ഈസ്റ്റർ ദ്വീപിലെ അത്ഭുതപ്പെടുത്തുന്ന നിഗൂഢമായ കൽപ്രതിമകൾ

ഈ ലേഖനത്തിലെ വിവരങ്ങൾക്ക് കടപ്പാട് – പ്രവീൺ പ്രകാശ്, ചരിത്രാന്വേഷികൾ ഫേസ്‌ബുക്ക് ഗ്രൂപ്പ്, മറ്റു ഓൺലൈൻ മാധ്യമങ്ങൾ.

ഈസ്റ്ററിനെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. യേശു ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്മ കൊണ്ടാടുന്ന ദിവസമാണ് ഈസ്റ്റര്‍. പക്ഷെ ഈസ്റ്റര്‍ എന്ന പേരില്‍ ഒരു ദ്വീപുണ്ടെന്ന കാര്യം നിങ്ങള്‍ എത്ര പേര്‍ക്കറിയാം ? തെക്കുകിഴക്കൻ പസഫിക്കിൽ, പോളിനേഷ്യൻ ത്രികോണത്തിന്റെ തെക്കുകിഴക്കൻ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പോളിനേഷ്യൻ ദ്വീപാണ്‌ ഈസ്റ്റർ ദ്വീപ് (ഇംഗ്ലീഷ്:Easter Island). 1888 ൽ ചിലിയുമായി കൂട്ടിച്ചേർക്കപ്പെട്ട ഈ പ്രത്യേക ഭൂവിഭാഗം റപനൂയ് എന്ന പുരാതന ജനത സൃഷ്ടിച്ച മോയ് (moai) എന്ന് വിളിക്കപ്പെടുന്ന 887 സ്മാരക പ്രതിമകളിലൂടെ ലോകപ്രസിദ്ധിയാർജിച്ചതാണ്‌. യുനെസ്‌കൊയുടെ ലോകപൈതൃക ഭൂപടത്തിൽ പെടുന്ന ഈ ദ്വീപ് റാപ നൂയി ദേശീയോദ്യാനത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദ്വീപിലെ വിഭവങ്ങളുടെ അമിത ചൂഷണം കാരണം കാലാന്തരത്തിൽ ഈ ദ്വീപിലെ ആവാസവ്യവസ്ഥക്ക് കനത്ത തകർച്ച നേരിടേണ്ടി വരികയും അത് ചരിത്രാതീതകാലത്തെ നിരവധി ജീവിവർഗ്ഗങ്ങൾ വംശനാശം സംഭവിക്കാൻ ഇടവരുത്തുകയും ചെയ്തു.

വർഷങ്ങളായി ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തുകയും അലട്ടുകയും ചെയ്യുന്ന വിഷയമാണ് ഈസ്റ്ർ ദ്വീപിൽ നിരനിരയായി നിർത്തിയിരിക്കുന്ന കൽപ്രതിമകൾ . 64 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ദ്വീപിൽ 887 പടുകൂറ്റൻ ശിലാ ശിരസുകൾ തല ഉയർത്തി് നില്ക്കുന്നു. ടൺ കണക്കിനു ഭാരം വരുന്ന ശിലാ ശില്പ്പങ്ങൾ എങ്ങനെ മണ്ണിൽ ഇളക്കം തട്ടാതെ ഉറപ്പിച്ചിരിക്കുന്നു എന്നത് പുരാവസ്തു ഗവേഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. ബലമുള്ള അടിത്തറയിലാകും അവ ഉറപ്പിച്ചിരിക്കുന്നതെന്നായിരുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാൽ ശിലാ ശിരസുകൾക്ക് ഉടൽ ഉണ്ടാകുമെന്ന നിഗമനത്തിൽ ഗവേഷകർ പിന്നീട് എത്തിച്ചേർന്നു. ആ നിഗമനം ശരിയെന്ന് അടുത്തനാളിൽ നടന്ന ഉൽഖനനം തെളിയിച്ചു.

ഏഴു മീറ്റർ ഉയരമുള്ള രണ്ടു ശിലാ ശിരസുകളാണു പഠന വിധേയമാക്കിയത്. ചുറ്റുമുള്ള മണ്ണുനീക്കം ചെയ്തപ്പോൾ ശിലാശിരസുകളുടെ കീഴിൽ ഉടലുണ്ടെന്നു കണ്ടെത്തി…!! ഉൽഖ‍നനത്തിൽ ചുവന്ന നിറമുള്ള ചായം കണ്ടെത്തിയിട്ടുണ്ട്. ശില്പ്ങ്ങളിൽ പൂശാൻ ഉപയോഗിച്ചിരുന്നതാണ് ഇതെന്നു കരുതപ്പെടുന്നു. യാതൊരു സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ ഇത്രയും കൃത്യമായി പ്രതിമകൾ ഉയർത്താൻ മനുഷ്യന് സാധിക്കില്ലെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. ഇതിനിടെ അന്യഗ്രഹജീവികളാണ് ഈ പ്രതിമകൾ സ്ഥാപിച്ചതെന്നും മറ്റും നിരത്തി നിരവധി ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. തെക്കുകിഴക്കൻ പസഫിക് സമുദ്രത്തിലാണ് ഈസ്റ്റർ ദ്വീപ് സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ചിലിയുടെ ഭാഗമാണിത്.

1722ലെ ഈസ്റ്റർ ദിനത്തിൽ ഡച്ച് നാവികൻ ‘ജേക്കബ് റഗോവീനാ’ ണ് ഈ ദ്വീപ് കണ്ടെത്തി പ്രശസ്തമാക്കിയത്. ഈ ദ്വീപ് നിവാസയോഗ്യമാണെന്ന കാര്യം കണ്ടെത്തിയതിൽ അദ്ദേഹം അത്ഭുതപ്പെട്ടു. അവിടെ 2,000 മുതൽ 3000 വരെ ആളുകളുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. അവിടെ നിന്ന്ഏറ്റവും അടുത്തുള്ള ദ്വീപ് 1,900 കിലോമീറ്റർ അകലെയാണ്. ഏതാണ്ട് 3500 കിലോമീറ്റർ അകലെയാണ് ചിലി തീരം. അതിനു മുന്പു് ചില നാവികർ ദ്വീപ് കണ്ടെത്തിയെങ്കിലും, ദ്വീപിനെക്കുറിച്ചു യൂറോപ്യൻ രാജ്യങ്ങളിൽ വ്യക്തമായ അറിവു ലഭിച്ചതു റഗോവീനിൽ നിന്നാണ്. ഈസ്റെർ ദിനത്തിൽ കണ്ടെത്തിയതിനാൽ , ദ്വീപിന് ഈസ്റ്റർ ദ്വീപെന്നു പേരു നല്കു്കയായിരുന്നു.

പോളിനേഷ്യൻ വംശജരാണു ദ്വീപിൽ അധിവസിച്ച റാപനുയികൾ എന്നു കരുതപ്പെടുന്നു. മധ്യ-ദക്ഷിണ പസഫിക് സമുദ്രത്തിൽ ചിതറിക്കിടക്കുന്ന ആയിരത്തിലധികം ദ്വീപുകളിൽ അധിവസിക്കുന്നവരാണു പോളിനേഷ്യൻ വംശജർ. തൊട്ടടുത്ത പോളിനേഷ്യൻ അധിവാസ കേന്ദ്രത്തിൽ നിന്ന് ഈസ്റ്റർ ദ്വീപിലേക്ക് 1,500 ലധികം കിലോമീറ്ററുകളുടെ അകലമുണ്ട്. എഡി നാലാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാകും ഈ ദ്വീപിലേക്കു മനുഷ്യർ കുടിയേറിയതെന്നു കരുതപ്പെടുന്നു.

ഈ കൂറ്റൻ മോയ്(Moai) പ്രീതിമകൾ ഈ സ്ഥലങ്ങളിലേക്ക് എങ്ങനെയാണ് കൊണ്ട് പോയത്? മോയി പ്രതിമകൾ അവരുടെ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നുവെന്നാണ് ദ്വീപു നിവാസികളുടെ വിശ്വാസം . ചില ആളുകൾ വിശ്വസിക്കുന്നത് അത് ഒരു Alien technology ആണ് എന്നാണ് . അല്ലാതെ ഇത്രയും ഭാരമുള്ള പ്രെതിമകൾ യാതൊരുവിധ സാങ്കേതിക വിദ്യകളും ഉപയോഗിക്കാതെ അവർ എങ്ങനെ നീക്കി എന്നത് ഒരു അത്ഭുദമാണ് . സത്യം എന്താണെന്നു കൃത്യമായി അറിയില്ല. എന്നിരുന്നാലും അവർ മോയി പ്രതിമകൾ ക്ഷമയോടെയും കഠിനാധ്വാനത്തിലൂടെയും വിജയകരമായി ദ്വീപിലുടനീളം നീക്കി, ചക്രങ്ങൾ, വലിയ മൃഗങ്ങൾ എന്നിവ ഉപയോഗിക്കാതെ..

മോയി പ്രെതിമകൾക്കെല്ലാം മനുഷ്യരുടെ മുഖമാണ്. മിക്കവാറും അവ ആ കാലഘട്ടത്തിലെ ഈസ്റ്റര് ദ്വീപിലെ ആദിവാസി തലവന്മാരുടെ ആകാൻ ആണ് സാധ്യത. പക്ഷെ അതിശയകരമായ കാര്യം എന്താന്ന് വെച്ചാൽ ആർക്കിയോളജിസ്റ്റുകൾ പറയുന്നത് പ്രതിമയ്ക്ക് ആ നാട്ടുകാരുടെ മുഖച്ഛായയുമായി യാതൊരു ബന്ധവും ഇല്യ എന്ന് തന്നെ ആണ്. അപ്പോൾ പിന്നെ അവർ എന്ത് നോക്ക്കിയാണ് പ്രെതിമകൾ ഉണ്ടാക്കിയത് എന്നത് ആർക്കും പിടി കിട്ടാത്ത സംഗതി ആണ്.

വന്‍ വൃക്ഷങ്ങളൊന്നും ഇല്ല എന്നതാണ് ദ്വീപിന്‍റെ മറ്റൊരു പ്രത്യേകത. പണ്ട് കാലത്ത് പതിനയ്യായിരത്തിലേറെ റാപനൂയി വംശജര്‍ ദ്വീപില്‍ അതിവസിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. അന്ന് അവര്‍ വെട്ടി നശിപ്പിച്ചത് കൊണ്ടാകാം ദ്വീപില്‍ വന്‍ വൃക്ഷങ്ങളൊന്നും അവശേഷിക്കാത്തതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോള്‍ ചിലിയുടെ അധീനതയിലുള്ള ദ്വീപില്‍ കഷ്ടിച്ച് നാലായിരമാണ് ജനസംഖ്യ. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ദ്വീപില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചതും അടിമക്കച്ചവടവും കാരണമാണ് ദ്വീപിലെ
ജനസംഖ്യ കുറഞ്ഞത്.

ഇപ്പോൾ റാപനുയി വംശജരാണ് ഈസ്റ്റർ ദ്വീപിലെ ആദിവാസികൾ . 2009ൽ ദ്വീപിലെ ജനസംഖ്യ 4781 ആയി.
1888ലാണ് ഈസ്റ്റർ ദ്വീപ് ചിലിയുടെ ഭരണത്തിനു കീഴിലായത്. ഇപ്പോള്‍ റാപനുയി നാഷനൽ പാർക്കിന്റെ ഭാഗമായി ഈസ്റ്റർ ദ്വീപ് സംരക്ഷിക്കപ്പെടുന്നു. ഗവർണര്‍ ജനറലാണു ഭരണത്തലവൻ. ഈസ്റ്റർ ദ്വീപിലെ ശിലാശിരസുകൾ യുനെസ്കോ വേൾഡ് ഹെരിറ്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply