വിദ്യാര്‍ത്ഥികള്‍, ഇനി ബസ് ജീവനക്കാരുടെ അനുവാദത്തിനായി ഡോറിനുമുന്നില്‍ കാത്തുനില്‍ക്കണമെന്നില്ല, മറ്റു യാത്രക്കാരെ പോലെ ബസ്സില്‍ കയറി സീറ്റ് ഉണ്ടെങ്കില്‍ ഇരിക്കാം. വിദ്യാര്‍ത്ഥികളുടെ ബസ്സ് യാത്ര, ബസ്സ് ജീവനക്കാരുടെ സൗജന്യമോ, ഔദാര്യമോ അല്ല വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. നിയമം പാലിക്കാനുള്ളതാണ് ഇല്ലെങ്കില്‍ പരാതിപ്പെടാം. സെക്രട്ടറി കേരള സ്റ്റേറ്റ് കംമീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് വന്റോസ് ജംഗ്ഷന് തിരുവനന്തപുരം 695034 ബസ്സിന്റെ നമ്പര്‍, പേര്, സമയം എന്നിവ വച്ച് പരാതിപ്പെടാം, ഫോണ്‍:04712326603.

വൈകുന്നേരം ആറ് മണിക്ക് ശേഷം സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തികൊടുക്കണം, ഇല്ലെങ്കില്‍.. അടുത്ത പോലീസ് സ്റ്റേഷന്, ട്രാന്‍സ്പോര്‍ട് ഓഫീസര്‍, ജോയിന്റ് ആര്.ടി.ഒ… എന്നിവര്‍ക്ക് ബസ്സ് നമ്പര്‍, സമയം, പേര് എന്നിവ വച്ച് പരാതി കൊടുക്കാം (െ്രെപവറ്റ്, കെ.എസ്.ആര്.ടി.സി ബാധകം ).
കെ.എസ്.ആര്.ടി.സി രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ ആറ് വരെ. ആരാവിശ്യപ്പെട്ടാലും എവിടെവേണമെങ്കിലും നിര്‍ത്തിക്കൊടുക്കണം. എക്സ്പ്രസ്സ്, സൂപ്പര്‍, എല്ലാം ബാധകം… പരാതി കള്‍ക്ക് 04712463799. ഈ നമ്പര്‍ ബസ്സിന്റ ഡോറില്‍ നമ്പര്‍ ഉണ്ടാകും.
Source – http://www.malayalivartha.com/news/kerala/87480
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog