മെട്രോ ലൈഫിലെ തിരക്കിൽ നിന്നും പ്രകൃതിയിലേക്ക് ഒരു കുടുംബ യാത്ര…

വിവരണം – വികാസ് മാത്യു ,  ഷെയർ ചെയ്തു തന്നത് – സുധി കെ.എസ്. (Club Nomad).

മെട്രോ ലൈഫിലെ തിരക്കിൽ നിന്നും ഒരു അവധി എടുത്ത് ബാംഗ്ലൂരിൽ നിന്നും പെരുമ്പാവൂരിലേ തറവാട്ടിൽ കയറി മൂന്നാറിന്റെ പച്ചപ്പിലേക്കു ഒരു ഫാമിലി ട്രിപ് അതാണ് ഞങ്ങളുടെ പ്ലാൻ.നമ്മൾ വളർന്ന നാടും ഗ്രാമീണ സൗന്ദര്യവും എല്ലാത്തിലും ഉപരി വില കൊടുത്തു വാങ്ങാൻ പറ്റാത്ത ശുദ്ധ വായും തനി നടൻ രീതികളും കുട്ടികളും കുടി അറിയാൻ ഒരു യാത്ര .. എനിക്കു രണ്ടു കുട്ടികൾ അനീഷ, കതറിൻ.. രണ്ടും പേരും ബാംഗ്ലൂരിൽ യൂബി സിറ്റിയിൽ പഠിക്കുന്നു.. ഞാനും യൂബി ഗ്രൂപ്പിൽ വർക്ക്‌ ചെയ്യുന്നു… ഒന്നിനും സമയം ഇല്ലാത്ത മെട്രോ ലൈഫ് പോലെ വൈഫെന് സമയത്തു ഒഴിവാക്കാൻ പറ്റാത്ത ജോലി തിരക്കുകൾ കൊണ്ട് ട്രിപ് ഒന്ന് മാറ്റിയാലോ എന്നാ മൂഡിൽ നിക്കുമ്പോൾ പെരുമ്പാവൂർ നിന്നും അമ്മയുടെ കാൾ.. ആ കാൾ എല്ലാം മാറ്റിമറിച്ചു.. പിറ്റേന്ന് രാവിലെ വൈഫിനെ ഒഴിവാക്കി ഞങ്ങൾ പെരുമ്പവൂരിലേക്ക് യാത്ര തിരിച്ചു….

കോയമ്പത്തൂർ,പാലക്കാട്,തൃശൂർ, അങ്കമാലി,റൂട്ടിൽ ഞങ്ങൾ പെരുമ്പാവൂർ കുറുപ്പുംപടിയിലേ തറവാട്ടിൽ എത്തിച്ചേർന്നു..ഞാൻ വന്നത് അറിഞ്ഞുവന്ന കസിൻസ് ബന്ധുക്കൾ പിന്നെ നടൻ ഭാഷയിൽ അൽപ്പം വെള്ളമടിയും എല്ലാവരും കുടി അടിച്ചു പൊളിച്ചു.. വല്യ പ്ലാൻ ഒന്നും ഇല്ലാണ്ടാണ് പിറ്റേന്ന് രാവിലെ ഹൈറേഞ്ചിലേക്ക് ഡ്രൈവ് ചെയ്തത്…മൂന്നാറിന് മുൻപുള്ള കല്ലാർ എന്നാ സ്റ്റലതു ഒരു ഫ്രണ്ടിന്റെ റിസോർട്ടിൽ ആണ് താമസം..ഗൂഗിൾ മപ്പിന്റെ ഹെല്പ്‌ഓടെ അധികം ചുറ്റാതെ എത്തി ചേർന്നു.. നല്ല റിസോർട് നല്ല റൂം വല്യ കുഴപ്പം ഇല്ലാത്ത കലവസ്ഥ..പക്ഷെ ഞങ്ങൾ തേടി വന്നത് ഇതാണോ എന്നാ ഒരു തോന്നൽ ഉണ്ടായിരുന്നു..റൂമിന്റെ വെളിയിൽ അധികം ഒന്നും അവിടെ ഇല്ലയിരുന്നു അന്ന് അവിടെ സ്റ്റേ ചെയ്യുമ്പോൾ അബി എന്നാ എന്റെ ദുബായിൽ ഉള്ള ഒരു കസിൻ വിളിച്ചു,വിശേഷങ്ങൾ പറയുന്ന കൂടെ അവന്റെ ഒരു ഫ്രണ്ട്ന്റെ ഫാം ടൂറിസ്റ്റ് സ്ഥാലതെ പറ്റിയും പറഞ്ഞു.. ഫോട്ടോസും തന്നു.. കുട്ടികളെ കാണിച്ചപ്പോൾ അവർക്കും ഇഷ്ടപ്പെട്ടു..

അബിയെ പിന്നേം കോൺടാക്ട് ചെയ്തു ലെനീഷ് എന്ന അവന്റെ ഫ്രണ്ട്ന്റെ നമ്പർ വാങ്ങി വിളിച്ചു മറ്റന്നാൾ അവിടെ ബുക്ക്‌ ചെയ്തു ..പിറ്റേന്ന് ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞു ഞങ്ങൾ മൂന്നാർ,മട്ടുപെട്ടി ടോപ് സ്റ്റേഷൻ എന്നിവടങ്ങളിൽ യാത്ര ചെയ്തു കുറച്ചു ഫോട്ടോസ് എടുത്ത് തിരിച്ചു റിസോർട്ടിൽ എത്തി ലേനീഷിനെ വിളിച്ചപ്പോൾ നാളെ സ്ഥലതു ഉണ്ടാവില്ല സുധി എന്നൊരാൾ ഉണ്ടാകും, സുധിനെ കൊണ്ട് തിരിച്ചു വിളിക്കാം എന്നു പറഞ്ഞു… സുധി വിളിച്ചപ്പോൾ നാളെ രാവിലെ തന്നെ വരാം എന്നു ഞാനും പറഞ്ഞു..

രാവിലെ ഇറങ്ങിയ ഞങ്ങളെ ഗൂഗിൾ മാപ്പ് ഒന്ന് ചുറ്റിച്ചു.. ഇരുട്ടുകനം അനച്ചാൽ റൂട്ടിൽ വന്നപ്പോൾ റോഡ് പണി നടക്കുന്നത് കൊണ്ട് ഞങ്ങൾ വന്ന വഴി തന്നെ പോയി രണ്ടാംമൈൽ എന്നാ സ്ഥാലതുടെ ക്ലബ്‌ നൊമാഡിലേക് ഞങ്ങൾ യാത്ര തുടങ്ങി..ഓട്ടത്തിൽ അവസാന ലാപ്പ് കിതക്കുന്നാ പോലെ കയറ്റവും വളവും നിറഞ്ഞ അവസാന 4 കിലോ മീറ്റർ റോഡിലെ ഡ്രൈവിംഗ് ഇത്തിരി പാട്പെടുത്തി.. എന്തും കീഴടങ്ങി ശീലം ഉള്ള മലയാളിയെ പോലെ നൊമാഡിന്റെ എൻട്രൻസ് വഴിയിൽ നിന്നും സുധിയെ വിളിച്ചപ്പോൾ പെട്ടെന്ന് തന്നെ വന്നു.. കാർ പാർക്ക്‌ ചെയ്തു അത്യാവശ്യം ലഗ്ഗജ് എടുത്ത് ഞങ്ങൾ ആ ചെറിയ ഓഫ്‌ റോഡിൽ നടന്നു.. ഒരുപാട് മരങ്ങളും പാറകളും നിറഞ്ഞ ഇടതു സൈഡും മനോഹരമായ വ്യൂ ഉള്ള വലതു സൈഡും ആ നടത്തം മനോഹരമാക്കി…50 മീറ്റർ കഴിഞ്ഞപ്പോൾ തന്നെ ഒരു അടിപൊളി വെള്ളചട്ടം കാണാൻ കഴിഞ്ഞു.. അതു നോക്കി നടന്നപ്പോൾ തന്നെ ഉള്ളിൽ തോന്നി ഇതു പോലെ ഒരു സ്ഥാലം ആണ് ഞങ്ങൾ തേടിവന്നത്.. അബി അയച്ച ഫോട്ടോസ് പലതും മുന്നിൽ തെളിഞ്ഞു തുടങ്ങി..
ചുറ്റിനും ചിവിടിന്റെ സൗണ്ടും പുതിയ അതിഥികളുടെ കയ്യിലെക്കു മാത്രം നോക്കുന്ന കുറച്ചു കുരങ്ങൻമാരും എല്ലാം കൊണ്ടും ഒരു എക്കോ ഫ്രണ്ട്‌ലി ചുറ്റുപാട്…

സുധിയോട് പറഞ്ഞു ഞാൻ അങ്ങനെ വല്യ പ്ലാൻ ഒന്നും ഇല്ല, കുട്ടികളെ ഇതെക്കെ ഒന്ന് കാട്ടി പോകേണം എന്നു..ടെന്റ് എന്ന കൌതുകം കാണാൻ വേണ്ടി ഞങ്ങൾ നടന്നപ്പോൾ മുളയിൽ ചെയ്ത ഇരിപ്പിടാങ്ങളും ഒറ്റതുണിൽ ചെയ്ത ഹട്ട്കൾ മനോഹരമായി പനയോല കൊണ്ട് റുഫിംങ് ചെയ്തിരിക്കുന്നതും മുളയിൽ തന്നെ ചെയ്തിരിക്കുന്ന ലൈറ്റ്റ്റും കാണാൻ കഴിഞ്ഞു.. ഒന്നും ബാംഗ്ലൂരിൽ ഏതു ഷോപ്പിംഗ് മാളിൽ പോയാലും കിട്ടാത്ത കാഴ്ചകൾ ആണ്..സുധിയോടും അനന്ദുവിനോടും അനീഷയും കതരിനും പെട്ടെന്ന് അടുത്തു .. ഉച്ചക്ക് അനന്ദുവിന്റെ വക നല്ല അടിപൊളി കഞ്ഞിയും അച്ചാറും ഉണക്ക മീൻ ഫ്രൈയും..അതു കഴിച്ചു കിട്ടിയ ഒരു ഫീൽ പറഞ്ഞരിയിക്കാൻ പറ്റില്ല, അത്ര അടിപൊളി ആരുന്നു അതു.. പതിയെ കോടയിൽ ഞങ്ങൾ ചേർന്നു..അനീഷയും കതറിനുഉം അവിടെയുള്ള ഊഞ്ഞാൽ ആടനും പാറയിൽ കെട്ടിയ കയറിലുടെ റോപ്പ് ക്ലാമ്പിങ്ങ് ചെയ്യാനും പോയി.ഒരുപക്ഷെ എന്നിൽ ഏറെ അവർ എൻജോയ് ചെയ്യുന്നു ഇവിടെ..മതിൽ കെട്ടിന് ഉള്ളിലെ ജീവതത്തിൽ ഫ്രീഡം അവസാനിക്കുന്ന സിറ്റി ലൈഫിൽ ഈ 15 ഏക്കർ തോട്ടത്തിലുടെ ഓടിക്കളിക്കുമ്പോൾ ഉള്ള സന്തോഷം അതു വേറെ തന്നെയാണ്.. ശരിക്കും കൂട്ടിൽ അടച്ച പക്ഷിയെ തുറന്നു വിടുന്ന അവസ്ഥ..

നല്ല പഴംപുരിയും നെയ്യപ്പവും കിട്ടുമോ എന്നു ചോദിച്ചപ്പോൾ താഴേക്കു പോകുന്നുണ്ട് വാങ്ങിവരവെന്നു സുധി പറഞ്ഞു.. ബൈക്കിൽ ആണ് പോകുന്നത് എന്നു അറിഞ്ഞപ്പോൾ അനീഷയും കതരിനും ഒപ്പം കൂടി..അങ്ങനെ അവർ ബൈക്കിൽ ബൈസൺവലിയിൽ പോയി തിരികെ വന്നപ്പോൾ കുട്ടികൾക്ക് പറയാൻ അത്രയും ഉണ്ടാക്കുന്നത് കോടമഞ്ഞിലുടെയും ചെറു ചാറ്റൽ മഴയിലൂടെയും പോയ ആ ബൈക്ക് സവാരിയെ കുറിച്ച് മാത്രമരുന്നു..ഉച്ചക്കത്തെ കഞ്ഞി അങ്ങ് പിടിച്ചു പോയ കൊണ്ട് രാത്രിയിലും അതു തന്നെ മതി എന്നു അനന്ദുവിനോട് പറഞ്ഞു ഞങ്ങൾ ഒന്നു നടക്കാനിറങ്ങി.. കോടമഞ്ഞിലുടെ ഉള്ള വോക്കിങ് ഫീൽ ഫ്രണ്ട്സിനെയും, ഫാമിലി മെമ്പേഴ്സിനെയും ഷെയർ ചെയ്തരിയിച്ചു..ടൗൺ ജീവതത്തിൽ വില കൊടുത്തു വാങ്ങാൻ പറ്റാത്ത പ്രകൃതിയുടെ ഈ പച്ചപ്പു ആസ്വദിച്ചു ഞങ്ങൾ പതിയെ തിരിച്ചു തുടങ്ങി..സന്ധ്യ കഴിഞ്ഞു ചെറുതായി ഒന്ന് വീണു കാതരിൻ ഞങ്ങളെ ഒന്ന് പേടിപ്പിച്ചു.. ചെറിയ മുറിവുകൾ മാത്രം ഉണ്ടായിരുന്നുള്ളു.. ഫസ്റ്റ് ഐടു നൽകി റസ്റ്റ്‌ ചെയ്യുമ്പോൾ “കുഴപ്പമില്ല അപ്പ, ഒട്ടും വേദന ഇല്ല” എന്ന അവളുടെ വാക്കുകളിൽ ചെറിയ വേദന ഉണ്ടായിട്ടും ഇവിടെ അവൾക്കു ഇഷ്ടപ്പെട്ടകൊണ്ട്, ഉള്ള കാര്യം പറഞ്ഞൽ നാളെ ഞാൻ ഇവിടുന്നു പോകാന്നു പറയുവോ എന്ന കള്ളത്തരം കണയിരുന്നു…പതിയെ ഞങ്ങൾ ക്യാമ്പ് ഫയർ എൻജോയ് ചെയ്യുമ്പോൾ കിച്ചണിൽ കയറാതെ നടന്ന അനീഷ വിറകുകഷ്ണങ്ങൾ തിയിലേക്ക് വെക്കാൻ ഇന്ട്രെസ്റ് കാണിച്ചതു ഒരു കൌതുക കാഴ്ചയായി.. പതിയെ നല്ല കഞ്ഞിയും ചുട്ട പപ്പടാവും അച്ചാറും കുട്ടി ഞങ്ങൾ ഡിന്നർ കഴിച്ചു 10 മണിയോട് കൂടി തന്നെ കിടന്നു..

ടെന്റിൽ ഉള്ള മനോഹരമായ ഉറക്കത്തിൽ പുറത്തെ തണുപ്പ് ഫീൽ ചെയ്തേ ഇല്ല.. അതിമനോഹരമായ ഒരു സുരോദയം കണ്ടാണ് ഞങ്ങൾ എഴുന്നേറ്റത്..ഫ്രഷ് ആയി വന്നപ്പോൾ അനന്ദുവിന്റെ നല്ല ചൂട് പുട്ടും പഴംവും റെഡിയാരുന്നു.. നല്ല നടൻ ബ്രേക്ക്‌ഫാസ്റ്റും കഴിഞ്ഞു ഞങ്ങൾ ചോക്രാമുടി ട്രക്കിങ്ങ് പ്ലാൻ ചെയ്തു അത്യാവശ്യം വേണ്ട വെള്ളവും ഫ്രൂട്സ് ആയി ഗ്യാപ് റോഡ്ലുടെ കുരിശു പള്ളിക്കൽ എത്തിയപ്പോൾ ഫോറെസ്റ്റ് ഗാർഡ് തടഞ്ഞു.. കുരാങ്ങിനീ എന്നാ സ്ഥാലത് ട്രെക്കിങ് ടൈമിൽ ഉണ്ടായ ഫോറെസ്റ്റ് ഫയർ മൂലം എല്ലായിടത്തും ട്രെക്കിങ് നിരോധിചിരിക്കായാനെന്നു പറഞ്ഞു..ഞങ്ങൾ തിരിച്ചു ഗ്യാപ്പ് റോട്ടിൽ ഉള്ള ഒരു ചായക്കടയിൽ കേറി നല്ല ചൂട് ചായായും കുടിച്ചു പഴംപുരി അന്വേഷിച്ചപ്പോ കുറച്ചു ലേറ്റ് ആകുന്നു പറഞ്ഞു.. പിന്നെ സുധിക്കു അറിയാവുന്ന ഒരു സ്വകാര്യ സ്ഥലത്തൂടെ ഞങ്ങൾ ചൊക്രമുടിയുടെ താഴെ കുരിശുമല വരെ ട്രെക്കിങ് ചെയ്തു. പച്ചപ്പും നിറഞ്ഞ ആ പുൽ മേടിലൂടെ ഉള്ള നടത്തത്തിൽ അനീഷയും കതറിനും ഒരു പാട് ഹാപ്പിയായി കണ്ടു.. സ്‌മോക്കിങ് എന്നാ ഹബ്ബിന്റിന്റെ ഫലങ്ങൾ എന്റെ നടത്തം നല്ല സ്ലോ ആക്കി.. സുധിയുടേം അനന്ദുവിന്റേം ഹെല്പ്‌ഓട് കൂടി ഞാനും ടോപ് വരെ കംപ്ലീറ്റ് ആക്കി. താഴെ നിന്നും നോക്കിയപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കരുതത്ത ആ ലക്ഷ്യം കംപ്ലീറ്റ് ചെയ്തു തിരിച്ചു ഇറങ്ങുമ്പോൾ കുറച്ചൂടെ പാടായി മാറി.പതിയെ താഴെ എത്തി ആ മലയിലെക്കു ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ മനസ്സിൽ ഉണ്ടായ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല..നൊമാഡിൽ തിരിച്ചെത്തി ഞങ്ങൾ മുട്ട്കാട്ടിലെ നെൽപടങ്ങൾ തേടി ഒരു ബൈക്ക് സവാരിക്കിറങ്ങി.. കോടമഞ്ഞിലുടെയുള്ള ആ ഒരു യാത്ര അതിമനോഹരമായി..

അവിടുന്ന് തിരിച്ചു ബൈസൺവലിയിൽ നിന്നും ഡിന്നറീനായുള്ള കപ്പയും ഫിഷും ആയി ഞങ്ങൾ തിരിച്ചു.. ഗ്യാപ്പ് റോഡിൽ ചായക്കടയിലേക്ക് ഒരു ട്രിപ് കൂടി പോയപ്പോൾ ഏകദേശം 5600 ഫീറ്റ് ഉയരത്തിലുടെയുള്ള ആ ബൈക്ക് യാത്ര ഒരു അടിപൊളി ഫീൽ തന്നു.. തിരികെയെത്തി കുറച്ചു ഫിഷ് ഗ്രിൽഡ് ചെയ്തു ബാക്കി കറിയും ആക്കി സ്വാദിഷ്ടമായ ഡിന്നർ ഞങ്ങൾ കഴിച്ചു.. കിടക്കുമ്പോൾ നാളെ ബാംഗ്ളൂരിലേക് തിരിച്ചാലോ എന്നു ചോദിക്കുമ്പോൾ രണ്ടും പേരും ഒരുമിച്ചു വേണ്ട എന്നു പറഞ്ഞു..ഇന്ന് നടന്ന ഓരോ കാര്യങ്ങളേം പറ്റി വളരെ എക്സിറ്റഡ് ആയി അവർ സംസാരിച്ചപ്പോൾ ഞാനും ഒരുപാട് ഹാപ്പിയായി..

സുഖമുള്ള ആ ഉറക്കത്തിൽ നിന്നും എഴുനേൽക്കാൻ അല്പം വൈകി.. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു അടുത്തുള്ള തോട്ടിൽ സ്വിമ്മിംഗ് പ്ലാൻ ചെയ്തിരങ്ങുമ്പോൾ കതറീന്റെ നിർബന്ധത്തിൽ ഒരു ബൈക്ക് പോകുന്ന വഴി ഞാൻ ഓടിച്ചു.. ഇറക്കവും വളവും നിറഞ്ഞ ആ വഴി വണ്ടിക്കു ബ്രേക്ക്‌ ഇത്രേം ഉള്ളോ എന്ന് പലതവണ ഓർത്തു..പോകുന്ന വഴി കുറച്ചു നടൻ കള്ളും റെഡിയാക്കി ഞങ്ങൾ വളരെ സേഫ് ആയ ആ പുഴയിലും തീരത്തുമായി എൻജോയ് ചെയ്യുമ്പോൾ സമയം പോകുന്നതേ അറിഞ്ഞില്ല.. തിരിച്ചു പോരുമ്പോൾ കാർ ഡ്രൈവിംഗ് പോലും
പാടായ മഴയിൽ ഞങ്ങൾ ബൈക്കിൽ പറി നടന്നു..

ഒരുപാട് ഓർമ്മകൾ തന്ന നോമദിക്ക് ലൈഫിനു നന്ദിയും പറഞ്ഞു തിരിച്ചിരങ്ങുമ്പോൾ മാങ്ങയും കപ്പയും ചക്കയും ഫാഷൻഫ്രൂട്സും ശുദ്ധമായ തേനും എക്കെയായി ഒരുപാട് സാധനങ്ങൾ ഉണ്ടായിരുന്നു ഡിക്കിയിൽ.. ഒന്നൂടി ബൈക്കിൽ ഒരു ട്രിപ് കൊണ്ട് പോകുവോ എന്നു അനീഷ സുധിയോട് ചോദിക്കുമ്പോൾ അവർ അവിടെ എത്ര മാത്രം ഇഷ്ടപ്പെട്ടു എന്നു മനസിലായി…….

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply