താജ് സന്ദർശനത്തിനു കേന്ദ്രം വില കൂട്ടി, കുടീരം കാണാൻ 200 രൂപ

താജ് മഹൽ സന്ദർശനത്തിന് ഇനി മുതൽ 200 രൂപ സന്ദർശക ഫീസ് ആയി കേന്ദ്ര സർക്കാർ നിശ്ചയിച്ചു. പ്രധാന മന്ദിരത്തിലേക്കുള്ള നിരക്കാണിത്. താജിലേക്കുള്ള പ്രവേശന ഫീസ് 40 ൽ നിന്നും 50 രൂപയായും ഉയർത്തി. ഇതുവരെ പ്രധാന മന്ദിരത്തിലേക്ക് പ്രത്യേക ചാർജ് ഇല്ലായിരുന്നു. ഇതിനായി ഇനി പ്രത്യേകം ടിക്കറ്റ് എടുക്കണം.

ഏപ്രിൽ 1 മുതൽ നിരക്കുകൾ നിലവിൽ വരും. താജിനെ സംരക്ഷിക്കാനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുമാണ് നിരക്ക് ഇങ്ങനെ ഉയർത്തിയതെന്നു  കേന്ദ്ര സാംസ്കാരിക വിനോദ സഞ്ചാര സഹ മന്ത്രി മഹേഷ് ശർമ്മ പറഞ്ഞു.  പുതിയ ബാർകോഡ് ടിക്കറ്റുകൾക്കു 40 ൽ നിന്ന് 50 രൂപയാക്കി, ഇത് മൂന്നു മണിക്കൂർ നേരമേ ഉപയോഗിക്കാനാവൂ. 1250 രൂപ നൽകി പ്രവേശിപ്പിക്കുന്ന വിദേശ സഞ്ചാരികൾക്കു കൂടുതൽ സൗകര്യം ഏർപ്പെടുത്തുമെന്നും ശർമ്മ പറഞ്ഞു.

താജിലേക്കുള്ള  സന്ദർശകരെ കുറയ്ക്കണമെന്ന ദേശിയ പരിസ്ഥിതി എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിന്റെ നിർദേശം ചൂണ്ടിക്കാട്ടിക്കൊണ്ടു “വരും തലമുറക്കായി താജ് നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്” എന്ന് ശർമ്മ പറഞ്ഞു.  തുക കൂട്ടിയത് വരുമാനം കൂട്ടാനല്ലെന്നും യഥാർത്ഥത്തിൽ താജ് കാണണമെന്ന് ആഗ്രഹിക്കുന്നവർക്കു മാത്രമായി സന്ദർശനം നിജപ്പെടുത്താനാണെന്നും ശർമ്മ പറഞ്ഞു.

 

താജ് സംരക്ഷിക്കുന്നതിൽ യു പി സർക്കാരും കേന്ദ്രവും അനാസ്ഥ കാണിക്കുന്നതിനെ സുപ്രിം കോടതി ഫെബ്രുവരി 8 നു വിമർശിച്ചിരുന്നു. നാല് ആഴ്ചക്കകം എങ്ങനെ സംരക്ഷണം ആകുമെന്ന കാഴ്ചപ്പാട് കോടതിയിൽ സമർപ്പിക്കാനും സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്നു.

Source – Janayugam

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply