ‘നമ്മെ ഒന്നാക്കിയത്തിൻ്റെ ഓർമ്മകൾ മാത്രം. കവയിലെ ആഞ്ഞടിക്കുന്ന കാറ്റിലും തണുപ്പിലും കണ്ണൊന്ന് അടച്ചപ്പോൾ അവസാന കുറച്ച് ദിവസങ്ങൾ മുതൽ മാസങ്ങൾ വരെ മനസ്സ് ചിതറി പോയി ടൈം എലാപ്സ് പോലെ. അവസാനത്തെ രണ്ടുവർഷത്തോളം ‘അമ്മ തന്ന സ്വാതന്ത്രത്തിൻ്റെ അങ്ങേയറ്റം യാത്രകളാലും അനുഭാവങ്ങളാലും ഒരുപാട് മനുഷ്യമനസുകളെയും തേടിയും , ജീവിക്കുന്ന ജീവിതത്തിൻ്റെ അർഥംവും ആത്മാവും തേടി ,ദൈനദിന ജീവിതത്തെ ഇല്ലാതാക്കി , എനിക്ക് വേണ്ടി ‘അമ്മ സമ്മാനിച്ച രണ്ടു വര്ഷം സന്തോഷങ്ങളാലും സങ്കടങ്ങളാലും ഒരുപാട് വികാരങ്ങളാലും ജീവിതം സമ്പന്നമാക്കി …!

ഞാൻ ആലോചിട്ടുണ്ട് സാധാരണയിലും സാധാരണമായ എൻ്റെ കുടുംബം ,അതായത് ഇപ്പൊ ഞാനും അമ്മയും മാത്രമുള്ള വലിയ കുടുംബം ,നീ ഇഷ്ടപെടുന്നപോലെ ജീവിച്ചോടാ എന്നൊരമ്മ പറയണമെന്നുണ്ടെങ്കിൽ , എത്രമാത്രം ധൈര്യം വേണമെന്ന് , അമ്മക്ക് ജീവിതത്തോടുള്ള ഇഷ്ടം എത്രമാത്രമെന്ന് മനസിലായി തന്ന നിമിഷങ്ങൾ , അമ്മക്ക് നഷ്ടപ്പെട്ടുപോയ എല്ലാ സ്വതന്ത്രവും എനിക്കും പെങ്ങൾക്കും തന്നിട്ടുണ്ട് . പറയാൻ സ്വന്തമായി വീടോ ,ബാങ്കിൽ പണമോ ഒന്നുമില്ലാത്ത സമയം.ഉള്ളതുകൊണ്ട് സന്തോഷത്തിൻ്റെ അങ്ങേയറ്റം അനുഭവിച്ചിട്ടുണ്ട് . ഞാൻ എനിക്ക് വേണ്ടി ജീവിക്കുക എന്നൊക്കെ പറയുന്നത് എഴുത്തിൽ കാണാൻ രസമായിരിക്കും , പക്ഷെ രണ്ടുവർഷം എന്നെ ഇതേ ചിന്താഗതിയോടെ ജീവിക്കുക എന്ന് പറയുന്നത് നിസാരമായ കാര്യമല്ല .ധൈര്യത്തിൻ്റെ കാര്യത്തിൽ അമ്മടെ കൂടെ കട്ടക്ക് നിൽക്കാൻ എൻ്റെ അറിവിൽ ആരുമില്ല ,”””” നമ്മടെ വീടുകളിലൊക്കെ ഇത് തന്നെ അവസ്ഥ , ധൈര്യത്തിൻ്റെയും ,മനോബലത്തിലും കാര്യത്തിൽ അമ്മമാര് നമ്മളൊയൊക്കെ അങ്ങട് തോല്പിച്ച് കളയും “”””, സംശയം ഉണ്ടേൽ മ്മടെ ‘ജീവിതത്തിൽ ഏറ്റവും വിഷമകരമായ ,അല്ലെങ്കിൽ നമ്മുക്ക് ധൈര്യം ആവശ്യം വരുമ്പോൾ ,തന്നിട്ടുണ്ടാവുക അമ്മയായിരിക്കും ‘അത് നമ്മള് പോലും അറിയാതെ ,എന്നതാണ് അതിൻ്റെ വേറെ ഒരു രസവും .

കാര്യങ്ങൾ മാറി ഏതോ ഒരു കോർപ്പറേറ്റ് മൊതലാളിക്ക് തലവെക്കാൻ തീരുമാനിച്ച് ,ബാംഗ്ലൂരിലേക്ക് വണ്ടി കയറി, തിക്കും തിരക്കിനും ഇടയിൽ ചില സമയം എന്നെപോലും മറന്നു പോകേണ്ടതായി വന്നു. ബാംഗ്ലൂരിൽ സൗജന്യമായി കിട്ടുന്ന ഒരേ ഒരു സംഭവം എന്ന് പറഞ്ഞു കഴിഞ്ഞാൽ “”തിരക്ക്”” മാത്രമായിരിക്കും .കീബോർഡും മോണിറ്ററിനും ഇടയിൽ മനസ് തളർന്ന് ,പണ്ടാരടങ്ങി .പോയ യാത്രകളും കണ്ട കാഴ്ചകളും കണ്ടുമുട്ടിയ ആൾക്കാരും ഓർമ്മകൾ മാത്രാമായി …!!
അങ്ങനെ പോയി കൊണ്ടരിക്കുമ്പോൾ ആണ് മഴയത്ത് സ്‌കൂളുകളും കോളേജുകളും അവധി പ്രഖ്യപിക്കലും ,കണ്ട് ചിരിച്ചതും , പാലായിലെ വെള്ളക്കെട്ടിൻ്റെ വലിപ്പം കണ്ട് വണ്ടറടിച്ച് പോയതും ,, ഉറക്കവും ജോലിയുമായി മുന്നോട്ട് പോയി കൊണ്ടിരിന്നു .

അതിരാവിലെ ഏഴ് മണിക്ക് പുതപ്പിനുള്ളിൽ മൂടികിടന്നവൻ ഞെട്ടിയെഴുന്നേറ്റു,അമ്മയോട് ഫോണിൽ] സംസാരിക്കവെ …!!!! “ഡാ വീടിൻ്റെ മുറ്റത്ത് മുട്ടറ്റം വരെ വെള്ളം , പേടിയോടെ അമ്മ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ , അമ്മി ഞാൻ ഇന്നലെ വിളിച്ചപ്പോൾ ഒരു കുഴപ്പവും ഇല്ലാർന്നല്ലോ ,ഇതിപ്പോ എങ്ങനെ , ‘മ്മി വല്ല സ്വപനം കാണുവാണോ മ്മടെ പാലക്കാടിൽ വെള്ളപ്പൊക്കമോ , ഡാ തെണ്ടി സത്യായിട്ടും ,പുറത്തോട്ടു ഇറങ്ങാൻ പറ്റില്ല ,,ആകെ പെട്ടവസ്ഥയാണ് എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയുമില്ല , അമ്മയെ സമാധാനിപ്പിക്കാൻ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ച് , ഫോണിൽ ചാനൽ വച്ചപ്പോൾ സർവം വെള്ളത്തിൻ്റെ വാർത്തകൾ മാത്രം , കണ്ട് നിന്ന ഞാൻ നനയാതെ വിറച്ചു , തലക്ക് കയ്യും കൊടുത്ത് നാട്ടിലെ പിള്ളേരെ മൊത്തം വിളിച്ചു ,ഉച്ചയാകുമ്പോഴേക്കും വീട്ടിലെ വെള്ളം ഇറങ്ങി പോയി.

സമാധാനിച്ച് നെടുവീർപ്പ് ഇടുന്നതിന് മുൻപേ അമ്മയുടെ കാൾ വീണ്ടും. “ഡാ കൽ‌പാത്തി തീരുമാനായി ,, നിൻ്റെ അളിയൻ്റെ വീട്ടിൽ മുഴുവൻ വെള്ളം .” അവിടെന്ന് തുടങ്ങിയ ടെൻഷൻ അന്ന് രാത്രി ഉറങ്ങാൻ പറ്റാതെ , ഒന്നും ചെയ്യാൻ ‘പറ്റാത്തതിൻ്റെ കുറ്റബോധവും ആയി. മണിക്കൂറുകൾക്കുളിൽ ഫേസ്ബുക്കും വാട്സാപ്പും സാമൂഹ്യമാധ്യമങ്ങളും വെള്ളത്തിൽ മുങ്ങി .

നിങ്ങളെ പോലെ തന്നെ കൈയിലുള്ള രണ്ട് ആയുധം മനുഷ്യത്തവും പിന്നെ ഒന്ന് ഫോണുമാണ് , കിട്ടിയ മെസ്സേജുകൾ എല്ലാം വിളിച്ച് വെരിഫൈ ചെയ്ത് റെസ്ക്യൂ ടീമിനും , നാട്ടുക്കാർക്കും സഹായം ചെയ്യാൻ പറ്റുന്ന എല്ലാര്ക്കും അയച്ചു ,ചിലരൊയൊക്കെ രക്ഷിക്കാൻ പറ്റിയെങ്കിലും , പെട്ടുപോയവരുടെ കരച്ചിൽ കാതിൽ മുഴങ്ങിയിരിന്നു , കാറ്റിനേക്കാൾ വേഗത്തിൽ പെട്ടന്നൊരു ഒത്തൊരുമ കേരളം മൊത്തം ,സഹായ ഹസ്തങ്ങൾ കൂടി , ഭക്ഷണമായും ,ഡ്രെസ്സയും , കടലിൻ്റെ മക്കൾ ദൈവത്തിന് അപ്പുറമായി തോന്നിപ്പിച്ച നിമിഷങ്ങൾ. കേരളക്കരയെ ഞെട്ടിച്ച വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മനുഷ്യത്വമുള്ള എല്ലാവരുടെയും മനസിനെ പിടിച്ച് കുലുക്കി, ഓരോ കാഴ്ചകളും ഒരുപാട് അമ്മമാരെ മാനസിക സംഘർഷങ്ങൾക്ക് ഇടയാക്കിയപ്പോൾ ,അമ്മയും അതിലൊന്നായി മാറി , ഉണ്ടായിരുന്ന ധൈര്യവും മനസും മഴയുടെ കൂടെ ചേർന്ന് ഇല്ലാതായി .മണിക്കൂറുകൾക്ക് ശേഷം മഴ കുറഞ്ഞു , ആലപ്പുഴയിലെ പലഭാഗങ്ങളും അപ്പോഴും വെള്ളത്തിൽ തന്നെ , ചെങ്ങന്നൂർക്ക് വേണ്ടി ചെയ്യാൻ പറ്റാവുന്ന എല്ലാതും എല്ലാവരും ചെയ്തുകൊണ്ടിരിക്കുന്നു ,കാഴ്ചകൾ മാറി തുടങ്ങി ,തളിരില വിടരുന്ന പോലെ കേരളം വീണ്ടും പഴയ പോലെ ആകുമെന്ന ഉറച്ച വിശ്വാസം എല്ലാവരിലും ,എത്തി …

അമ്മയെ കാണാൻ ജോയിൻ ചെയ്തിട്ട് ഒരു മാസം പോലും തികയാത്ത ഒരു മകൻ എല്ലാ മാറ്റിവെച്ച് നാട്ടിലോട്ട് തിരിച്ച് , അമ്മയോട് ഒന്ന് സംസാരിക്കാൻ നിന്നില്ല , കുഞ്ഞുബാഗെടുത്ത് തോളിലിട്ട് , കിക്കറിനെ അങ്ങട് പത്തും മുപ്പതും പ്രാവശ്യം ചവിട്ടി , വാ മ്മി നമ്മുക്ക് പുറത്തെവിടെലും പോകാം , അമ്മി അണിഞ്ഞൊരുങ്ങാൻ ഒന്നും നിന്നില്ല , പ്രളയത്തിൻ്റെ മാറ്റങ്ങളെയ്യ് . വാർത്തയിൽ കോളിളക്കം സൃഷ്ടിച്ച നിറഞ്ഞ് കവിഞ്ഞ് സംഹാരതാണ്ഡവമാടിയ മലമ്പുഴയുടെ വൃഷ്‌ടി പ്രദേശമായ കവയിലേക്ക് , എല്ലാം ശരിയായി എന്ന് ഉറപ്പുള്ളത് കൊണ്ട് . വാർത്തയിൽ കണ്ട മലമ്പുഴയും കവയുമെല്ലാം ശാന്തമാണ് എന്ന്
കാണിച്ച് കഴിഞ്ഞാൽ മനസൊന്ന് സമാധാനപ്പെടും .

പോകുന്ന വഴിയെല്ലാം സ്ഥലങ്ങൾ നോക്കാതെ വെള്ളത്തെ കുറിച്ചുള്ള വർത്താനങ്ങൾ പെരുമഴപോലെ തുടങ്ങി , ആലുവയിലെ ഗര്ഭസ്ഥ സ്ത്രീ ഹെലികോപ്റ്ററിൽ കേറി പോയ രീതികണ്ട് അമ്മിടെ മനസൊന്ന് ഇടറിയ കാര്യങ്ങളും , ഓരോ കുടുംബങ്ങളുടെ സ്വപനമായ വീടുകൾ ഇടിഞ്ഞ് ഇല്ലാതാകുമ്പോൾ , നമ്മുക്ക് പിന്നെ സ്വന്തമായി വീടില്ലാത്തത് കൊണ്ട് ടെൻഷൻ ഇല്ലെന്ന് പറയുമ്പോഴും , അങ്ങനെ ഓരോന്ന് പറഞ്ഞ് കഴിഞ്ഞദുരന്ത ദിനങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ അവസാനിക്കുന്നിടത്ത് മലമ്പുഴ എത്തിയത് അറിഞ്ഞില്ല. “കൊറേ നേരായി ആരാ ആ കെടന്ന് ഹോൺ അടിക്കുന്നത്” “”നിൻ്റെ പെങ്ങള് അല്ലാണ്ടാര് ”” “”യ്യോ അവൾടെ കാര്യം ഞാൻ അങ്ങട് മറന്നു. “””

കാട്ടരുവിയുടെ വെള്ളം ഒഴികി വരുന്ന കുഞ്ഞുമലയിലേക്ക് അങ്ങട് കേറി ,മേൽ കാഴ്ചകൾ കാണാൻ… വഴുക്കുന്നുണ്ടെങ്കിൽ കഷ്ടപ്പെട്ട് അമ്മി കേറി ….!!! വെള്ളം എല്ലാം തോർന്നു പോയ വഴികൾ കണ്ടപ്പോ മനസിലായി, മഴയുടെ സംഹാര താണ്ഡവം ..!! കഴിഞ്ഞ വട്ടം വന്നപ്പോ ഗോൾഫ് ഗ്രൗണ്ട് പോലെ കുന്നും പച്ചപ്പൊക്കെ ആയിരിന്നു .. ഇപ്പൊ സർവം വെള്ളം .. ‘അമ്മ താടിക്കും കൈകൊടുത്തു ഇരുന്നുപോയി …!!!

അമ്മി ഒരു കാര്യമറിയോ പ്രളയം ഒരുപാട് നാശം ;ഉണ്ടാക്കിയെങ്കിലും , അതിൻ്റെ നല്ല വശങ്ങളും ഉണ്ട് …!! പ്രകൃതിക്കിട്ട് പണികൊടുത്ത എല്ലാ മനുഷ്യർക്കും അതിൻ്റെ പത്തിരട്ടിയായി തിരിച്ച് കൊടുത്തിട്ടുണ്ട് . പെട്ടത് നമ്മളെ പോലെയുള്ള പാവങ്ങാളാണ് ….!! പക്ഷെ യാഥാർഥ്യം മനസിലാക്കിയ മലയാളികൾ
ഒറ്റകെട്ടായി മനുഷ്യനായി വെള്ളപൊക്കത്തിനെ നേരിട്ടു , മനുഷ്യനെ വിഭജിക്കുന്ന ജാതി മതം കാശുള്ളവൻ ഇല്ലാത്തവൻ അങ്ങനെ എല്ലാം സംഭവങ്ങളെയും അതെ പ്രളയത്തിൽ ഒഴുക്കി കളഞ്ഞ് ഉള്ളിൽ ‘ഉണ്ടായിരുന്ന മനുഷ്യത്വവും അതിരില്ലാത്ത സ്നേഹവും പ്രകടിപ്പിക്കാൻ തുടങ്ങീ… അമ്മി , കേരളം ഈ അടുത്തകാലത്ത് ഇത്ര ഐക്യത്തോടെ കണ്ടിട്ടുണ്ടാവില്ല ,

രാഷ്ട്രീയ ബേധമന്യേ , വർഗീയ ചിന്തകളിലാതെ മാധ്യമങ്ങളും സോഷ്യൽ മീഡിയ ഉള്ളവരും,മൽസ്യ തൊഴിലാളികളും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും, സർക്കാർ ;ഉദ്യോഗസ്ഥരും ,വിദ്യാർത്ഥികളും ,യാത്ര സ്നേഹികളും , അവരുടെ കൂട്ടായ്മയെല്ലാം റെസ്ക്യൂ ടീമുകളായി ,എല്ലാവരും മാനുഷരായി മാറി ,
ഇന്ത്യ മഹാരാജ്യത്തിന് മാതൃകപരമായി എടുത്ത് കാണിക്കാവുന്ന പ്രവർത്തനങ്ങൾ , ഒരു പ്രളയം വന്നാൽ സർക്കാർ എന്നതിലുപരി ഓരോ മലയാളിയും അല്ലേൽ ഓരോ മനുഷ്യനും എത്രത്തോളം ചെയ്യാൻ കഴിയും എന്ന് കേരളം കാണിച്ചുകൊടുത്തു ,കേരളക്കര മുഴുവൻ ഒരു കുടുംബമായി മാറി …!!

കാശുള്ളവൻ തോണിയിലും , ഒന്നുമില്ലാത്തവൻ ഹെലികോപ്റ്ററിലും പോയപ്പോൾ .പണത്തിന് മീതെ പലതുമുണ്ടെന്നു മനസിലാക്കി തന്ന നിമിഷങ്ങൾ , പ്രളയ കെടുതിയിൽ ക്യാമ്പെല്ലാം സങ്കടത്തിൽ ആയിരിക്കും എന്ന് കരുതിയവർക്കും തെറ്റി , ഒരുപാട് പേരുടെ ജീവിതത്തിൽ നിന്നും പെട്ടന്നൊരു ദിവസം എല്ലാവരും ഒന്നായി പാട്ടും ‘പാടി അടിച്ച് പൊളിച്ചിട്ടുണ്ട് അല്ലെ. പ്രളയം വലുതായി കൊണ്ടിരുന്നപ്പോൾ മലയാളിയുടെ മനസും വലുതായി , എല്ലാ നല്ലതിനെയും അംഗീകരിക്കാനും , സമൂഹത്തിൽ ‘നിലനിന്നരിന്ന തിന്മകളെ ഒഴുക്കി കളയാനും ‘മടിച്ചില്ല … ഇതേ സാമൂഹിക ബോധം വരും കാലങ്ങളിലും ‘നമുക്കുണ്ടെങ്കിൽ ഇന്ത്യയെന്നല്ല ,ലോകത്തിന് മുൻപിൽ അഭിമാനത്തോടെ നിൽക്കാം , ഏറ്റവും കൂടുതൽ സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്ന മനുഷരായി….! അമ്മയും ഞാനും ഇതൊക്കെ തന്നെയാണ് സംസാരിച്ചത് , പക്ഷെ സംസാര രീതിയിൽ എഴുതിയാൽ നിങ്ങളും വായിച്ച് മടുക്കും ,ഞാൻ എഴുതിയും …!!!

കവയിൽ നിന്ന് നേരെ മലമ്പുഴ റോപ്പ്‌വേയിലേക്ക് കേറി അമ്മയെ ഒന്ന് പേടിപ്പിക്കാൻ ശ്രമിച്ച് , പെങ്ങളും അമ്മിയും ഒരു റോപ്പിൽ കയറി കൂളായിട്ട് പോയി വന്നു , തൊണ്ണൂറു കഴിഞ്ഞ അമ്മച്ചിമാര് ഹെലികോപ്റ്ററിൽ കേറി പോണു പിന്നെയാ ഇതെന്ന് അമ്മയുടെ പഞ്ച് ഡയലോകും ,പക്ഷെ കേറുന്നമുന്നേ കൈവിറച്ചത് ഞാനും പെങ്ങളും കണ്ടില്ലാട്ടോ ..!

അത് കഴിഞ്ഞ് നേരെ വിക്ടോറിയ കോളേജിൻ്റെ മുൻപിലെ പാനിപൂരിയും ചൂട് കാളനും കിട്ടുന്ന കടയിലേക്ക് വണ്ടി എത്തി ,, ‘അമ്മ ഒരുപാട് സന്തോഷാണെന്ന് മനസിലായി , കുറച്ച് ആൾക്കാരെ കൊറേ ദിവസമായി കണ്ടിട്ട് പ്രത്യേകിച്ച് ആരുമല്ല , പണ്ട് വീട് ഉണ്ടായിരുന്നവിടത്തേക്ക് നാട്ടുകാരും പിള്ളേരും , പിന്നെ തെരുവുനായ്ക്കളും ബിസ്ക്കറ്റും ,,, അമ്മി കട്ട ഹാപ്പി , പഴയപോലെ ചളി വാർത്താനൊക്കെ പറഞ്ഞ് വീടെത്തിയപ്പോ രണ്ട് ദിവസം പോയപോലെ പക്ഷെ ഇത്രയും സംഭവിച്ചത് വെറും  മണിക്കൂർ മാത്രമാണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല …!!!

ഇവിടെ എൻ്റെ അമ്മ എന്ന് പറയുന്നത് കേരത്തിലെ എല്ലാ അമ്മമാരുടെയും മനസാണ് മാതൃകാപരമായി ….! കേരളം മുഴുവൻ സന്തോഷം കൊണ്ടുവരാൻ നമ്മുക്ക് മാത്രമേ സാധിക്കൂ . പഴയ മലയാളിയുടെ സന്തോഷങ്ങൾ എല്ലാം വീണ്ടും വരും , പുതിയ കേരളത്തിൻ്റെ പുനർനിർമാണത്തിനായി നമ്മൾ എല്ലാവരും പറ്റാവുന്നതെല്ലാം ചെയ്യുന്നുണ്ട് എന്നറിയാം , മുഖ്യമന്ത്രി ഫണ്ടിലേക്കും പണം ഒരുപാട് ആവശ്യമുണ്ട് , രാഷ്ട്രീയ മുതലാക്കലുകൾ ഒഴിവാക്കി ഒരുമിച്ച് ഉയരാം , മികച്ച കേരളത്തിനായി ..! പ്രളയ കെടുതിയിൽ സങ്കടങ്ങൾ ഒരുപാടുണ്ട് എന്നറിയാം , ആരെയും കുറ്റപ്പെടുത്താനോ ഒന്നിനും നിൽക്കുന്നില്ല , കുറച്ച് സന്തോഷങ്ങളും മാറ്റങ്ങളും മാത്രം കുത്തികുറിച്ചതാണ്..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply