കിളിമാനൂര്‍ – കൊല്ലം കെ.എസ്‌.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസ്‌ റദ്ദാക്കുന്നു

കിളിമാനൂര്‍ കെ.എസ്‌.ആര്‍.ടി.സി ഡിപ്പോ തുടങ്ങിയപ്പോള്‍ ആരംഭിച്ച കിളിമാനൂര്‍ – കൊല്ലം ഓര്‍ഡിനറി ബസ്‌ സര്‍വീസ്‌ രണ്ടാഴ്‌ചയായി അധികൃതര്‍ ഓടിക്കുന്നില്ല. അതുകാരണം കൊല്ലം ഭാഗത്തേക്ക്‌ സ്‌ഥിരമായി സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്‌.

കിളിമാനൂര്‍ – പാരിപ്പളളി റൂട്ടില്‍ ഈ സര്‍വീസ്‌ നടത്തുന്നതുകാരണം സ്വകാര്യ ബസുകള്‍ക്ക്‌ കളക്ഷന്‍ കുറവായിരുന്നു. അവരെ സഹായിക്കാനാണ്‌ ഈ സര്‍വീസ്‌ കിളിമാനൂര്‍ ഡിപ്പോ അധികൃതര്‍ മന:പൂര്‍വം നിര്‍ത്തിവച്ചിരിക്കുന്നതെന്നാണ്‌ ആക്ഷേപം. എത്രയും പെട്ടെന്ന്‌ ഈ സര്‍വീസ്‌ പുനരാരംഭിക്കണമെന്ന്‌ ബസ്‌ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

News : Mangalam

Check Also

ടാറ്റ നെക്‌സോൺ കാറോടിച്ച് 10 വയസ്സുള്ള കുട്ടി; പണി പിന്നാലെ വരുന്നുണ്ട്…..

പതിനെട്ടു വയസ്സിൽ താഴെയുള്ളവർ വാഹനമോടിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. കാരണം, ഡ്രൈവിംഗ് എന്നത് വളരെയധികം ശ്രദ്ധയും സൂക്ഷ്മതയും വേണ്ട ഒരു പ്രവൃത്തിയാണ്. …

Leave a Reply