യാത്രാവിവരണം – Fazil Stan.
ഒരു യാത്ര വിവരണം എന്നതിലുപരി ഒരേകാന്തപഥികന്റെ അനുഭവം. യാത്രകൾ തുടങ്ങിയിട്ട് ഏതാണ്ട് 3 വർഷത്തോളമായി. ചെറു യാത്രകൾ മാത്രം നടത്തുന്ന യാത്രകൾ. അതിൽ നിന്നും കിട്ടുന്ന ബന്ധങ്ങൾ. ഇതായിരുന്നു കൂടുതൽ പ്രധാനം നൽകിയിരുന്നത്. ചെറുപ്പം മുതലേ കളക്ഷൻ എന്ന പരിപാടി എനിക്കിഷ്ടമായിരുന്നു.അതിനാൽ തന്നെ യാത്രകൾ തുടങ്ങുമ്പോൾ തന്നെ കിട്ടുന്ന ബന്ധങ്ങളെല്ലാം ഒരു ചെപ്പിലാക്കി സൂക്ഷിക്കാൻ തുടങ്ങി. ആ ചെപ്പിൽ നിന്നും ഉണ്ടായ ഒരു യാത്രയാണിത്. ഈയൊരു ചെപ്പിൽ നിന്നും യാത്ര പോകുമ്പോൾ എനിക്ക് നിർബന്ധമുണ്ടായിരുന്നു അവർ ഒരേ മനസുള്ളവരായിരിക്കണം എന്ന്. അതിനാൽ തന്നെ എന്റെ യാത്ര വിവരണം വായിച്ച് എന്നെ ഇഷ്ട്ടപെട്ടു വന്ന ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിരുന്നു. അതിൽ നിന്നും കുറച്ച് പേരെ തേടിപ്പിടിച്ചും ചിലരെ ഞാൻ അങ്ങോട്ട് ചെന്ന് കൂടെ കൂട്ടി.
വന്നവർ കൂടുതലും ട്രെക്ക് ചെയ്യാൻ ഇഷ്ടപെടുന്നവരായിരുന്നു. ഷബീറും മൗലിയാരും നിശാതും റാസിയും നിരന്തരം എന്നെ കോൺടാക്ട് ചെയ്തുകൊണ്ടിരുന്നു. നമുക്കൊന്നു കൂടാൻ. അങ്ങനെ നമ്മുടെ ചങ്ക് കളായ ജികെയും ശിൽസും എനിക്ക് വഴികാട്ടികളായി വന്നത്. പറഞ്ഞപോലെ നാട്ടിൽ നിന്നും വണ്ടി കേറാൻ തീരുമാനിച്ചു. ഞാനും ജിനുവും കൊച്ചിയിൽ നിന്നു നേരെത്തെ കയറി കണ്ണൂർക്. അവിടെ നിന്നും കാഞ്ഞങ്ങാടേക്. പാതി രാത്രി കാസർഗോഡ് ഫ്രീക്കന്മാരുടെ കൂടെ ഭക്ഷണവും കഴിച് റെയിൽവേ ലക്ഷ്യമാക്കി നീങ്ങി. അവിടെയാണ് നമ്മുടെ പിള്ളേർ വന്നിറങ്ങുന്നത്. എത്തിയപാടെ ജിനു ഉറങ്ങി. ഞാൻ ലോകകപ്പും കണ്ടിരുന്നു. എപ്പോഴോ ഉറങ്ങി പോയി.

ഫോണടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. ആസിഫായിരുന്നു. അവന്റെ സ്ഥിരം ഡയലോഗ് ആയ “കോയ ” അവന്റെ “ഹലോ ” എന്ന് തുടങ്ങുന്ന സംഭാഷണത്തോടെ “കോയ ഇജെവിടെ ? ഞാൻ : ഇവിടുണ്ട് കോയ : എന്ന ബാക്കിലേക് നോക്ക് ഒരു പട വരുന്നത് കാണുന്നുണ്ടോ ? ഞാൻ : ആ കണ്ടു. ഞാൻ അവരെ കൈ ഉയർത്തി അഭിവാദ്യം ചെയ്തു. അവർ എന്നെയും. എഴുത്തിലൂടെ കിട്ടിയ കൂട്ടുകാർ. എന്റെ അടുത്തെത്തിയപ്പോൾ ചിലർ അന്താളിച്ചു നില്കുന്നു. കാരണം അവർ എന്നെ ഫോട്ടോയിൽ കാണുന്നപോലെ അല്ല നേരിട്ട് കാണുമ്പോൾ. മൗലിയാർ അന്തം വിട്ട് കുന്തംപോലെ നില്കുന്നു. രണ്ടു മിനിറ്റ് സംസാരിച്ചു എല്ലാവരും കിടന്നുറങ്ങാൻ പോയി. എല്ലാവരും റെയ്ൽവേയിൽ കിടന്ന് കൊതുക് കടി നന്നായി കൊള്ളുന്നുണ്ട്. ഞാനും ആസിഫും ഇരുന്ന് നേരം വെളുപ്പിച്ചു. സ്റ്റേഷനിൽ നിന്നും തന്നെ കുളിച്ചു റെഡി ആയി. ബസ് അന്നോഷിച്ചു നടന്നു.
അതാ വരുന്നു ആനവണ്ടി. സ്റ്റാർട്ടിങ് ഇവിടുന്നാണ്. ഞങ്ങൾ മാത്രം. ഫോട്ടോ എടുപ്പും ചിരിയും തമാശകളുമായി പരസ്പരം മറന്നു ആകെ ബസിൽ ബഹളം. മൗലിയാർ കിളി വേഷം കെട്ടി ബെല്ലടിക്കുന്നു. അങ്ങനെ വണ്ടിയെടുക്കാൻ സമയമായി. വീണ്ടും എല്ലാവരും ഉറക്കത്തിലേക് വഴുതി വീണു. എല്ലാം നിശബ്ദം. ഞാൻ ഉറങ്ങാതെ മുൻ സീറ്റിൽ ഇരുന്നു. കൂടെയുള്ള ആസിഫും ഉറങ്ങി. ഒരുപാട് കൂട്ടുകാരെ കിട്ടിയ സന്തോഷം കൊണ്ടായിരിക്കും എനിക്ക് ഉറക്കം വന്നില്ല. എന്നെ തേടി വന്ന എന്റെ സ്വന്തം കൂട്ടുകാർ. അങ്ങനെ റാണിപുരത്തെത്തി.
എല്ലാവരും ചാടി ഇറങ്ങി. ബഹളവും തമാശകളും തുടർന്ന് കൊണ്ടേ ഇരുന്നു. ടിക്കറ്റ് കൗണ്ടറിലേക് നടക്കുമ്പോൾ അതാ നമ്മുടെ കന്നഡമുത്തുകൾ GK യും ശിൽസും ബൈക്കിൽ വരുന്നു. കൈ കൊടുത്തു സൗഹൃദം പങ്കുവെച് മുകളിലെക് വരാൻ ആവിശ്യപെട്ടു. മുകളിലെത്തിയപാടെ സിബി ചേട്ടന്റെ കടയിൽ നിന്നും പുട്ടും കടലയും കഴിച്ചു. ടിക്കറ്റ്എടുക്കലും മഴയും ഒരുമിച്ചായിരുന്നു. പറഞ്ഞപോലെ മഴയാത്രയായി. ഓരോരുത്തരായി റൈൻ കോട്ട് അണിഞ്ഞു ട്രെക്ക് ആരംഭിച്ചു. വനത്തിൽ പ്രേവേശിക്കുമ്പോൾ വന്യജീവി ശല്യം ഇല്ലാതിരിക്കാൻ വേണ്ടി വൈദുതി കവചം തീര്ത്തിരിക്കുന്നു. ആരെങ്കിലുമൊക്കെയായി തമാശകൾ പറഞ്ഞു കൊണ്ടേ ഇരുന്നു. എല്ലാവരും അത് ആസ്വദിക്കുണ്ടായിരുന്നു.

പൈതൽ മലപോലെ തോന്നിപ്പിക്കുന്ന ട്രെക്ക് പാത. ആദ്യം വന പ്രേദേശം പിന്നെ ഗ്രാസ് ലാൻഡ്. ഇങ്ങനെ ആണ്. വനത്തിൽ കുറേ കായ്കളുള്ള മരങ്ങളുണ്ട്. ജികെയുടെ ഓരോ നിർദ്ദേശങ്ങൾ അനുസരിച്ചു മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. വനത്തിൽ ഇഴജന്തുക്കൾ ഉണ്ടെന്നുള്ള ബോർഡ് കണ്ടു. കൂടാതെ തവളകൾ, ഓന്ത്, തേരട്ട, ചിത്രശലഭങ്ങൾ, പുൽച്ചാടി, പുഴുക്കൾ എന്നിവ കാണാനിടയായി. വന പ്രേദേശം കഴിഞ്ഞ് ഗ്രാസ് ലാൻഡിലേക് കടന്നു. എവിടെ നോക്കിയാലും മലനിരകൾ. സുന്ദരം. കോടയും വരുന്നുണ്ട്. കോട കുറേ നേരം ഞങ്ങളെ പുല്കികൊണ്ടിരുന്നു. ഇടക്കെപ്പോഴോ കോട മാഞ്ഞു പോയി ഞങ്ങളെ സന്തോഷിപ്പിച്ചു. കൂടാതെ മഴയും കനക്കുന്നുണ്ട്. ആ സുന്ദരമായ നിമിഷത്തിലൂടെ ഞങ്ങൾ കൈകോർത്തു നടന്നുകൊണ്ടിരുന്നു. എല്ലാവരും ത്രില്ലിൽ ആണ്. മഴയും മഞ്ഞും കൊണ്ട് ഉയരം കീഴടക്കുമ്പോൾ ചെവി നന്നായി വേദനിച്ചു. തമാശകളിൽ ആ വേദന മാഞ്ഞു പോയി. Gk ഓരോരോ നിർദ്ദേശങ്ങൾ തുടർന്നുകൊണ്ടെ ഇരുന്നു. ആനയും കാട്ടുപോത്തും ഇറങ്ങിയാൽ ട്രെക്ക് നിർത്തി വെക്കും എന്നും പറഞ്ഞു തന്നു.
കിടിലൻ മഴ കൊണ്ട് ഞങ്ങൾ യാത്ര തുടർന്നുകൊണ്ടേ ഇരുന്നു. ആദ്യ വ്യൂ പോയിന്റിൽ എത്തിയിട്ട് പോലും മഴ വിട്ടില്ല. കുറച്ചു ഫോട്ടോസ് എടുത്തു വീണ്ടും നടന്നു. മഴയും മഞ്ഞും കാറ്റും വന്നു കൊണ്ടിരുന്നു. കാറ്റു ശക്തമായി. കുടകൾക് ബാലൻസ് കിട്ടാതായി. കുട പറ്റാതായപ്പോൾ ഞാൻ എന്റെ റൈൻ കോട്ട് എടുത്ത് ഞാനും മൗലിയാരും തലക്ക് മുകളിലൂടെ ഇട്ടു. മഴ കൊണ്ട് മല കയറി മൗലിയർ തമാശകൾ പറഞ്ഞു കൊണ്ടിരുന്നു. ഞാൻ അത് ആസ്വദിച്ചു കൊണ്ടിരുന്നു. വലിയൊരു പാറ കണ്ടു. എല്ലാരും അതിന്റെ മുകളിൽ വലിഞ്ഞു കയറാൻ തുടങ്ങി. പിന്നീട് വ്യൂ പോയിന്റിലേക് നടന്നു. ഇടക്ക് മഞ്ഞു മാറി വരുന്നുണ്ട്. ഫോട്ടോസ് എടുത്തു. 3600 അടി ഉയരമുണ്ട് റാണിപുരതിന്.ഈ പീക്കിൽ ആണ് ഞങ്ങളിപ്പോൾ. അവിടുന്ന് നോക്കിയാൽ പാണത്തൂർ ടൗണും കുടക് മലനിരകളുമാണ്. മറ്റൊരു ഭാഗത്ത് മാലോം കൊന്നക്കാട് മലനിരകളും കാണാം. റാണിപുരത്തു നിന്നും തലകാവരി പാതയിലൂടെ പോയാൽ മഴക്കാലത്തു 30 ഓളം വെള്ളച്ചാട്ടങ്ങൾ കാണാമെന്നു gk പറഞ്ഞു. കുറച്ചു നേരം ആ പീക്കിൽ ചിലവഴിച്ചതിനു ശേഷം മലയിറങ്ങി. മഴമാറി.

മഴ മാറി മഞ്ഞു മാറി എല്ലാം നല്ല ക്ലിയർ ആയി. എല്ലാ ആസ്വദിച്ചു സിബി ചേട്ടന്റ തട്ട് കടയിൽ നിന്നും ഒരടിപൊളി ഊണും കഴിച്ചു. നേരെത്തെ പറഞ്ഞുറപ്പിച്ചതുപോലെ ജീപ്പ് കയറി കുന്നിറങ്ങി പാണത്തൂരിലേക്. അവിടെ നിന്നു ബസ് കയറി കാഞ്ഞങ്ങടിലേക്. റെയിൽവേ യിൽ നിന്നും സ്വന്തം നാട്ടിലേക്കു എല്ലാരും ടിക്കറ്റ് എടുത്തു. ട്രെയിൻ അതാ വരുന്നു. നല്ലൊരു യാത്രയും കൂടി ചേരലും ഒരുക്കിയതിനാലായിരിക്കും എല്ലാവരും എന്നെ കെട്ടിപ്പുണർന്നു. ട്രെയിൻ അടുത്തെത്തി. ഞാനും ഇതുപോലെ ഒരു യാത്രയും ആസ്വദിച്ചിട്ടില്ല. ദൃതിയിൽ സന്തോഷത്തോടെ അടുത്ത പരിപാടിക്ക് കാണാമെന്നു പറഞ്ഞു ടാറ്റ തന്നു എല്ലാരും ട്രെയിൻ കയറി. ഞാൻ വീണ്ടും തനിച്ചായതുപോലെ…..
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog