ഹരിതവിപ്ലവവുമായി റീച്ചോണ്‍ കൊറിയര്‍ സര്‍വ്വീസ്

ജൈവകൃഷിയേയും കര്‍ഷകകൂട്ടായ്മകളെയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സര്‍വ്വീസായ റീച്ചോണ്‍ ഫാസ്റ്റ്ബസ് കേരളത്തിലുടനീളം പച്ചക്കറികളും മറ്റു കൃഷി സംബന്ധമായ വസ്തുക്കളും അയയ്ക്കുന്നതിനായി പാര്‍സല്‍ ചാര്‍ജുകള്‍ കുറച്ചിരിക്കുന്നു.

*  പഴം, പച്ചക്കറികള്‍ – കിലോ 10 രൂപ + സര്‍വ്വീസ് ടാക്സ് 

*  ചെടികള്‍ , ഗ്രോബാഗ് , മറ്റു നടീല്‍ വസ്തുക്കള്‍ , ചിപ്സ് , തേന്‍  തുടങ്ങിയവ –  കിലോ 20             രൂപ + സര്‍വ്വീസ് ടാക്സ് 

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നിങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ അയയ്ക്കുന്നതിനു വേണ്ടി ഈ സേവനം പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply