സണ്‍ഗ്ലാസ് ധരിച്ചുള്ള ഡ്രൈവിംഗ് യഥാര്‍ത്ഥത്തില്‍ സുരക്ഷിതമാണോ?

സണ്‍ഗ്ലാസ് ധരിച്ച് ഡ്രൈവ് ചെയ്യുന്നത് സുരക്ഷിതമാണോ? പലര്‍ക്കും സംശയമുള്ള കാര്യമാണിത്. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സണ്‍ഗ്ലാസിന്റെ ആവശ്യകത എത്ര പ്രധാനമാണെന്ന് മറ്റാരും പറയാതെ തന്നെ നമുക്കറിയാം. എന്നാല്‍ കാര്‍ ഡ്രൈവിംഗിലും സണ്‍ഗ്ലാസ് ഉപയോഗിക്കാമോ, അത് സുരക്ഷിതമാണോ?.

സണ്‍ഗ്ലാസ് ധരിച്ചുള്ള ഡ്രൈവിംഗ് വ്യക്തമായ കാഴ്ച ഉറപ്പ് വരുത്തും. വെയില്‍ ജ്വലിച്ച് നില്‍ക്കുന്ന പകല്‍, മൂടപ്പെട്ട അന്തരീക്ഷം തുടങ്ങി ഏത് കാലാവസ്ഥയിലും വ്യക്തമായ കാഴ്ച ലഭിക്കാന്‍ സണ്‍ഗ്ലാസുകള്‍ സഹായിക്കും. വസ്തുക്കള്‍ കൂടുതല്‍ കൃത്യതയോടെ കാണുന്നതിനൊപ്പം കണ്ണില്‍ നിന്നും ജലാംശം നഷ്ടപ്പെടുന്നതും വലിയ പരിധി വരെ സണ്‍ഗ്ലാസുകള്‍ പ്രതിരോധിക്കും.

മഴ, മൂടല്‍ മഞ്ഞ് എന്നിവയുള്ളപ്പോള്‍ സുരക്ഷിതമായ കാഴ്ച ഉറപ്പ് വരുത്താന്‍ പോളറൈസ്ഡ് ഗ്ലാസുകള്‍ക്ക് സാധിക്കും. ഈ അവസരത്തില്‍ കേവലം സണ്‍ഗ്ലാസുകള്‍ ധരിച്ചാല്‍ ഇരുണ്ട കാഴ്ചയാകും ലഭിക്കുക. ഇത് കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തും. ഒപ്പം തന്നെ മറ്റ് വാഹനങ്ങളില്‍ നിന്നുമുള്ള കണ്ണഞ്ചിപ്പിക്കും പ്രകാശത്തെ പ്രതിരോധിക്കാനും പോളറൈസ്ഡ് സണ്‍ഗ്ലാസുകള്‍ സഹായിക്കും.

ഡ്രൈവിംഗ് ഗ്ലാസുകള്‍ വാങ്ങുമ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണമേകുന്ന ഗ്ലാസുകള്‍ തെരഞ്ഞെടുക്കുക. യുവി 40 എന്ന അടയാളത്തോടുള്ള സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ഒപ്പം ലെന്‍സുകള്‍ പോളറൈസ്ഡാണെന്നും ഉറപ്പ് വരുത്തുക. ആംബര്‍, ഗ്രെയ്, ബ്രൗണ്‍, ഗ്രീന്‍ നിറങ്ങളിലുള്ള ലെന്‍സുകളാണ് ഡ്രൈവിംഗിന് അനുയോജ്യം. ഡ്രെവിംഗില്‍ ബ്ലൂ ലെന്‍സുകള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നീല ലെന്‍സുകള്‍ കാഴ്ചപരിധി കുറയ്ക്കും. രാത്രി കാല ഡ്രൈവിംഗില്‍ ആന്റി-ഗ്ലെയര്‍ സണ്‍ഗ്ലാസുകളാണ് ഉപയോഗിക്കേണ്ടത്.

Source – https://southlive.in/business/automobile/wear-sunglasses-while-driving/

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply