റിവേഴ്സ് ഗിയറില്‍ ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോ

സംസ്‌ഥാനത്തെ വിവിധ ഡിപ്പോകളും ആധുനികവല്‍ക്കരിച്ച്‌ പുതുക്കിപ്പണിതെങ്കിലും യാതൊരു വികസനവുമില്ലാതെ അവഗണനയുടെ നടുവില്‍ ആലപ്പുഴ കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോ.

ടൂറിസം ഭൂപടത്തില്‍ സ്‌ഥാനം പിടിച്ച കിഴക്കിന്റെ വെനീസിലേക്ക്‌ നിരവധി വിനോദസഞ്ചാരികളാണ്‌ ദിവസേന എത്തുന്നത്‌. എന്നാല്‍ കാലപ്പഴക്കം ചെന്ന്‌ ജീര്‍ണിച്ച കെ.എസ്‌.ആര്‍.ടി.സി സ്‌റ്റാന്‍ഡ്‌ നാടിനുതന്നെ അപമാനമാകുന്നു.

ഓട്ടോറിക്ഷാ പ്രീപെയ്‌ഡ്‌ കൗണ്ടര്‍ നോക്കുകുത്തി

കെ.എസ്‌.ആര്‍.ടി.സി സ്‌റ്റാന്‍ഡിനു സമീപത്തെ ഓട്ടോറിക്ഷാ സ്‌റ്റാന്‍ഡിലെ പ്രീപെയ്‌ഡ്‌ കൗണ്ടര്‍ നോക്കുകുത്തിയായി. പ്രീപെയ്‌ഡ്‌ കൗണ്ടര്‍ സ്‌ഥാപിക്കുന്നതിന്‌ മുറി നിര്‍മിച്ചിട്ട്‌ രണ്ടുവര്‍ഷംകഴിഞ്ഞെങ്കിലും ഇതുവരെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.

സ്‌റ്റാന്‍ഡ്‌ കേന്ദ്രീകരിച്ചുള്ള ഓട്ടോ, ടൂറിസ്‌റ്റ്‌ ടാക്‌സി ്രെഡെവര്‍മാര്‍ അമിതചാര്‍ജ്‌ വാങ്ങുന്നതായി പരാതി നിരവധിയാണ്‌.

ചോദ്യം ചെയ്‌താല്‍ അപമര്യാദയായി സംസാരിക്കന്നതും പതിവാണെന്ന്‌ പരാതികളുണ്ട്‌. സ്‌ത്രീകള്‍ സഞ്ചരിക്കുന്ന ഓട്ടോറിക്ഷയുടെ മുന്‍സീറ്റില്‍ ്രെഡെവര്‍മാരുടെ കൂടെ അപരിചിതരായവരെ കയറ്റിയിരുത്തുന്നതായും പരാതിയുണ്ട്‌.

വൃത്തിഹീനമായ ശൗചാലയം

ആലപ്പുഴ കെ.എസ്‌.ആര്‍.ടി.സി സ്‌റ്റാന്‍ഡിനോടനുബന്ധിച്ച്‌ പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന ശൗചാലയം ഉണ്ടെങ്കിലും ഇത്‌ വൃത്തിഹീനമാണെന്നു ആക്ഷേപമുണ്ട്‌. ചിലപ്പോഴൊക്കെ മലീനജലവുമാണ്‌ ശൗചാലയത്തിലുള്ളത്‌.

തെരുവുനായശല്യം

സ്‌റ്റാന്‍ഡും പരിസരവും തെരുവ്‌ നായ്‌ക്കളെക്കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. പലപ്പോഴും നായ്‌ക്കള്‍ ഇവിടെ കടിപിടി കൂടുന്നതും യാത്രികര്‍ക്ക്‌ ഭീഷണിയാകുന്നു.

ഗതാഗതക്കുരുക്ക്‌

ആലപ്പുഴയിലെ ഗുരുതരമായ ഗതാഗതക്കുരുക്കും റോഡുകളുടെ ശോച്യാവസ്‌ഥയും ആലപ്പുഴ കെ.എസ്‌.ആര്‍.ടി.സി സ്‌റ്റാന്‍ഡിലേയ്‌ക്കുള്ള യാത്ര ദുഷ്‌കരമാക്കുന്നു. നഗരത്തിന്റെ ഹൃദയഭാഗത്താണ്‌ സ്‌റ്റാന്‍ഡെങ്കിലും ഹൈവേയില്‍ നിന്ന്‌ നാലുകിലോമീറ്റര്‍ ഉള്‍ഭാഗത്താണ്‌. ഈ ഭാഗത്തെ റോഡുകള്‍ക്ക്‌ വീതിക്കുറവും പൊട്ടിപ്പൊളിഞ്ഞതുമായതിനാല്‍ ദൂരയാത്രക്കാര്‍ക്ക്‌ സമയനഷ്‌ടവും ഉണ്ടാകുന്നു. ചിലപ്പോഴൊക്കെ മണിക്കൂറുകളോളം ഗതാതഗക്കുരുക്കും അനുഭവപ്പെടാറുണ്ട്‌. ഹൈവേയില്‍ നിന്ന്‌ സ്‌്റ്റാന്‍ഡ്‌ അകലെയായതിനാല്‍

ഹൈവേയുടെ സമീപത്ത്‌ സ്‌ഥലം കണ്ടെത്തി ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പുതിയ ഹബ്ബ്‌ നിര്‍മിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌.

സാമൂഹികവിരുദ്ധശല്യം

രാത്രികാലങ്ങളില്‍ സ്‌റ്റാന്‍ഡിനു സമീപത്തും പുറകുവശങ്ങളിലും സാമൂഹികവിരുദ്ധശല്യം രൂക്ഷമാണ്‌. ആവശ്യത്തിന്‌ സെക്യൂരിറ്റി ജീവനക്കാരില്ലാത്തതും വൈദ്യുതി ബള്‍ബുകള്‍ ഇല്ലാത്തതും സാമൂഹികവിരുദ്ധര്‍ ഇവിടെ അഴിഞ്ഞാടാന്‍ കാരണമാകുന്നു. മദ്യപാന സംഘങ്ങളും സെക്‌സ്‌റാക്കറ്റുകളും ഇവിടെ വിഹരിക്കുകയാണ്‌.

ഇരിപ്പിടമില്ല

ദീര്‍ഘദൂരബസുകള്‍ പാര്‍ക്ക്‌ ചെയ്യുന്ന ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഇരിപ്പിട സംവിധാനമില്ലാത്തത്‌ യാത്രക്കാരെ കുഴയ്‌ക്കുന്നു. ഇവിടെ സ്‌ഥലക്കുറവ്‌ ആയതിനാല്‍ ബസ്‌ കാത്തുനില്‍ക്കുന്നവര്‍ മഴയും വെയിലുമേറ്റ്‌ നില്‍ക്കുകയേ വഴിയുള്ളു. ചില സന്ദര്‍ഭങ്ങളില്‍ മണിക്കുറൂകളോളം നീളും ഈ കാത്തുനില്‍പ്പ്‌.

രണ്ടാം നമ്പര്‍ പ്ലാറ്റ്‌ ഫോമില്‍ ഇരിപ്പിട സംവിധാനമുണ്ട്‌. എന്നാല്‍ ദിവസേന ആയിരക്കണക്കിന്‌ ആളുകള്‍ വന്നു പോകുന്ന ഇവിടെ 40-ല്‍ താഴെ സീറ്റുകളേയുള്ളു.

ജീവനക്കാരുടെ അനാസ്‌ഥ

കെ.എസ്‌.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദു ചെയ്യുന്നതും ജീവനക്കാരുടെ ധാര്‍ഷ്‌ട്യമായ പെരുമാറ്റവും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. കഴിഞ്ഞദിവസം ചേര്‍ത്തല റൂട്ടില്‍ രാത്രിയിലെ സര്‍വീസ്‌ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്‌ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

കൂടാതെ ബസ്‌ സമയം അറിയാനുള്ള അന്വേഷണ ക്യാബിനില്‍ മുഴുവന്‍ സമയവും ജീവനക്കാരില്ല. ബസുകളുടെ സമയവിവരം പലപ്പോഴും അനൗണ്‍സ്‌ ചെയ്യുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്‌.

കടപ്പാട് : മംഗളം

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply