മറുനാടന്‍ വ്യാജ ബുള്ളറ്റുകള്‍ കൊച്ചിയില്‍ കുതിക്കുന്നു…

കാക്കനാട്: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യാജരേഖകളുമായെത്തുന്ന ബുള്ളറ്റുകള്‍ ജില്ലയില്‍ കുതിച്ചുപായുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലാണ് ബുള്ളറ്റിലും വ്യാജന്‍ ഓടുന്നത് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ബുള്ളറ്റ് വാങ്ങിയ ഒരു സംഘം രജിസ്ട്രേഷന്‍ മാറ്റാന്‍ ആര്‍.ടി. ഓഫീസില്‍ എത്തിയപ്പോഴാണ് തിരിമറി അറിഞ്ഞത്. രേഖകളുടെ സ്ഥിരീകരണത്തിന് കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്നു നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് രേഖകള്‍ വ്യാജമാണെന്ന് അറിഞ്ഞത്.

രേഖകള്‍ വ്യാജമാണെന്ന കത്ത് മോട്ടോര്‍ വാഹന വകുപ്പിനു ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ ബുള്ളറ്റുകള്‍ക്കുള്ള വര്‍ധിച്ച ആവശ്യം കാരണം ഇതര സംസ്ഥാനത്തു നിന്ന് മോഷ്ടിച്ച്, വ്യാജ രേഖകള്‍ ഉപയോഗിച്ച് ഇവ എത്തിക്കുന്നതായാണ് വിവരം. കേരളത്തിലെ ഇടനിലക്കാരാണ് ബൈക്കുകള്‍ വില്‍ക്കുന്നത്.

എറണാകുളം ജില്ലക്കാരനായ ഒരു ഇടനിലക്കാരനു വേണ്ടി മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബുള്ളറ്റ് കടത്തിനു പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണ് സംശയം. ബുള്ളറ്റുകളില്‍ വ്യാജ രജിസ്ട്രേഷന്‍ നമ്പര്‍ പതിച്ചും എന്‍ജിന്‍ നമ്പരും ഷാസി നമ്പരും രാകിക്കളഞ്ഞ് വ്യാജമായി പഞ്ച് ചെയ്തും വ്യാജ എന്‍.ഒ.സി. സംഘടിപ്പിച്ചുമൊക്കെയാണ് ബുള്ളറ്റ് ബൈക്കുകള്‍ കേരളത്തിലേക്ക് കടത്തുന്നത്.

മോട്ടോര്‍ സൈക്കിള്‍ ഇടപാടില്‍ വന്‍ ലാഭം ഉണ്ട്. പഴയ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിനു വന്‍ ഡിമാന്‍ഡാണ് കൊച്ചിയില്‍. വ്യാജ രേഖകള്‍ കണ്ടെത്തിയതോടെ വാഹന പരിശോധന ശക്തമാക്കാനാണ് വാഹന വകുപ്പിന്റെ തീരുമാനം.

NB – All images uploaded with this article are representative only.

Source – http://www.mathrubhumi.com/auto/news/fake-bullet-bikes-in-kochi-1.2339704

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply