കമ്മട്ടിപ്പാടവും കെഎസ്ആര്‍ടിസിയും തമ്മിലുള്ള ബന്ധം

കമ്മട്ടിപ്പാടം എന്നത് ഒരു സ്ഥലപ്പേരാണ്. എറണാകുളത്തെ കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍ഡിന്‍റെ പുറകില്‍, റെയില്‍വേസ്റ്റേഷന് അപ്പുറത്തുള്ള ഒരു പ്രദേശത്തിന്‍റെ പേരാണ് ‘കമ്മട്ടിപ്പാടം.’ ഇന്ന് ഈ പേര് ആര്‍ക്കും ഓര്‍മ്മയില്ല. കാരണം പുരോഗതിയുടെ സ്പര്‍ശത്താല്‍ ആ പ്രദേശം ഗാന്ധിനഗര്‍, നോര്‍ത്ത് ഗിരിനഗര്‍, ജവഹര്‍നഗര്‍, കുമാരനാശാന്‍നഗര്‍ എന്നിങ്ങനെ പല പല പേരുകളില്‍ വലിയനഗരമായി മാറി. പണ്ട് പാടവും വരമ്പുകളുമായി പരന്നുകിടന്നിരുന്ന ‘കമ്മട്ടിപ്പാടം’ മറവിയുടെ തീരത്താണ്.

അങ്ങനെ കമ്മട്ടിപ്പാടം വളര്‍ന്ന് നഗരമായതിനെക്കുറിച്ചുള്ള കഥ പറയുകയാണ് സംവിധായകനായ രാജീവ് രവി തന്‍റെ ചിത്രത്തില്‍. ഈ ചിത്രത്തിലെ ചില സീനുകളില്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റ് കടന്നുവരുന്നുണ്ട്. കൂടാതെ ഒരു പ്രധാന സംഘട്ടനരംഗം ചിത്രീകരിച്ചിരിക്കുന്നത് കെഎസ്ആര്‍ടിസിയുടെ എറണാകുളം ഗാരേജില്‍ വെച്ചാണ്.

Check Also

ടാറ്റ നെക്‌സോൺ കാറോടിച്ച് 10 വയസ്സുള്ള കുട്ടി; പണി പിന്നാലെ വരുന്നുണ്ട്…..

പതിനെട്ടു വയസ്സിൽ താഴെയുള്ളവർ വാഹനമോടിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. കാരണം, ഡ്രൈവിംഗ് എന്നത് വളരെയധികം ശ്രദ്ധയും സൂക്ഷ്മതയും വേണ്ട ഒരു പ്രവൃത്തിയാണ്. …

Leave a Reply