ആനച്ചൂര് തേടി പൂയംകൂട്ടിയിലേക്ക് ഒരു സാഹസിക യാത്ര..

യാത്രാവിവരണം – അർജ്ജുൻ പി രാജീവ്.

പ്രിയപെട്ടതു പലതും ലൈഫിൽ നിന്നും നഷ്ട്ടപ്പെട്ടു എന്ന് തോന്നിയപ്പോൾ അതിലും പ്രിയപ്പെട്ടത് ജീവിതത്തിൽ കിട്ടും എന്ന് മനസ്സിലായതു.. “യാത്രയെ പ്രണയിക്കാൻ” തുടങ്ങിയപ്പോഴാണ്….. പിന്നീട് ഓരോ യാത്രകളും ജീവിതത്തിൽ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത അനുഭവങ്ങളായിരുന്നു നിമിഷങ്ങളായിരുന്നു . അതിൽ ഏറ്റവും ഇഷ്ടം കാടിനെ അറിയാനുള്ള യാത്രകൾ ആയിരുന്നു …കാരണം ഓരോ യാത്രയിലും വിസ്മയിപ്പിക്കുന്ന എന്തെങ്കിലും കാടു സമ്മാനിക്കും .

കുറച്ചു നാളായി പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ആണ് പൂയംകുട്ടി സാഹചര്യം പലപ്പോഴും വില്ലിനായതുകൊണ്ടു അത് സാധിച്ചില്ല ,പക്ഷെ ഈ പ്രാവിശ്യം എന്തായാലും പോണം എന്ന വാശിയിൽ നമ്മടെ ചങ്ക് റിയാസ് മച്ചാനെ വിളിച്ചു കാര്യം ബോധിപ്പിച്ചു .. പറയേണ്ട താമസം ട്രിപ്പ് എന്ന് പറഞ്ഞാൽ വണ്ടി എടുക്കട്ടെ എന്ന് ചോദിക്കുന്ന മുത്ത്,, പൂയംകുട്ടി പോകാം എന്ന് പറഞ്ഞു തീരണത്തിനുമുന്പ് ബുള്ളിറ്റിനു പോകാം എന്ന് ഇങ്ങട് പറഞ്ഞു .. നമ്മുക്ക് അത് മതി പെരുത്ത് സന്തോഷം ..നമ്മൾ മനസിൽ ആഗ്രഹിക്കുന്ന കാര്യം ഇങ്ങട് പറയണത് ആണ് യഥാർത്ഥ ചങ്ക് . പിന്നെ ഒന്നും നോക്കില്ല അടുത്ത ഞാറാഴ്ച് വിട്ടാലോ ചോദിച്ചു .ഡബിൾ ഓക്കേ .. പതിവ് പോലെ ശനിയാഴ്ച വൈകിട്ട് റിയാസ് മച്ചാനെ ഒരു വിളി ആ ചങ്കൊന്നു പിടച്ചു പണി പാളിക്കാനുള്ള വിളിയാണോ … ? ഫോൺ എടുത്തു നാളെ വെളുപ്പിനെ 6 മണിക്ക് മുൻപ് പോണം .. ബുള്ളറ്റ് റെഡി ആയിട്ടുണ്ട് .. ഹൂ ആശ്വാസം സാധാരണ ഇങ്ങനത്തെ വിളിയിൽ പലപ്പോഴും പല ട്രിപ്പുകൾ മുങ്ങിപോയിട്ടുണ്ട് ..

06 -05 – 2018 പഠിക്കുന്ന പരിഷയ്ക് പോലും ഒരിക്കലും നേരത്തെ എണീക്കാത്ത ഞാനാ . .. ട്രിപ്പ് ഉണ്ടേ എത്ര വെളുപ്പിനേം എണീക്കും അതിപ്പോ എന്റെ കാര്യം മാത്രമല്ല ഈ ഗണത്തിൽപെട്ട എല്ലാം ഇങ്ങനെയാ.. വെളുപ്പിന് 5 .30 യ്ക്ക് അതും ഞാറായഴ്ച എണിറ്റു റെഡി ആകുന്ന എന്നെ കണ്ടപ്പോതന്നെ മാതാശ്രീടെ വക എങ്ങോട്ടു കറക്കം എന്ന് .. ഒന്നും മിണ്ടില്ല ഇപ്പൊ വരം പറഞ്ഞു ഫോണും ജാക്കറ്റും ഗ്ലാസും എടുത്തു നേരെ ചങ്കിനെ വിളിച്ചു .. അടിപൊളി മച്ചാൻ ഫോൺ എടുക്കണില്ല, ഓ.. എണീറ്റു കാണില്ല എന്ന് ഉറപ്പിച്ചു മനസ്സിൽ ശ്ലോകാക്ഷരങ്ങൾ രാവിലെ തന്നെ മന്ത്രിച്ചു കൊണ്ട്തന്നെ വീണ്ടും വിളിച്ചു എവിടെ നോ ഐഡിയ .. അവസാനം ഞാൻ ഇറങ്ങി എന്ന് പറഞ്ഞു മെസ്സേജ് ഇട്ടു 2 മിനിട്ടു കഴിഞ്ഞപ്പോ തന്നെ കാൾ .. ഞാൻ റെഡി ആണ് പറഞ്ഞു .. ഓക്കേ പറഞ്ഞു ഞാൻ അങ്ങോടു വരം എന്ന് പറഞ്ഞു ,, നേരെ മച്ചാനെ വീട്ടിലേക്കു .ഞാൻ ചെന്നപ്പോ മച്ചാൻ ക്യാമെറയാറും തോളിൽ ഏന്തി കുടു കുടു വെപ്പിച്ചു നിൽപ്പാണ് വാ കയറാൻ പറഞ്ഞു … പിന്നെന്തു നോക്കാൻ…പൂയംകുട്ടിയുടെ ഉള്ളറകളിലേക്ക് …

എറണാകുളം ജില്ലയിലെ ഇങ്ങനെയൊരു സ്ഥലം പുറം ലോകമറിയാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പണ്ട് ഈ പേര് എവിടെയൊക്കെയോ കേട്ടിട്ടുള്ളത് അല്ലാതെ വേറെ അറിയ്വോന്നും ഇല്ലാരുന്നു . പിന്നീട് പുലിമുരുകൻ സിനിമ കണ്ടപ്പോ തൊട്ടു മനസിൽ കുറിച്ചിട്ടതാണ് ഇവിടം . ..അടുത്ത ലക്ഷ്യം .. ഇല്ലികാടുകളാൽ ഇടതിങ്ങിയ … ആനച്ചൂരിന്റെ ഗന്ധമുള്ള പൂയംകുട്ടിയുടെ കാട്ടുവഴികളിലൂടെ ഉള്ള യാത്ര … കോതമംഗലം – തട്ടേക്കാട് – കുട്ടമ്പുഴ വഴിയാണ് പൂയംകുട്ടിയിലേക്കു എത്താനാവുക .. ഞങ്ങൾ വൈക്കം – പിറവം – മൂവാറ്റുപുഴ – കോതമംഗലം വഴി ഒരു 8 മണിയോടെ തട്ടേക്കാട് എത്തി . ഇടയ്ക്കു ഒരു ഹോട്ടലിൽ നിന്ന് രാവിലത്തെ വിശപ്പിനെ അടക്കി . വേനലിൽ വരണ്ടുണങ്ങിയ കാടിന്റെ പച്ചപ്പ് വേനൽ മഴയിൽ തളിർത്തു നില്കുന്നത് കാണമ്പോൾ തന്നെ ഒരു സുഖം ആണ് .. കൂടെ കൂട്ടിനു പെരിയാറും കുട്ടംപുഴയാറും പൂയകുട്ടിയാറും ഒകെ ഈ യാത്രയിൽ പലയിടങ്ങളിലും നമ്മോടോപ്പോം ഒത്തുചേരും .

ഏകദേശം ഒരു 9 .30 യോടെ ഞങ്ങൾ കുട്ടമ്പുഴ എത്തി വളവും തിരിവും നിറഞ്ഞ കട്ടിലിലുടെ ഉള്ള വഴികൾ .. റോഡും നല്ലതാണു .. ഒരു ചെറിയ ടൌൺ പോലെയുണ്ട് പേരുകേട്ടപ്പോൾ ഞാൻ വിചാരിച്ചു ഒരു ചെറിയ ഗ്രാമം ആണെന്നു.. ഇവിടുന്നു ആണ് മാമലക്കണ്ടം വഴി മാങ്കുളം ആനക്കുളം പോകാനുള്ള വഴി …ബാക്കി ഉള്ള വഴികൾ ഒന്നും ഇപ്പോ വനം വകുപ്പ് കടത്തി വിടില്ല .അങ്ങനെ അവിടെനിന്നു കുട്ടമ്പുഴ പൂയംകുട്ടി റോഡിൽ മുന്പോട്ടുപോയി ഞങ്ങൾ ഒരു ചെറിയ കവലയിൽ എത്തി ചെറിയ രണ്ടുമൂന്നു കടകൾ എതിർവശര്ത്തു ഒരു വോളീബോൾ കോർട്ട് അതിനോട് ചേർന്നൊഴുകന്ന പൂയംകുട്ടിപുഴ.. അവിടെ ഒരു കടത്തു ഉണ്ട് .. പണ്ട് ഈ കടത്തു മുളച്ചങ്ങാടത്തിൽ ആയിരുന്നു ഇപ്പോ അത് വള്ളത്തിൽ ആണ് ..

കടത്തിലെ ചേട്ടനോട് ചോദിച്ചു ചേട്ടാ.. അവിടെ എന്താ ഉള്ളെ അപ്പുറത്തേക്ക് കടത്തിവിടാമോന്നു .. അതിനെന്താ മക്കളെ അതിനല്ലേ ഞാൻ ഇവിടെ ഉള്ളത് ..അപ്പുറത്തു ഊരു ആണ് മക്കളെ എന്ന് ..പിന്നെ അവിടിന്നും ഉള്ളിലേക്ക് പോയാൽ കല്ലേലിമേട്ടിൽ എത്താം എന്ന് ചേട്ടന്റെ മറുപടി .. ആനയെക്കാണാൻ പറ്റുമോ എന് ചോദിയ്ക്കാൻ മുഴുവൻ സമ്മതിച്ചില്ല …ഇന്നലെ മുഴുവനും വഴിയിൽ അന ആയിരുന്നു .. ഇത് കേളക്കണ്ട താമസം വണ്ടി വണ്ടി എടുക്കെന്ന് ഞാൻ .. .. …പൂയംകുട്ടി പാലം ഉണ്ട് അവിടെ പോയിട്ട് തിരിച്ചു വരം എന്ന് ബ്രോ പറഞ്ഞു … ഓക്കേ അന്നാ .. തിരിച്ചു നേരെ ബുള്ളറ്റും എടുത്തു അങ്ങോടു പോയി പൂയംകുട്ടി കവലയിൽ നിന്ന് ഒരു 15 മിനിട്ടു മുൻപോട്ടു പോയാൽ ഒരു നല്ല വളവു ഉണ്ട് അവിടെന്നു നല്ല ഒരു ഇറക്കം ഇറങ്ങി നേരെ ഇറങ്ങുന്നത് പൂയംകുട്ടി പാലത്തിലേക്കാണ് …

ഓഹ് കണ്ടപ്പോ ശിക്കാർ സിനിമയിലെ ലാലേട്ടന്റെ ഒരു ഇൻട്രോ സ്സീൻ ഉണ്ട് .. അതാ ഓർമവന്നത് … ശരിക്കും ഒരു അനുഭവം ആണ് ചുറ്റും പാറക്കെട്ടുകളിൽ തട്ടി മറിഞ്ഞൊഴുകുന്ന പൂയംകുട്ടി പുഴ നടുക്കുകൂടി ഒരു കോൺക്രീറ്റ് പാലവും .. ക്യാമറ എടുക്കാതെ എങ്ങനെ പറ്റും ..എടുത്തു അങ്ങട് തകർത്തു .. അങ്ങനെ ഫോട്ടോ പിടിച്ചോണ്ടിരിക്കുമ്പോ പുറകീന്നു ഒരു നിശ്കളങ്കമായ വിളി.. “ചേട്ടായിന്നു” .. നോക്കിയപ്പോ ഒരു പയ്യൻ .. അവനോടു പേര് ചോദിച്ചപ്പോ ”അഭിജിത് ” ന്നാ.. ചേട്ടായി എന്ന്.. 8 ആം ക്ലാസ്സിൽ പഠിക്കുന്ന അവന്റെ ആ ചേട്ടായി വിളിയിൽ ഒരു നിശ്കളങ്കത ..എന്തോ നമ്മുടെ അനിയനെ പോലെ തോന്നി .. ഞാൻ റിയാസും കൂടി അവനോടു കുറെ കാര്യങ്ങൾ ചോദിച്ചു അപ്പൊ അവനാണ് പറഞ്ഞത് ,, ഈ പാലം കിടന്നു അപ്പുറത്തു കടന്നാൽ മണികണ്ഠൻചാൽ ആണ് ,അവിടെ കുറെ ഗ്രാമവാസികളും . എന്റെ വീടും ഇവടാണ് ‘ചേട്ടായിമാരെ ”.. അങ്ങോട്ട് ഉള്ള ഏക ആശ്രയം ആണ് ഈ പാലം. മഴക്കാലത്തു ഈ പാലത്തെ പൂയകുട്ടി പുഴ കൈക്കലായ്ക്കും പിന്നീട് ആ ഗ്രാമം ഒറ്റപ്പെടും .. മുളച്ചങ്ങാടമാണ് പിന്നട് ഉള്ള മാർഗം കുത്തിമറിഞ്ഞൊഴുകുന്ന പൂയംകുട്ടി പുഴയെ സാഹസികമായി മറികടന്നു വേണം പിന്നീട് ഗ്രാമത്തിലേക്കുള്ള യാത്ര..

ഇതൊക്കെ പറഞ്ഞു തീർന്നപ്പോ തന്നെ അവൻ ഞങ്ങളോട് ചോദിക്കുവാ ചേട്ടായി എന്നെക്കൂടി കൊണ്ടോകാമോ എന്ന് .. അപ്പൊത്തന്നെ റിയാസ് മച്ചാൻ നീ ഞങ്ങടെ മുത്തല്ലേ.. പക്ഷെ ഞങ്ങൾക്ക് ഇവിടെ ഒന്നും അറിയില്ല … അതൊക്കെ ഞാൻ കൊണ്ടായിക്കോളാം ..അങ്ങനെ ആ കൊച്ചുമിടുക്കൻ ഞങ്ങടെ ഗൈഡ് ആയി.. അവനെ നടുക്കിരുത്തി അവിടുന്ന് ത്രിമൂർത്തിയാക്കളായി യാത്ര ആരംഭിച്ചു.. അധികം ആരും പോവാത്ത ഗ്രാമാസികൾ മാത്രം പോകുന്ന ഉൾകാട്ടിലേക്കു അവൻ ഞങ്ങളെ കൊണ്ടുപോയി… ഉരുളൻ കല്ലുകൾ കൊണ്ട് നിറഞ്ഞ കാട്ടുവഴികളിൽ ഇടതിങ്ങിയ ഈറ്റക്കാട് കൊണ്ട് വഴി ചെറുതായി വരുന്നു.. ചീകിടിന്റെ കാത് തുളയ്ക്കുന്ന ശംബ്ദത്തിനൊപ്പം ഞങ്ങടെ ബുള്ളറ്റും കുടു കുടു വെച്ച് മുൻപോട്ടു .. മനസിൽ ചെറിയ ഭയം..

അഭിജിത്തേ ഇവിടെ ആന ഉണ്ടോടാ എന്ന് ചോദിച്ചപ്പോ അവൻ പറയുവാ.. ചേട്ടായി ഇത് കണ്ടോ ആന ഇറങ്ങി പോകുന്ന പാടാണ് .. ശ്രദ്ധിച്ചപോഴാ മനസിലായെ ആന മുകളിൽ നിന്ന് ഊർന്നു ഇറങ്ങിപോകുമ്പോ പോകുമ്പോ ഉള്ള പാട് .. ചങ്കൊന്നു പിടച്ചു .. ചേട്ടായി നിർത്തു പെട്ടന്ന് അവൻപറഞ്ഞപ്പോ റിയാസ് മച്ചാൻ പാളിയിച്ചോരു നിർത്ത് വണ്ടി ഓഫ് ആയി .. എന്താടാ .. എന്ന് ചോദിച്ചപ്പോ പറയുവാ ചേട്ടായി മുൻപിൽ ആന ഉണ്ട്ന്നു . ഒരു കാറ്റിന്റെ ശബ്ദം പോലും .. മനസിൽ ആകാംഷയും പേടിയും നിറഞ്ഞ നിമിഷം .. പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടാണ് .. ശ്രദ്ധിച്ചാൽ കേൾക്കാം ആന ചില്ലി ഓടിക്കുന്ന ശബ്ദം ,, മുൻപോട്ടു പോയാൽ കുഴപ്പുമാണോടാ എന്ന് ചോദിച്ചപ്പോ അവൻ വേണ്ട ചേട്ടായി ആന എന്ത് എപ്പോ ചെയ്യും എന്ന് പറയാൻ പറ്റില്ല .. ഓ വേണ്ട നമ്മുടെ ചെക്കൻ പറഞ്ഞതല്ലേ വിചാരിച്ചു മുന്പോട്ടുള്ള ആ യാത്ര അവിടെ അവസാനിപ്പിച്ചു തിരിച്ചു പൊന്നു .. പോരുന്ന വഴിക്കു അവൻ കുറെ ചെറു ചെറു വെള്ളച്ചാട്ടങ്ങൾ ഉള്ള വഴിയുലൂടെ അവൻ ഞങ്ങളെ കൊണ്ടുപോയി ..

അവൻ ഇങ്ങനെ കലപില ഒരു കഥകളും അവന്റെ കുസൃതിത്തരങ്ങളും പറഞ്ഞോണ്ടിരുന്നു .. ഡാ എങ്ങനെയാ നിനക്ക് ആന അവിടെ ഉണ്ടന്ന് മനസിലായെ സൗണ്ട് കേട്ടിട്ടാണോ .. അവനോടു ചോദിച്ചു,, അവൻ – “അല്ല ആനചൂര് എനിക്ക് അറിയാം”\ ഞങ്ങൾ -” ആനച്ചൂരോ” ?? അവൻ ”ആന ഉള്ളസ്ഥലത്തു ഒരു മണം ഉണ്ടാവും അത് എനിക്ക് അറിയാം ..” അവൻ കാടിന്റെ മുത്തല്ലേ പിന്നെ എങ്ങനെ അറിയാണ്ടിരിക്കും ..പിന്നെ അവൻ ഞങ്ങളെ പൂയംകുട്ടി പുഴയുടെ സൈഡിലൂടെ ഒരു നടവഴിയിലൂടെ കൊണ്ടുപോയി കുത്തനെ ഉള്ള വള്ളി പടർപ്പിലൂടെ പിടിച്ചു ഇറങ്ങി ചെന്നത് മേലെ നീലാകാശവും താഴെ വെള്ളിചില്ലുപോലെ പാറക്കൂട്ടത്തിലൂടെ തഴുകി ഒഴുകുന്ന പുഴ ചുറ്റും കാടിന്റെ പച്ചപ്പ് .. അത് ഒരു കാഴ്ച ആണ് .. ഇങ്ങനെ ഒരു സീൻ ലൈഫിൽ എത്ര കണ്ടാലും മതിവരില്ല .. എവിടെ നോക്കിയാലും ഫോട്ടോതിനുള്ള ഫ്രെയിം ആണ് അറിയാവുന്ന പോലെ ഞാൻ കാച്ചി… അവിടെ കുറച്ചു നേരം ഇരുന്നിട്ട് തിരിച്ചു പൂയംകുട്ടി പാലത്തിൽ വന്നു ..

അപ്പോഴത്തേക്കും മണി 12 കഴിഞ്ഞു .. ചേട്ടായി ഇനി ഞാൻപോക്കോട്ടേ എന്ന് .. മറക്കില്ല മുത്തേ എന്ന് പറഞ്ഞു അവന്റെ കൈയിൽ ഒരു 50 രൂപ വെച്ച് കൊടുത്തപ്പോ ആ കുഞ്ഞു മനസ് ആദ്യം വേണ്ട പറഞ്ഞെങ്കിലും .. അവന്റെ മനസിലെ സന്തോഷം ആ നിഷ്കളങ്കമായ മുഖത്ത് ശരിക്കും കാണാമായിരുന്ന .. വീണ്ടു നിഷ്കളങ്കമായ ചിരി തന്നിട്ട് അവൻ ഓടി പാഞ്ഞു .. പിന്നെ കാണാം എന്ന് പറഞ്ഞിട്ട് ഞങ്ങളും .. അറിയില്ല ഇനി അവനെ കാണുവോ എന്ന് .പക്ഷെ അങ്ങനെ പറയാൻ തോന്നി. .. . അടുത്ത ലക്ഷ്യ സ്ഥലത്തേക്ക് .. പൂയംകുട്ടി കടത്തു കടന്നു ഉള്ള് കാട്ടിലെ മക്കളുടെ ഊരിലേക്കു .. കാടിന്റെ മക്കളെ കാണാനും കാടിന്റെ കൊമ്പന്മാരെ കാണാനും ..

അങ്ങനെ ഏകദേശം 12 .30 കഴിഞ്ഞപ്പോ കടത്തു കടന്നു ഞങ്ങൾ അപ്പുറത്തു എത്തി . ഒരു ജീപ്പും കുറെ ആൾക്കാരും ഉണ്ടാർന്നു അതിൽ . ഗൂഗിൾ മാപ് നോക്കിയപ്പോ 12km കട്ടിലൂടെ പോയ കല്ലേലിമേട് പറഞ്ഞ സ്ഥലത്തു എത്താം .. എന്തായാലും ആ ജീപ്പിന്റെ പുറകെ പോകാം എന്ന് തീരുമാനിച്ചു മുൻപോട്ടു നീങ്ങി .. കൂറ്റൻ മരങ്ങളുടെ ഇടയിലൂടെ ജീപ്പ് മാത്രം പോകുന്ന ഒരു വഴി .. ഉരുളൻ കല്ലുകളും കയറ്റും വളവും നിറഞ്ഞ വെയിൽ വെളിച്ചം പോലും തട്ടാത്ത വഴിയിലൂടെ ഉള്ള യാത്ര .. പോകുന്ന വഴിയിൽ നിറയെ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ കാണാം .. പിന്നെ ഏറ്റവും ആഗ്രഹിച്ചത് മല അണ്ണനെ കാണാൻ ആണ് അത് സഫലീകരിച്ചു … മരച്ചില്ലകളിലൂടെ ചാടി മറയുന്ന കാഴ്ച നല്ല രസം ആണ് ഇടയ്ക്കു പുള്ളിക്കാരൻ ഓരോ നമ്മളേം നോക്കുന്നുണ്ട് .. എന്തായാലും ഫോട്ടോമ് പിടിക്കാനുള്ള സമയം കിട്ടി.. 5 – 8 km പോയപ്പോ ആ ജീപ്പ് അവിടെ നിർത്തിയിരിക്കുന്നു എന്താ എന്ന് ചോദിച്ചപ്പോ ഇനി അങ്ങോട്ട് പോയാൽ ഫോണിൽ റേഞ്ച് ഉണ്ടാവില്ല എന്ന് പറഞ്ഞു ..

ഞങ്ങൾ മുൻപോട്ടു നീങ്ങി കുറെ ചെന്ന് കഴിഞ്ഞപ്പോ ഒരു ചെറിയ ചെറിയ വീടുകൾ കാണാം .. അത് ഊരിലെ മക്കൾ ആണ് .. പ്രായമായവരും ചെറിയ കുട്ടികളും എല്ലാം അവരുടെ വീടിന്റെ മുൻപിൽ ഇരിക്കുന്നു .. ഈ കുടു കുടു വെച്ചോണ്ട് എങ്ങടാ എന്ന മട്ടിൽ ഞങ്ങളെ നോക്കുന്നു .. അവിടെ പൂർണമായും സൗരോർജത്തിൽ ആണ് വൈദ്യുതി ലഭിക്കുന്നത് .. എല്ലാ വീടിന്റെ മുൻപിലും പാനലുകൾ കാണാം .. നമ്മുക്ക് ഒന്നും ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥ .. മൊബൈൽ ഇല്ല.. കറന്റ് ഇല്ല .. വണ്ടയില്ല .. പക്ഷെ മറ്റൊന്നുണ്ട് അവിടെ സ്വസ്ഥതയുള്ള ജീവിതവും സ്വാർത്ഥരല്ലാത്ത കുറെ മനുഷ്യരും ഉണ്ട് അവിടെ .. വീണ്ടും ആ വഴിയുലൂടെ മുന്പിലോട്ടു നീങ്ങിയപ്പോൾ ഒരു ചെറിയ കവല കണ്ടു .. കുറെ ആളുകൾ ഉണ്ടാർന്നു .. കുറച്ചു നേരം അവിടെ നിന്ന് അവിടുത്തെ ചേട്ടന്മാരോട് സംസാരിച്ചു .. കുറെ സ്നേഹമുള്ള നല്ല മനുഷ്യർ .. അവിടുത്തെ സ്ഥലങ്ങളെ കുറിച്ചും ഇനി മുൻപോട്ടു പോയാൽ എന്തൊക്കെയാ ഉള്ളത് എന്നൊക്കെ പറഞ്ഞു തന്നു.. പിന്നെ കടയിൽ നിന്ന് ഒരു കുപ്പി വെള്ളം മേടിച്ചു എത്ര ആയി എന്ന് ചോദിച്ചപ്പോ ഞെട്ടിപോയതു “15 ” രൂപാ.. നാട്ടിൽ GST എന്ന് പറഞ്ഞു 20 തും 25 വരെ മേടിക്കുന്നു .. ഒന്നും മിണ്ടിയില്ല … ഒന്നും പറയാനില്ല …

എന്തായാലും പരസ്പരം പറഞ്ഞു ചിരിച്ചു വണ്ടീമ് എടുത്തു് മുൻപോട്ടു നീങ്ങി .. പിന്നെ മുൻപോട്ടു ചെല്ലും തോറും ഇല്ലിക്കാടും കൂറ്റൻ മരങ്ങളും തണുപ്പും ഭയവും നിറഞ്ഞ ഇടുങ്ങിയ വഴി .. എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കാം .. അന ഉണ്ടാകുമെന്നു ഉറപ്പിച്ചു മുൻപോട്ടു ഉള്ളിൽ നല്ല പേടിയുണ്ട്.. പക്ഷേ ഇതൊക്കെ ഒരു സുഖം .. കുറച്ചു ചെന്നപ്പോ ഒരു ചെറിയ അരുവി കണ്ടു അതിനപ്പുറം ഒരു ഇടുങ്ങിയ വഴിയും ബുള്ളലേറ്റ അവിടെ വെച്ചിട്ടു പാറക്കെട്ടുകളിലൂടെ ഒഴുകി എത്തുന്ന തണുത്ത വെള്ളത്തിലൂടെ അപ്പുറത്തു എത്തി .. ശരിക്കും മൂകം എന്തക്കയോ മൃഗങ്ങളുടെ ഇരമ്പൽ കേൾക്കാം .. ഇല്ലിക്കാടുകളാൽ ഗുഹ പോലെ ഇടുങ്ങിയ വഴി .. പേടിയോടെ നടന്നു .. ആന വന്നാൽ എന്ത് ചെയ്യും എന്ന് പോലും അറിയില്ല .. പക്ഷെ വരും എന്ന പ്രതീക്ഷയിൽ നടന്നു .. കുറച്ചു നടപ്പോ ഇനി വഴിയില്ല .. ഉള്ള കാടിന്റെ ഉള്ളിൽ ആകാശം ചെറുതായി കാണാം, അവിടെ രണ്ടു മനുഷ്യർ ശ്വാസം അടക്കിപ്പിടിച്ചു നില്കുന്നു.

സാഹസികതയാണ്, പറഞ്ഞു അറിയിക്കാനാവില്ല .. അനുഭവിക്കണം.. ആസ്വദിക്കണം . തിരക്കുകൾക്ക് ഇടയിലും തണുത്ത ചില്ലുകൂടിന്റെ അകത്തു ജീവിതം ദിവസവും മുൻപോട്ടു നീങ്ങുമ്പോൾ ആ മരവിച്ച മനസിനെ ഒന്ന് സന്തോഷിപ്പിക്കാൻ എന്തെങ്കിലു ഒക്കെ ജീവിതത്തിൽ ആസ്വദിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കുമ്പോ .. ഇതൊക്കെ ഉള്ളു എന്ന് മനസിലാകും,, അത് ഉറപ്പാണ്..

തിരിച്ചു കാടിറകുമ്പോഴും മനസ്സിൽ ചെറിയ ഒരു വിഷമം കാടിന്റെ കരിവീരന്മാരെ കാണാൻ പറ്റാത്തതിൽ .. പക്ഷെ ഇങ്ങനെ ഒരു യാത്ര ഓരോ അളവിലും അനുഭവിക്കണം അത് പറഞ്ഞു അറിയിക്കാൻ പറ്റാത്തതു ..
ഏകദേശം 3 മണിയോടെ കടത്തു കടന്നു തിരിച്ചു എത്തി ..ഇനി നേരെ കുട്ടംപുഴയ്ക്കു .. ഭക്ഷണം കഴിക്കണം .3 .30 മണിയോടെ കുട്ടമ്പുഴ എത്തി 2 -3 ഹോട്ടലുകളിൽ ഊണ് ചോദിച്ചപ്പോ ഇല്ല എന്ന് .. ഭാഗ്യത്തിന് ഒരു ഹോട്ടലിൽ ഉണ്ട് .. നല്ല നടൻ ഊണും മീന്കറിയും.. അകത്താക്കി .. .. സംഭവം പൊളിച്ചു .. ഇനി എന്താ പ്ലാൻ .. എന്ന് പറഞ്ഞപ്പോ .. ചങ്ക് പറഞ്ഞു ആനകുളം വിട്ടാലോ .. അന എന്തായലും ഉറപ്പാ .. ആന കൂട്ടത്തോടെ വെള്ളത്തെ കുടിക്കാൻ വരുന്ന സ്ഥലമാ.. ശരിയാ ഞാനും ഗൂഗ്ളിളിൽ കണ്ടിട്ടുണ്ട് .. വീട് അന്നാ പോയേക്കാം ഗൂഗിൾ മാപ് നോക്കി . മാമലക്കണ്ടം വഴി റോഡ് കാണിക്കുന്നു പക്ഷെ .. ഇനി ചെല്ലുമ്പോ സന്ധ്യ ആകൂല്ലേ .. ഓ എന്ത് സന്ധ്യ ഇനി വേറെ മാറ്റമില്ല വണ്ടി എടുത്തു..

കുറച്ചു മുന്പോട്ടു പോയപ്പോ ഒരു ചേട്ടനെ കണ്ടു പുള്ളിയോട് ചോദിച്ചപ്പോ ഇത് പഴയ മൂന്നാർ റോഡ് ആണന്നു മനസിലായി ഇപ്പൊ പോകാൻ പറ്റുവോ എന്ന് ചോദിച്ചപ്പോ പോകാൻ പറ്റും എന്ന് പറഞ്ഞു .. മതി അത് മതി .. എന്തായാലും മുന്പോട്ടു തന്നെ വീണ്ടു കട്ടിലിലുടെ .. നല്ല വളവും തിരുവും കയറ്റവും ഒകെ ആണ് പുതിയത് ആയി റോഡ് കോൺക്രീറ്റ് ചെയുന്നുണ്ട് കുറച്ചു ദൂരം ചെന്നപ്പോ റോഡ് മോശം ആയി തുടങ്ങി.. നല്ല കയറ്റവും ..ഇടയ്ക്കു ചാറ്റൽ മഴയും അത് സംഭവം കളർ ആയി. ചെറു ചാറ്റൽ മിഴിയിൽ കാട്ടിലൂടെ ഒരു യാത്ര അത് വേറെ ഒരു മൂട് തന്നു .. കുറച്ചു മുന്പോട്ടു ചെന്നപ്പോ ഒരു വലിയ കയറ്റവും ഒരു പറയും .. ഞാൻ നേരെ വണ്ടി അതിന്റെ മുകളിലേക്ക് ഓടിച്ചു കയറ്റി .. നിർത്തി.. അതൊരു വ്യൂ ആണ് .. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന് പേരിട്ടത് ഇത് കണ്ടിട്ട് ആയിരിക്കും എന്ന് തോന്നി .. ആ കാടിന്റെ ഇത്രോം ഉയരത്തിൽ നിന്ന് കാണാൻ പറ്റുന്ന ഒരു പാറ… താഴേക്ക് നോക്കിയാൽ തോന്നും സ്വന്തം കാൽ ചുവട്ടിൽ പച്ചപ്പ് വിചിച്ചു ആ കാടു ഉണ്ടെന്നു .. അത്രയ്ക്ക് മനോഹരം ആണ് ആ കാഴ്ചാ ..ചാറ്റൽ മഴയും നല്ല തണുപ്പും ഉണ്ട് .. കുറച്ചു ഫോട്ടോസും എടുത്തു നേരെ വിട്ടു .. സമയം ഏകദേശം സന്ധ്യ ആയി ..

6 മണിയോടെ ഞങ്ങൾ ഇരുമ്പുപാലം എത്തി മഴ ചെറുതായി കനത്തു .. ഇനി ആനകുളം പോയി തിരിച്ചു എത്തില്ല .. പണി പാളും .. അവസാനം ഇത് ഇപ്പോ വിട്ടേക്കാം എന്ന് തീരുമാനിക്കേണ്ട വന്നു അടുത്ത് എന്തായലും ഇനി ഇങ്ങോട്ടു തന്നെയെന്നു തീരുമാനിച്ചു വണ്ടി തിരിച്ചു.. അപ്പോഴാണ് ചങ്കിന്റെ വക വീണ്ടും ട്വിസ്റ്റ് .. ആനക്കുളം എന്തായിലും വിട്ടു അന്നാ ഇടമലയാർ വിട്ടാലോ രാത്രിയിൽ മഴയത്തു കിടു ആയിരിക്കും .. കയറ്റിവിടുമോ അറിയില്ല എന്നാലും .. പോയിനോക്കാം , ആഹാ അന്നാ വീട് ബ്രോ ഇടമലയാർക്കു എന്ന്.. വേറെ ട്രിപ്പ് വീണ്ടും അവിടെ ജനിക്കുന്നു … നേരെ ഭൂതത്താൻകേട്ടു ഡാം വഴി ഇടമലയാർക്കു .. ചെക്ക് പോസ്റ്റ് എത്തി ഫോറെസ്റ് ഗാർഡ് കയറ്റി വിടില്ല മഴയാണ് പറഞ്ഞു .. മണി 7 :30 അന ഉണ്ട് കടത്തിവിട്ട് എനിക്ക് പണി ആകും .. അവസാനം പുള്ളിടെ കാലുപിടിച്ചു, റിസ്ക് ആണ് ആന ഉണ്ട് പറഞ്ഞു വിട്ടു .. കുര് ഇരുട്ട് ബുള്ളറ്റിന്റെ വെളിച്ചം മാത്രം ചീകിടിന്റെ ശബ്ദം അലമുറയിടുന്നു .. പലയിടത്തു ആന ക്രോസ്സ് ചെയുന്ന ബോർഡുകൾ ബുള്ളറ്റ് വെളിച്ചത്തിൽ മിനി മറഞ്ഞു .. ഇത് വരെ ഇങ്ങനെ ഒരു യാത്ര പോയിട്ടില്ല പേടിച്ചു വേറെ ഒറ്റൊരു വണ്ടിയും ഇല്ല .. നല്ല പേടിയും ഉണ്ട് ഹോ കട്ട ഇരുട്ട് ..

പക്ഷെ അവിടെ മനസിന്റെ പേടി അറിയാതെ മാറ്റുന്ന ഒരു കാഴ്ച ഉണ്ടാരുന്നു ആ കൂര് ഇരുട്ടിൽ കാടിന്റെ ഇരു വശത്തും പുല്ല് തകിടികളിൽ മിന്നി കളിക്കുന്ന മിന്നാമിന്നികൾ … സീരിയൽ ബൾബുകൾ ഇരുട്ടത്ത് നിരത്തി ഇട്ടാൽ എങ്ങനെയോ .. അത് പോലെ മിന്നികളിക്കുന്നു .. അത് വേറെ എങ്ങും കാണാൻ കിട്ടാത്ത ഒരു കാഴ്ച ആയിരുന്നു .. അറിയാതെ, ആ മഴയത്തു .. ആ സന്തോഷത്തിൽ .. അവിടെ വണ്ടി നിർത്തി പോയി.. പിന്നീട് കാഴ്ച്ച കണ്ട് കുറച്ചു ദൂരം മുൻപോട്ടു ചെന്നപ്പോ വഴി രണ്ടായിട്ടു തിരിയുന്നു ഒന്ന് ഇടമലയാർക്കും അങ്ങോട്ട് പോയിട്ടു എന്തായിലും ഒരു KSEB ചെക് പോസ്റ്റ്ക കൂടി ഉണ്ട് അത് എന്തായിലും കയറ്റി വിടില്ല പിന്നെ നേരെ തിരിച്ചു വിട്ടു .. ആദ്യത്തെ ചെക് പോസ്റ്റിൽ ആ സാറിന് ഒരു താങ്ക്സ് പറഞ്ഞു .., ആനക്കുളം എന്ന സ്വപ്നം ബാക്കിവെച്ചു ആ ക്ലാസിക് റൈഡ് അവസാനിപ്പിച്ചു നമ്മടെ സ്വന്തം ഊരിലേക്കു..( കോതമംഗലം -മുവാറ്റുപുഴ വഴി സ്വന്തം വൈക്കത്തേക്കു .)
ഓരോ യാത്രയിലും എന്തെകിലും നടക്കാത്ത സ്വനപങ്ങൾ ബാക്കി വെക്കണം അത് വേറെ ഒന്നിനും വേണ്ടിയല്ല.. അടുത്ത ഒരു യാത്രയുടെ തുടക്കിത്തിനായി …. ഒരു ഊര്ജ്ജമാണ് .. യാത്രയെ സ്നേഹിക്കുന്നവർക്ക്..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply