എൻ്റെ ഉമ്മയുടെ സന്തോഷത്തിനായി ഒരു വിദേശയാത്ര…

വിവരണം – Agzar Baquer.

എന്റെ ഉമ്മയുടെ ഒരു ആഗ്രഹം ആയിരുന്ന് ഞാനും ആയിട്ടു ഒരു ദൂരെ യാത്ര. വീൽചെയർ ആയത് കൊണ്ട് എപ്പോളും ഒരു ഉൾവലിവ് ആയിരുന്നു അങ്ങിനെ കഴിഞ്ഞ ജൂൺ മാസത്തിൽ രണ്ടും കൽപ്പിച്ഛ് ഞങ്ങൾ രണ്ടാളും പുറപ്പെട്ടു….. അസർബെയ്ജാൻ …. ഷാർജ എയർപോർട്ട് ഇൽ നിന്നും മൂന്നു മണിക്കൂർ യാത്ര…… ഒരുപാട്‌ യാത്രകൾ പോയിട്ടുണ്ടെങ്കിലും ഉമ്മാടെ കൂടെ ഉള്ള യാത്ര ഒരു വല്ലാത്ത ഫീൽ ആയിരുന്നു… പഴയ ഓരോരോ കഥകളും ചെറുപ്പത്തിൽ എന്റെ വികൃതികൾ ഒക്കെ ഓരോന്നായിട്ട് ഓടി വന്നിരുന്നു… എല്ലാവരും കല്യാണം ഒക്കെ കഴിഞ്ഞാൽ സ്വന്തം കാര്യം സിന്ദാബാദ് ആണ്. നമ്മൾക്ക് വേണ്ടി നമ്മുടെ Parents ചെയ്ത് തന്നത് ഓർക്കുമ്പോൾ എന്ത് ചെയ്താലും അതിന് പകരം ആവില്ല എന്നറിയാം , എങ്കിലും ഒരു ചെറിയ ഒരു സമ്മാനം ആയിരുന്നു ഈ യാത്ര ….
(എന്റെ ഉപ്പ കുറച്ച വർഷങ്ങൾക് മുൻപേ മരണപെട്ടു അതാണ് ഉമ്മ മാത്രം ആയി പോയത് ).

അസിർബൈജാനിലേക് പോകാൻ ഇവിസ വേണ്ടത് കൊണ്ട് ആദ്യമേ വിസ അപ്ലൈ ചെയ്തിരുന്നു… 25 $ താഴേ ആണ് ഇവിസ ഫീസ് …അടുത്ത ദിവസം തന്നെ വിസ കിട്ടി ഓൺലൈൻ ആയിട്ട് . കൂടെ വർക്ക് ചെയ്യുന്ന ഒരു അസിറി സുഹൃത് വഴി ഒരു ഗൈഡ് നെ സംഘടിപ്പിച്ചു… ബുക്കിംഗ്.കോം വഴി ഹോട്ടൽ ബുക്ക് ചെയ്തിരുന്നു.. ഗൈഡ് ഒരു സുഹൃത് പോലെ ആയിരുന്നു…മൂപ്പർ തന്നെ സിം കാർഡ് , ഫോൺ ചാർജിങ് പ്ളഗ് ഒക്കെ തന്നു … ചാർജിങ് സോക്കറ്റ് പല രാജ്യങ്ങളിലും പല വിധത്തിൽ ആൺ … അതില്ലെങ്കിൽ പിന്നേ കഴിഞ്ഞു. വീൽചെയർ ഉള്ളത് കൊണ്ട് എല്ലായിടത്തും സ്പെഷ്യൽ ലൈൻ ആണ്. പെട്ടെന്നു ഇമ്മിഗ്രേഷൻ ഒക്കെ കഴിഞ്ഞു ഹോട്ടൽ ലേക് എത്തി .
ഉമ്മ ഫുൾ ഹാപ്പി മൂഡിൽ ആയിരുന്നു.

രാവിലെ 9 ആയപ്പോൾ തന്നെ ഗൈഡ് ഹോട്ടൽ ലോബ്ബിയിൽ എത്തിയിരുന്നു. ബ്രേക്ഫാസ്റ് കഴിഞ്ഞ് നേരെ പോയത് മുൻ പ്രസിഡന്റ് ആയിരുന്ന ഹെയ്ഡർ ആഅലിയേവ് ഇന്റെ ഓർമ്മകൾ സൂക്ഷിക്കുന്ന കൽച്ചറൽസെന്ററിലേക് ആയിരുന്നു .. അത്യാധുനിക സാങ്കേതിക വിദ്യകൾ കൊണ്ട് നിറഞ്ഞത് ആയിരുന്നു കാഴ്ചകൾ… 15 AZD ആൺ എൻട്രി ഫീ ( 1 AZD = 2.16 AED ). അവിടെ നിന്നും നേരെ പോയത് നാച്ചുറൽ ഗ്യാസ് ഉള്ള ” യനാർ ദാഗ് “ എന്ന സ്ഥലത്തേക്കു ആയിരുന്ന്. ഒരു ചെറിയ മലയുടെ അടിയിൽനിന്നും തീ വരുന്നുണ്ടായിരുന്നു. വർഷങ്ങൾ ആയിട്ട് നാച്ചുറൽ ഗ്യാസ് കത്തുന്നത് ആണെന്ന് പിന്നീട്ട് ഗൈഡ് പറഞ്ഞു തന്നു.

അവിടെ നിന്നും നേരെ ലഞ്ച് കഴിക്കാൻ മങ്ങൽ സ്റ്റീക് ലെക് ആയിരുന്നു . ദുബായ് ഭരണാധികാരി ആയ ഷെയ്ഖ് മുഹമ്മദ് ഒക്കെ വന്നിട്ടുള്ള റസ്റ്റൻറ് ആണ് മങ്ങൽ. അത് പിന്നീട് മെനു കണ്ടപ്പോളാണ് മനസ്സിലായത് 😁😁
ഉമ്മാടെ മുഖത്തു കാണുന്ന സന്തോഷത്തിനേക്കാൾ വലുതലായല്ലോ അതൊന്നും എന്നോർത്തപ്പോ ഒരു റെലക്സഅഷൻ 😉…. അടുത്ത ദിവസം രാവിലെ നേരെ പോയത് അതേശഗാഹ്‌ എന്ന സ്ഥലത്തേക്കു ആയിരുന്നു. 17 നും 18 നും നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു ടെംപിൾ ആണ് അതേശഗാഹ്‌. ഹിന്ദു സിഖ്‌ സോറസ്ട്രിയൻ എന്നീ മാധവിഭാഗത്തിന് വേണ്ടി നിർമിച്ച അമ്പലം ആൺ. ഇന്ത്യൻ കല യിൽ ആയാണ് നിർമാണം. അത് കണ്ടപ്പോ തന്നെ ഒരു അഭിമാനം തോന്നി 😎😎😎..

പിന്നീട് ശിരുവാൻഷാഹ് പാലസ് , ഫൗണ്ടൻ സ്‌ക്വർ , ഇചാരി ഷെഹർ , ബാകൂ ബൊളിവാർഡ് , ഫ്ളയിം ടവേഴ്‌സ് പോയിരുന്നു …. ടൈപ്പ് ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ് പക്ഷേ വായിയ്ക്കാൻ നല്ല എളുപ്പം ആണല്ലേ ? 😂😂😂
ഒരു സുഹൃത് പറഞ്ഞത് പോലെ , ഉമ്മാടെ മുഖത്തെ ഒരു പുഞ്ചിരിടെ അത്രേം വരില്ല ഒരു ലോകകാഴ്ചകളും….

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply