ചങ്ങനാശ്ശേരിയുടെ വേളാങ്കണ്ണി സർവ്വീസ് തട്ടിയെടുക്കാൻ തലസ്ഥാനത്ത് ചരടുവലി

ചങ്ങനാശ്ശേരി ഡിപ്പോയുടെ വേളാങ്കണ്ണി സര്‍വ്വീസ് തിരുവനന്തപുരത്തേക്ക് നീട്ടുവാന്‍ തലസ്ഥാനത്ത് വന്‍ കളികള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ അത്യാവശ്യം നല്ല കളക്ഷന്‍ നേടുന്ന സര്‍വ്വീസാണ് വേളാങ്കണ്ണി. ഈ സര്‍വ്വീസ് തിരുവനന്തപുരത്തേക്ക് നീട്ടിയ ശേഷം ഇതേസ്ഥാനത്ത് സ്കാനിയ സര്‍വ്വീസ് തുടങ്ങാനാണ് നീക്കം.

Photo : Syril T Kurian

ചങ്ങനാശ്ശേരി ഡിപ്പോയുടെ അഭിമാന സര്‍വ്വീസായ വേളാങ്കണ്ണി ഷെഡ്യൂളില്‍ ഇപ്പോള്‍ സൂപ്പര്‍ ഫാസ്റ്റ് ആണ് ഓടുന്നത്. സൂപ്പര്‍ എക്സ്പ്രസ് ആയിരുന്നപ്പോള്‍ കൂടുതല്‍ ജനപ്രിയമായിരുന്ന വേളാങ്കണ്ണി ബസ്സിനെ പുതിയ എക്സ്പ്രസ്സ് ബസ്സുകള്‍ വന്നുകൊണ്ടിരിക്കുമ്പോഴും തരംതാഴ്ത്തുന്നത് ഈ നീക്കത്തിനായുള്ള ആദ്യപടി ആണെന്നാണ്‌ ആളുകള്‍ വിലയിരുത്തുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലും ഇതേകാര്യത്തിന് ചരടുവലി തുടങ്ങിയിരിക്കുന്നു എന്നതും ഒരു കാരണമാണ്. കെഎസ്ആര്‍ടിസിയുടെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് യാത്രക്കാരും ബസ് പ്രേമികളും അറിയിച്ചിട്ടുണ്ട്.

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply