സു:ബത്തേരി -കുമളി റൂട്ടിലെ ഡീലക്സ് ബസ്; യാത്രക്കാരുടെ പരാതികള്‍ കേള്‍ക്കാം…

സു:ബത്തേരി -കുമളി RSC764 ടാറ്റ ഡീലക്സ് ബസിൽ യാത്ര ചെയ്ത ശ്രീ ഷുലിന് ജോസിന്റെ വാക്കുകളിലൂടെ..

“” 30/9/2017ൽ ബത്തേരി-കുമിളി ബസിൽ എന്റെ കുടുംബത്തോടൊപ്പം കോതമംഗലത്തേക്കു യാത്ര ചെയ്‌ത യാത്രക്കാരനാണ് ഞാൻ..സീറ്റ് 9 ൽ ഇരുന്ന ഞാൻ മഴ കാരണം ലീക് അടിച്ച ബസിൽ ലഗേജ്നൊപ്പo നന്നായ് നനഞ്ഞു. അതും പോരാഞ്ഞിട്ട് അങ്കമാലിയിൽ എത്തിയപ്പോൾ ബസ് ബ്രേക്ക് ഡൌൺ ആവുകയും ബസിലുള്ള യാത്രക്കാർ അത് കാരണം ബുദ്ധിമുട്ടുകയും ചെയ്തു. അങ്കമാലിയിൽ നിന്നും പകരം സൂപ്പർ ഫാസ്റ്റ് ബസ് ATK103 ആണ് പകരം കുമളിയിലേക്കു ഓടിയത്.

എന്റെ ഊഹം ശെരിയാണേൽ ഈ ബസ് തന്നെയാണ് തിരുവനന്തപുരത്തേക്കു വൈകിട്ട് 6:30 നു കുറെ കാലം സർവീസ് നടത്തിയിരുന്നത് . പുതിയ സർവീസ് തുടങ്ങുമ്പോൾ അതോടൊപ്പം പുതിയ ബസും അനുവദിക്കണം.അല്ലെങ്കിൽ യാത്രക്കാർക്ക് ഇങ്ങനത്തെ പഴകിയ ബസിൽ യാത്ര ചെയ്‌തു ഒരു ദുരിതയാത്ര അനുഭവിക്കേണ്ടി വരും.. അതുകൊണ്ട് ഇങ്ങനത്തെ ലോങ്ങ് റൂട്ട് സർവ്വീസിൽ കുറച്ചു കൂടി നല്ല ബസ് അനുവദിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ധിക്കുന്നു.”

പിറ്റേ ദിവസം കുമളിയിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്കു യാത്ര ചെയ്ത യാത്രക്കാരന്റെ വാക്കുകളിലൂടെ

“ഇന്നലെ കുമളി-സുൽത്താൻ ബത്തേരി സൂപ്പർ ഡീലക്സ് സെർവിസിന് ഡീലക്സ് ബസിനു പകരം സൂപ്പർ ഫാസ്റ്റ് ബസാണ് ഓടിച്ചത്… സൂപ്പർ ഫാസ്റ്റ് ബസിനു ഡീല്ക്സിന്റെ ചാർജ് ആണ്‌ ഈടാക്കുന്നത്..

പിന്നെ എങ്ങനെ ആളുകയറും..? ”

പറഞ്ഞു വരുന്നത് നമ്മുടെ സു:ബത്തേരി -കുമളി ടാറ്റ നാലാം തവണ ബി ഡി ആയി..ഇത് കഴിഞ്ഞ മാസത്തിൽ നടക്കുന്ന നാലാം നമ്പർ ബി ഡി ആണ്..

യാത്രക്കാർക്ക് സു:ബത്തേരി -കുമളി ഡീലക്സിനോട് താല്പര്യം കൂടി വരുന്ന വേളയിൽ ആണ് ഇതേ പോലെ നെഗറ്റീവ് റിവ്യൂസ് വരുന്നത്.. ആയതിനാൽ ഉടൻ ഒരു പരിഹാരം പ്രതീക്ഷിക്കുന്നു

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply