ട്രെയിന്‍ ടിക്കറ്റ്​ ഇനി മലയാളമടക്കം മറ്റു പ്രാദേശിക ഭാഷകളിലും..

ഹി​ന്ദി​ക്കും ഇം​ഗ്ലീ​ഷി​നും പു​റ​മേ, ഇ​നി മ​ല​യാ​ള​മ​ട​ക്കം മറ്റു പ്രാദേശിക ​ഭാ​ഷ​ക​ളി​ലും ട്രെ​യി​ന്‍ ടി​ക്ക​റ്റ് ല​ഭ്യമാകും. ക​ര്‍​ണാ​ട​ക​യും ത​മി​ഴ്​​നാ​ടു​മ​ട​ക്കം ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ യാ​​ത്ര​ക്കാ​രു​ടെ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു മാ​തൃ​ഭാ​ഷ​യി​ലെ ടി​ക്ക​റ്റ്. അ​തേ​സ​മ​യം, ഹി​ന്ദി​യും ഇം​ഗ്ലീ​ഷു​മ​ല്ലാ​തെ മ​റ്റൊ​രു ഭാഷയിലേക്ക് ടിക്കറ്റ് ലഭ്യമാക്കാന്‍​ പോ​ലും ശ്രമിക്കാതെ ക​ടും​പി​ടി​ത്ത​ത്തി​ലാ​യി​രു​ന്നു റെ​യി​ല്‍​വേ ബോ​ര്‍​ഡ്.

ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ പാ​സ​ഞ്ചേ​ഴ്​​സ്​ അ​മി​നി​റ്റീ​സ്​ ക​മ്മി​റ്റി​യു​ടെ ശക്തമായ​ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ്​ റെ​യി​ല്‍​വേ ബോ​ര്‍​ഡ്​ നി​ല​പാ​ട്​ മ​യ​പ്പെ​ടു​ത്തു​ക​യും ​പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലെ ടി​ക്ക​റ്റി​ന്​ അ​നു​മ​തി ന​ല്‍​കു​ക​യും ചെ​യ്​​ത​ത്. കൗ​ണ്ട​റു​ക​ളി​ല്‍​നി​ന്ന്​ നേ​രിട്ടെടുക്കുന്ന ടി​ക്ക​റ്റു​ക​ളാ​ണ്​ അ​ത​ത്​ ഭാ​ഷ​ക​ളി​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച്‌​ സോ​ണു​ക​ള്‍​ക്കും ഡി​വി​ഷ​നു​ക​ള്‍​ക്കും റെ​യി​ല്‍​വേ ഇ​തി​നോ​ട​കം നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ത​മി​ഴ്നാ​ടും ക​ര്‍​ണാ​ട​ക​യു​മാ​ണ്​ ​ടി​ക്ക​റ്റു​ക​ളി​ലെ മാ​തൃ​ഭാ​ഷ​ക്കാ​യി ഏ​റെ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യ​ത്. ഉദ്ദേശിച്ച സ്​​ഥ​ല​ത്തേ​ക്കു​ള്ള ടി​ക്ക​റ്റാ​ണോ ല​ഭി​ച്ച​തെ​ന്ന്​ പോലും മ​ന​സ്സി​ലാ​ക്കാ​നാ​കാ​​തെ​യാ​ണ്​ ന​ല്ലൊ​രു ശ​ത​മാനം യാത്രികരുടേയും യാ​ത്ര. പ്രാ​യ​മാ​യ​വ​ര​ട​ക്കം ടി​ക്ക​റ്റ്​ വാ​യി​ച്ച്‌​ മ​ന​സ്സി​ലാ​ക്കാ​നാ​വാ​ത്ത​തി​നാ​ല്‍ സ്വ​ന്തം കു​റ്റ​ത്തിന്‍റെ പേ​രി​ല​ല്ലാ​തെ പി​ഴ​യൊ​ടുക്കേണ്ടി വ​രു​ന്ന​ത​ട​ക്കം സാ​ഹ​ച​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ത​മി​ഴ്​​നാ​ട്,​ ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ പാ​സ​ഞ്ചേ​ഴ്​​സ്​ അ​മി​നി​റ്റീ​സ്​ ക​മ്മി​റ്റി​യി​ല്‍ വാ​ദി​ച്ച​ത്.

എ​ന്നാ​ല്‍, നി​ഷേ​ധാ​ത്മ​ക​മാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ ആ​ദ്യ നി​ല​പാ​ട്. വ​ര്‍​ഷ​ങ്ങ​ളാ​യി ര​ണ്ടു ഭാ​ഷ​ക​ളി​ല്‍ മാ​ത്രം ജോ​ലി ചെ​യ്​​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു ആ​ദ്യം ഉ​ന്ന​യി​ച്ച​ത്. ഒ​പ്പം നി​ല​വി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന സോ​ഫ്​​റ്റ്​​വെ​യ​റി​ല്‍ കൂ​ടു​ത​ല്‍ ഭാ​ഷ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ പ്ര​യാ​സ​മു​ണ്ടെ​ന്ന കാ​ര്യ​വും. അ​തേ​സ​മ​യം, സ​മ്മ​ര്‍​ദ്ദം ശ​ക്​​​ത​മാ​യ​തി​നു പു​റ​മേ, പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലു​ള്ള പ​ര​സ്യ​ങ്ങ​ള്‍​ക്ക്​ കൂ​ടി സാ​ധ്യ​ത​യുണ്ടെന്നത്​ തി​രി​ച്ച​റി​ഞ്ഞാ​ണ്​ ബോ​ര്‍​ഡിന്‍റെ പു​തി​യ നി​ല​പാ​ട്.

വ​രും മാ​സ​ങ്ങ​ളി​ല്‍​ത​ന്നെ സോ​ഫ്​​റ്റ്​​വെ​യ​ര്‍ പ​രി​ഷ്​​കാ​രം പൂ​ര്‍​ത്തി​യാ​ക്കി സൗ​ക​ര്യം പ്രാ​ബ​ല്യ​ത്തി​ല്‍ കൊ​ണ്ടു​വ​രാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​താ​ടെ കൗ​ണ്ട​റി​ല്‍​ നി​ന്നെ​ടു​ക്കു​ന്ന എ​ല്ലാ​ത്ത​രം യാ​ത്ര ടി​ക്ക​റ്റു​ക​ളും പ്രാ​ദേ​ശി​ക ഭാ​ഷ​യി​ല്‍ ല​ഭ്യമാകും. അ​ന്ത​ര്‍ സം​സ്ഥാ​ന യാ​ത്ര​ക​ളി​ല്‍ ഏ​ത്​ സം​സ്ഥാ​ന​ത്തു​നി​ന്ന്​ ടി​ക്ക​റ്റെ​ടു​ക്കുന്നതിനെ ആ​ശ്ര​യി​ച്ചാ​വും ടി​ക്ക​റ്റി​ലെ ഭാ​ഷ. അ​തേ​സ​മ​യം, ഒാ​ണ്‍​ലൈ​നാ​യി ബു​ക്ക്​ ചെ​യ്യു​ന്ന ടി​ക്ക​റ്റു​ക​ളി​ല്‍ പ്രാ​ദേ​ശി​ക ഭാ​ഷ സം​വി​ധാ​നം ല​ഭ്യ​മാ​കി​ല്ല.

Source – http://janayugomonline.com/train-ticket-will-available-in-other-local-languages-including-malayalam/

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply