റോയല്‍ എന്‍ഫീല്‍ഡിനെ നേരിടാന്‍ ഹോണ്ട റിബെല്‍ 300 ഇന്ത്യയിലേക്ക്…

ഹോണ്ട ഇനി ക്രൂസര്‍ നിരയിലും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനായി റിബെല്‍ 300 മോഡലാണ് ഹോണ്ട വിദേശത് നിന്നും ഇങ്ങോട്ടെത്തിക്കുന്നത്. ഇന്ത്യന്‍ പ്രവേശനത്തിന് മുന്നോടിയായി റിബെല്‍ 300-ന്റെ പേറ്റന്റ് ജാപ്പനീസ് നിര്‍മാതാക്കള്‍ ഇന്ത്യയില്‍ സ്വന്തമാക്കിയതായാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ റിബെല്‍ 300 രൂപകല്‍പ്പനയും നിര്‍മാണവും ഇന്ത്യയില്‍ പ്രാദേശികമായാകും നടക്കുക. ഇതുവഴി വാഹനത്തിന്റെ വില ഗണ്യമായി കുറയ്ക്കാനും സാധിക്കും. 2 ലക്ഷം രൂപ മുതല്‍ 2.3 ലക്ഷം രൂപ വരെയാകും റിബെലിന്റെ വിപണി വില എന്നാണ് ആദ്യ സൂചനകള്‍.

അടുത്ത വര്‍ഷം അവസാനത്തോടെ ഈ മോഡല്‍ ഹോണ്ട വിപണിയിലെത്തിച്ചേക്കുമെന്നാണ് സൂചന. അരങ്ങേറ്റത്തിന് മുന്നോടിയായി വരുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ റിബെല്‍ അവതരിപ്പിച്ചേക്കും. CBR 300-ന്റെ മെക്കാനിക്കല്‍ ഫീച്ചേര്‍സ് ഉള്‍ക്കൊണ്ടാണ് റിബെല്‍ 300 നിരത്തിലെത്തുക. ഇന്ത്യയിലെ ക്രൂസര്‍ താരം റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350 ആയിരിക്കും റിബെലിന്റെ മുഖ്യ എതിരാളി. ബജാജ് അവഞ്ചറിനും വെല്ലുവിളി ഉയര്‍ത്താന്‍ റിബെലിന് കഴിയും. താരതമ്യേന കുറഞ്ഞ വിലയില്‍ എത്തുകയാണെങ്കില്‍ നൂതന ഫീച്ചേര്‍സും പുത്തന്‍ ഡിസൈനുമുള്ള റിബെല്‍ പെട്ടെന്ന് ജനപ്രിയനാകാന്‍ സാധ്യതയുണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെ ഈ മോഡല്‍ ഹോണ്ട വിപണിയിലെത്തിച്ചേക്കും. അരങ്ങേറ്റത്തിന് മുന്നോടിയായി വരുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ റിബെല്‍ അവതരിപ്പിച്ചേക്കും. CBR 300-ന്റെ മെക്കാനിക്കല്‍ ഫീച്ചേര്‍സ് ഉള്‍ക്കൊണ്ടാണ് റിബെല്‍ 300 നിരത്തിലെത്തുക.

ഉയര്‍ന്ന് നില്‍ക്കുന്ന ഫ്യുവല്‍ ടാങ്കും സിംഗിള്‍ ഹെഡ്‌ലൈറ്റ് ക്ലസ്റ്ററും ,സിംഗില്‍ പോഡ് ആള്‍ ഡിജിറ്റല്‍ ക്ലസ്റ്റര്‍ ഡിസ്‌പ്ലേയും ഈ ക്രൂസറിന് പുതുമ നല്‍കും. 286 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 27 ബിഎച്ച്പി പവറും 24 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സുരക്ഷ നല്‍കാന്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ടാകും. ഇതിന് പുറമേ റിബെല്‍ 500 ക്രൂസര്‍ പതിപ്പും ഇന്ത്യയിലെത്തിക്കാന്‍ കമ്ബനി ലക്ഷ്യമിടുന്നുണ്ട്. യുവാക്കളുടെ മനം കവരാന്‍ സര്‍വ്വത്ര ക്രൂസര്‍ ഡിസൈനും കവര്‍ന്നെടുത്താണ് റിബെലിന്റെ രൂപകല്‍പ്പന.  ഉയര്‍ന്ന് നില്‍ക്കുന്ന ഫ്യുവല്‍ ടാങ്കും സിംഗിള്‍ ഹെഡ്ലൈറ്റ് ക്ലസ്റ്ററും ,സിംഗില്‍ പോഡ് ആള്‍ ഡിജിറ്റല്‍ ക്ലസ്റ്റര്‍ ഡിസ്‌പ്ലേയും ഈ ക്രൂസറിന് പുതുമ നല്‍കും. 2 ലക്ഷം രൂപ മുതല്‍ 2.3 ലക്ഷം രൂപ വരെയാകും റിബെലിന്റെ വിപണി വില എന്നാണ് ആദ്യ സൂചനകള്‍. ഇതിന് പുറമേ റിബെല്‍ 500 ക്രൂസര്‍ പതിപ്പും ഇന്ത്യയിലെത്തിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

കടപ്പാട് – മാതൃഭൂമി, മംഗളം

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply