ആലപ്പുഴ – ബെംഗലൂരു സര്‍വ്വീസിനെതിരെ ഗൂഡനീക്കം

ആലപ്പുഴയില്‍ നിന്നും ബെംഗലൂരുവിലേക്കുള്ള സ്കാനിയ സര്‍വ്വീസിനെതിരെ കെഎസ്ആര്‍ടിസിയിലെ തിരുവനന്തപുരം ലോബ്ബിയുടെ ഗൂഡനീക്കം. തുടക്കം മുതല്‍ നല്ല കളക്ഷന്‍ നേടിയ സര്‍വ്വീസാണ് ആലപ്പുഴ-ബെംഗലൂരു സ്കാനിയ. ബസ്സിന്‍റെ സമയക്രമത്തില്‍ മാറ്റങ്ങള്‍ അടിക്കടി വരുത്തി യാത്രക്കാര്‍ക്കിടയില്‍ ഇഷ്ടക്കേട് ഉണ്ടാക്കുവാനായിരുന്നു ആദ്യശ്രമം. പിന്നീട് ഈ വണ്ടിയുടെ ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ സൗകര്യം എടുത്തു മാറ്റുകയും ചെയ്തു. കാലക്രമേണ ആലപ്പുഴയില്‍ നിന്നും വണ്ടി തട്ടിയെടുക്കുവാനാണ് ഈ കളികളെന്നു യാത്രക്കാരും ജീവനക്കാരും ഒരേപോലെ പരാതിപ്പെടുന്നു.

നല്ല സമയക്രമവും അതുപോലെതന്നെ ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ സൗകര്യവും ഉണ്ടെങ്കില്‍ ഈ സര്‍വ്വീസ് വന്‍ വിജയമായിത്തീരുമെന്നതില്‍ യാതൊരു സംശയവുമില്ല.

Check Also

നൂറു വയസ്സു തികഞ്ഞ KLM – ലോകത്തിലെ ഏറ്റവും പഴക്കമേറിയ എയർലൈൻ

നെതർലാണ്ടിൻ്റെ ഫ്ലാഗ് കാരിയർ എയർലൈൻ ആണ് KLM. KLM എൻ്റെ ചരിത്രം ഇങ്ങനെ – 1919 ൽ വൈമാനികനും, സൈനികമുമായിരുന്ന …

Leave a Reply