1365 രൂപയ്ക്ക് ഡൽഹിയിൽ നിന്നും ലേ-ലഡാക്ക് വരെ ഒരു ബസ് യാത്ര !!

വരികളും ചിത്രങ്ങളും – റിയാസ് റഷീദ്.

ഡൽഹിയിൽ നിന്നും ലേ-ലഡാക്കിലേക്ക് ചിലവു കുറഞ്ഞ രീതിയിൽ സാഹസികമായി യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ഈ പോസ്റ്റ് ഉപകാരപ്പെടും.

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൂടെ 33 മണിക്കൂറിലധികം സമയമെടുത്ത് 1050 കിലോമീറ്ററിലധികം ദൂരം മലകളും മഞ്ഞു പർവ്വതങ്ങളും താഴവാരങ്ങളും താണ്ടി ഹിമാലയത്തിന്റെ മടിത്തട്ടിലൂടെയുള്ള ഒരു യാത്ര, അത്തരമൊരു യാത്രയാണു ഹിമാചൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ കഴിഞ്ഞ ജൂണിൽ പുനരാരംഭിച്ച ദില്ലി-ലേഹ് ബസ് സർവ്വീസ്.

ദില്ലിയിൽ നിന്നും ലഡാക്ക് വരെയുള്ള ടിക്കറ്റു ചാർജ് 1365 രൂപ.. ഡൽഹി ISBT യിൽ നിന്നും ആരംഭിച്ചു ചണ്ടീഗണ്ട്, കുളു, മണാലി വഴി റോഃത്താങ്ങ് പാസ് കയറിയിറങ്ങി കെയ് ലോങ്ങിൽ
ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം പിറ്റേന്നു രാവിലെ ലേ-യിലേക്കുള്ള യാത്ര ആരംഭിക്കുന്ന രീതിയിലാണു ഈ ബസ്സിന്റെ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ചുരങ്ങളിലൂടെയാണു ഈ ബസ് കടന്നു പോകുന്നത് എന്നതു തന്നെയാണു ഈ യാത്രയുടെ പ്രത്യേകതയും. ( including Taglang-la (17,480 ft), Lachulung-la (16,600 ft), Baralacha-la (16,050 ft) and Rohtang (13,050 ft).

വർഷത്തിൽ 6 മാസം മാത്രമാണു ഈ ബസ് സർവ്വീസ് നടത്തുന്നത്. ബാക്കിയുള്ള 6 മാസം മഞ്ഞു മൂടി ഈ റൂട്ടു ഗതാഗതയോഗ്യമല്ലാതാകും. സാഹസിക ബസ് യാത്ര ഇഷ്ടപ്പെടുന്ന യാത്രികരേ, ഒരുവട്ടമെങ്കിലും നിങ്ങൾ ഈ റൂട്ടിലൂടെ ബസ് യാത്ര നടത്തിയിരിക്കണം.

The bus is operated by Himachal Pradesh Tourism Development Corporation. However unfortunately there is no provision for the online booking system and the traveler has to call the HPTDC office for the enquiry of the latest and exact schedule.

വടക്കേ അതിർത്തി സംസ്ഥാനമായ ജമ്മു-കാശ്മീരിലെ ലേ,കാർഗിൽ എന്നീ ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്. വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ്‌ ഇവിടത്തെ നിവാസികൾ. ലിറ്റ്ൽ ടിബറ്റ് എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമതവിശ്വാസികളാണ്‌.

ലഡാക് പ്രദേശത്തിലെ ഒരു ജില്ലയാണ് ലേ. ഹിമാലയ രാജ്യമായ ലഡാക്കിന്റെ തലസ്ഥാനമായിരുന്നു ലേ. പഴയ ലഡാക് രാജവംശത്തിന്റെ ലേ കൊട്ടാരം ഇപ്പോഴും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. സമുദ്ര നിരപ്പിൽനിന്നും 3,500 മീറ്റർ (11,483 അടി) ഉയരത്തിലാണ് ലേ സ്ഥിതി ചെയ്യുന്നത്. ഏകദേശം 90 മി.മി മഴ ഓരോ വർഷവും ഇവിടെ ലഭിക്കാറുണ്ട്. മഞ്ഞുകാലത്ത് ഇവിടുത്തെ താപനില −28 °സെൽ‌ഷ്യസ് വരെയും താഴാറുണ്ട്. വേനൽ താപനില 33 ° വരെയും എത്താറുണ്ട്. 434 കി. മി നീളമുള്ള ശ്രീനഗർ- ലേ ദേശിയ പാതയും, 473 കി. മി നീളമുള്ള മനാലി – ലേ ദേശിയ പാതയുമാ‍ണ് ലേയെ റോഡ് വഴി ബന്ധിപ്പിക്കുന്ന പ്രധാന പാതകൾ. രണ്ട് പാതകളും കാലാവസ്ഥ പ്രശ്നങ്ങൾ കൊണ്ട് പ്രത്യേകസമയങ്ങളിൽ മാത്രമേ തുറക്കാറുള്ളു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply